0%

Chapter Title : മഴനീർതുള്ളികൾ 4 [Anamika]

Author : Anamika Read All Parts 50.4K

മുണ്ടും ആയിരുന്നു…കുറെ പെൺപിള്ളേരും ഉണ്ടായിരുന്നു കയ്യടിക്കാൻ….” അതു പറഞ്ഞപ്പോ മുഖമൊന്ന് മാറി…

“ഓഹ് അതാ ബസിൽ വച്ചുണ്ടായെന്റെ ബാക്കിയ…ആ ഗവണ്മെന്റ് കോളേജിലെ പിള്ളേരില്ലേ അവരെ ബസിൽ വച്ചൊരുത്തൻ ഞോണ്ടി…അത് ചോദിക്കാൻ ചെന്ന അതിലൊരു കൊച്ചിന്റെ അച്ഛനെ അവനും കൂട്ടുകാരും കൂടെ തല്ലി…ഞാനതും കണ്ടോണ്ട് ചെന്നതാ…..അല്ലാണ്ടങ്ങനെ നീ വിചാരിക്കുമ്പോലെ ഞാനവൾമാരടെ മുന്നികിടന്ന് ഷോ ഇറകീതൊന്നും അല്ലന്നേ….”

“എന്ത് കാര്യത്തിന് ആണേലും നീയെന്തിനാ ഇങ്ങനെ തല്ലുണ്ടാകാൻ പോണെടാ…അന്നു കാണുമ്പോ മുണ്ടഴിഞ്ഞു പോകാറായിട്ടുണ്ടായിരുന്നു….മാനം പോയേനെ എങ്ങാനും ഊരി വീണരുന്നേൽ….”

“പിന്നിതെന്തോന്നിന് ഇട്ടേക്കുന്നെ ആടി….” പറഞ്ഞുംകൊണ്ടവൻ മടക്കികുത്തി ഉയർത്തി വച്ചിരുന്ന കാലിൽ നിന്നും തുടയിലെ മുണ്ട് വലിച്ചു താഴ്ത്തി ഷോർട്സ്ന്റെ തുമ്പ് കാണിച്ചുകൊടുത്തു….

“എന്റെ ദൈവമേ ഇതിനെക്കൊണ്ട്…..നിനക്ക് നാണോമില്ലെടാ അലവലാതി…..” അമ്മു വെപ്രാളത്തിൽ ആ മുണ്ട് വലിച്ചു കയറ്റി ഇട്ടു…

“ഓഹ്… നീയൊന്നും കണ്ടിട്ടില്ലാത്ത പോലെ….എത്ര വട്ടം രാവിലെ എണീറ്റു പോകുമ്പോൾ എന്റെ ഉടുമുണ്ട് മാറിക്കിടക്കണത് നേരെയിട്ടിട്ട് പോയിട്ടുണ്ട് നീ…എന്നട്ടാണോ…“ ഹരി പാതി പുച്ഛത്തിലും പാതി കളിയാക്കിയും പറഞ്ഞു…

”ങേഹ്….അപ്പൊന്നും നീ ഉറങ്ങുവല്ലാരുന്നോ…..“ അമ്മുവിന്റെ കണ്ണുതള്ളി….

”ചെല ദിവസം….“ കള്ളച്ചിരി ഉണ്ട്….

”വൃത്തികെട്ടവനേ…..അറിഞ്ഞോണ്ട് കെടക്കണേ ആലേ അപ്പൊ….“ അവള് ചുറ്റിപ്പിടിച്ചിരുന്ന വലതുകയിലെ ഇറച്ചി പിച്ചിയങ്ങ് എടുത്തു…

”നുള്ളാതെടി….എന്ത് വേദനയാന്ന് അറിയുവോ….“

”സോറി…എനിക്ക് കൂട്ടാവുമ്പോ അങ്ങനാ…നുള്ളാനും കടിക്കാനും ഒക്കെ തോന്നും….“ അമ്മു നുള്ളിയ ഇടത്ത് തിരുമ്മിക്കൊണ്ട് അവനോട് കുറച്ചുകൂടെ ഒട്ടിയിരുന്നു…

”എനിക്ക് വേറെ പലതുമാ തോന്നാറ്…“ ഹരി ഇടതുകൈ കൊണ്ടവളെ മഴ കൊള്ളാതെ തന്നിലേക്ക് ചേർത്തു പിടിച്ചു….

”അതേയ്  നല്ല അടി കൊള്ളാത്തതിന്റെയാ…“

കെറുവിച്ചു നീങ്ങാൻ പോയവളെ അവൻ പിന്നെയും ചേർത്തുപിടിച്ചു….

” പനി

💬 Comments

View all comments