0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 50.4K

വയ്ക്കും…“

” ഹാ പോവല്ലേ….മഴ തൂളുന്ന്….കഴിഞ്ഞട്ട് പോകാം….“ അവളെ പിടിച്ച് അവന്റെ അരികിലേക്ക് ചാറൽ അടിക്കാതെ ഇരുത്തി…

”എടാ….

“മ്മ്മ്…”

“നീയിങ്ങനെ ആലോചിച്ചു കൂട്ടണ്ട…പറയണതൊക്കെ ശെരിയാ…നമ്മൾ തമ്മിൽ നല്ല അന്തരം ഉണ്ട് പക്ഷെ അതൊക്കെ പണ്ടല്ലേ…ഏകദേശം ഒരു കൊല്ലം ആകാറായില്ലേ ഞാൻ നിന്റവിടെ…എനിക്ക് ഈ കാലമത്രയും ചെല്ലും ചെലവും തന്നെയാരാ നീ തന്നെയല്ലേ…അമ്മയാന്ന് പറയാൻ നിക്കണ്ട….അതിന് കിട്ടണത് വീട്ടുചിലവിനു മുടക്കുവാന്നും എനിക്കുള്ളത് എല്ലാം നിന്റെ പോക്കറ്റീന്ന വരുന്നെന്നും മനസിലാക്കാൻ ഉള്ള വിവരമൊക്കെ എനിക്കുണ്ട്….”

“എടീ നിന്റെയീ അവസ്ഥക്ക് കാരണം തന്നെ ഞാനല്ലേ…നീ നിന്റെ വീട്ടിൽ എങ്ങനുമാ ഇപ്പൊ നിക്കണെങ്കിൽ എന്നെ തിരിഞ്ഞ് നോക്കുവോ…പോട്ടെ ഞാനെന്നൊരാളെ നീ കണ്ടിട്ടെങ്കിലും ഉണ്ടാകുവോ…ഇത് നിന്നെ ഇങ്ങനൊരു ഗതികേടിലാക്കി കൊണ്ടുവന്നു നിർത്തിയിട്ടു ഞാനത് മുതലെടുകുംപോലാവില്ലെടി……”

“തേങ്ങയാണ്…..നീയെന്റെന്ന് വാങ്ങുവേ….” മഴചാറൽ അടിച്ചിട്ടാവും അമ്മു കാലുമടക്കി ഹരിയോട് കുറച്ചുകൂടി ചേർന്നിരുന്നു….

“അന്നങ്ങനെ ഒരു ഇഷ്യൂ ഇണ്ടായിട്ടില്ലെങ്കിൽ നിന്നെ തിരിഞ്ഞ് നോക്കുവോന്ന് ഉള്ളത് സത്യം…

പക്ഷെ നിന്നെ കണ്ടിട്ടുപോലും ഉണ്ടോന്നുള്ളത്…ഞാൻ നിന്നെ കണ്ടട്ടൊക്കെ ഉണ്ട്ട്ടോ…”

“എന്ന്….അമ്മുച്ചേച്ചി എന്നെ ചെളിയിൽ ഉന്തി ഇട്ടപ്പോളോ….”ഹരി ഇടതുകൈ അവൾ ചാരി ഇരിക്കുന്ന മരം കൊണ്ടുള്ള തട്ടിനും അവൾക്കും ഇടയിലൂടെ കടത്തി ഇടുപ്പിലൂടെ ചുറ്റി പിടിച്ചു…

“അതല്ലടാ…അന്നൊരു ദിവസം ഇല്ലേ…കഴിഞ്ഞെന്റെ മുന്നത്തെ ഡിസംബറിൽ…നീ ആ കവലേൽ കിടന്ന് തല്ലുണ്ടാക്കിയില്ലേ…അന്ന് ഞാൻ കണ്ടിട്ടുണ്ടാരുന്ന്….”

അവന്റെ ഷർട്ടിന്റെ മടക്കിവെച്ച  സ്ലീവിനിടയിലേക്ക് വിരല് കടത്തി അതും ചുരുട്ടി ഞെരിച്ചാണ് കഥ പറച്ചിൽ..

“അതെന്ന്…..” ഹരിക്ക് അങ്ങോട്ട് കത്തിയില്ല കുറെ ഉണ്ടല്ലോ അക്കൗണ്ടിൽ അതിൽ ഏതെന്നു മനസിലായില്ല….

“നീയേ ഒരു ഗ്രീൻ ൻ ബ്ലാക്ക് ചെക്ക് ഷർട്ടും ബ്ലാക്ക്

💬 Comments

View all comments