Chapter Title : മഴനീർതുള്ളികൾ 4 [Anamika]
മുഖം പൂഴ്ത്തിവെച്ചു…..
ഉള്ള് കുളിരുന്നത് അറിയാൻ കഴിയുന്നുണ്ട് അവന്….
“അതേ പോണ്ടെ….ഇങ്ങനിരുന്നാൽ അടുത്ത മഴക്കും നമ്മൾ വീടെത്തൂലട്ടോ…..” അവനെ അടുക്കിപിടിച്ചുള്ള ആ ഇരുപ്പ് അത്രയേറെ ഇഷ്ടപ്പെട്ടിട്ടും അവൾ അങ്ങനെ പറഞ്ഞു….
ഹരിയാ കഴുത്തിടുക്കിൽ ഒന്നു മുഖമിട്ടുരച്ചു പിന്നെ അകന്നു മാറി….
അവൻ ആദ്യം ഇറങ്ങി..എന്നിട്ട് ഇടുപ്പിൽ പിടിച്ച് അവളെയും ഇറക്കി….
അവളുടെ നെഞ്ചിൽ കൂർത്തു നിൽക്കുന്ന രണ്ടു മുല്ലമൊട്ട്. ….പാഡഡ് ബ്രാ അല്ലാത്തതിനാൽ കനച്ചുനിൽക്കുന്നത് നന്നായി അറിയാം….
അവൻ നോട്ടം മാറ്റി…
ക്രാബൂരി മുടിവാരി മുന്നിലേക്കിട്ട് മറച്ചുകൊടുത്തു….
അമ്മുവിന് മനസിലായി…..
കവിൾ പിന്നെയും തുടുത്തു…
“അത്…അത് പിന്നെ…മഴേം തണുപ്പും ഒക്കെ കൊണ്ടാ…”
“ഉവ്വാ ഉവ്വാ…ഇനീപ്പോ ഞാൻ ചമ്മണ്ടല്ലോ നമ്മൾ ഇക്വൽ ആയില്ലേ…..” ഹരി കള്ളച്ചിരി ചിരിച്ചുകൊണ്ടവളെ നോക്കി…
“അയ്യേ….അതുപോലാണോ ഇത്…”
“ഏതുപോലെ…...” പിന്നേം മുട്ടിമുട്ടി വരുന്നുണ്ട്….
“കുന്തം….ഗ്യാപ് കിട്ടിയ ഒട്ടിക്കോണം…..നടക്കങ്ങോട്ട്….” അവന്റെ പുറത്ത് പിടിച്ച് അവൾ മുന്നോട്ടു തള്ളി നടത്തിച്ചു….
“അമ്മു നിന്നെ വീട്ടിൽ ഇറക്കീട്ട് ഞാൻ പോകുവെ….”
അവൻ വീടെത്താറായപ്പോൾ കുറച്ച് വേഗം കുറച്ചു…
“അതെന്താ….”
“നിഖിലിന്റെ പെങ്ങടെ കല്യാണം അല്ലെ അടുത്താഴ്ച…അതിന് ചരക്കെടുക്കാൻ പോണം അവന്റെ കൂടെ….രാത്രി ലേറ്റ് ആകും എത്താൻ….”
”നിനക്ക് ഡ്രസ്സ് എടുക്കണ്ടേ….അമ്മയും അരുണിന്റവിടുന്ന് എല്ലാരും ഉണ്ട്…നിന്നേം വിളിച്ചതല്ലേ….“
”എനിക്ക് വേണ്ട ഇടാത്തത് വേറെ ഉണ്ട്….“
”അതവിടെ ഇരുന്നോട്ടെ…ഇതിപ്പോ പുതിയതൊന്ന് വാങ്ങിക്കാം…“
”വേണ്ടന്നെ…അമ്മ വർക്ക് ചെയ്ത് തന്നതാ…ഞാൻ അങ്ങനത്തെ ഒന്നും കോളേജിൽ ഇടില്ലല്ലോ..പിന്നെ വെറുതെ വാങ്ങിക്കൂട്ടുന്നെ ആകും…അത് മതിയെടാ….“
”മ്മ്മ്…“ പിന്നവൻ നിർബന്ധിച്ചില്ല…കയ്യിൽ ഉണ്ടായിട്ടല്ല…കല്യാണം ആയിട്ട് നിഖിലിന്റെ കയ്യിൽ വച്ചുകൊടുക്കാൻ ഉള്ളത് ഒപ്പിക്കണം ഇനി…ഒന്നുമില്ലാത്തവനും ഇഷ്ടപെട്ട പെണ്ണ് ഇട്ടൊരുങ്ങി നടക്കുന്നത് കാണാൻ ഒരു കൊതി കാണുലോ..അങ്ങനെ ചോദിച്ചതാണ്…അടുത്ത ആഴ്ച ഒരു ഓട്ടം ഉണ്ട് അതുവരെ ആരോടേലും മറിക്കാം എന്ന് കരുതി…
”മരുന്ന് ബൈക്കിൽ വച്ച് മറന്നുന്ന് പറഞ്ഞാ മതി…“ ബൈക്ക് നിർത്തി മുറ്റത്താരും ഇല്ലെന്ന് കണ്ട് അവളുടെ കയ്യിലേക്ക് ബ്രെഡും ജാമും ഉള്ള കവർ കൊടുത്തുകൊണ്ട് ഹരി പറഞ്ഞു…
”മ്മ്മ്…“ അവൾ അകത്തേക്ക് നടന്നു…
വാതിൽ കടക്കും മുന്നേ ഒന്ന് തിരിഞ്ഞ് നോക്കി..
ആ നോട്ടം പ്രതീക്ഷിച്ചെന്ന പോലെ നിന്നവൻ കണ്ണുചിമ്മി ചിരിച്ചു
💬 Comments
View all comments