0%

Chapter Title : മഴനീർതുള്ളികൾ 5 [Anamika]

Author : Anamika Read All Parts 48739

നീങ്ങിയിരുന്നേ നീയ്….അന്നത്തെ പോലെ എണ്ണത്തെറിച്ചു പൊള്ളിക്കണ്ട ഇനീം….”

മായ അവളിരിക്കുന്നതിനു നേരെ മൂടിപാത്രം കൊണ്ടു മറച്ചു എണ്ണത്തെറിക്കാതെ പത്തൽ എണ്ണയിലേക്ക് ഇട്ടു….

അപ്പോളാണ് അമ്മുവിന് തലയിൽ ലൈറ്റ് കത്തുന്നത്….

മുമ്പിതുപോലെ എണ്ണത്തുള്ളി തെറിച്ചു നെഞ്ചിൽ ഒരു പാട് വീണിരുന്നു….

അത് കണ്ടിട്ടാണപ്പോ കരിക്കുട്ടൻ മറുകെന്നും പറഞ്ഞു തുള്ളി നടക്കുന്നത്….

ഇങ്ങനൊരു പൊട്ടൻ….

ചുണ്ടിൽ അറിയാതെ ഒരു ചിരി വിരുന്നെത്തി….

“സ്പെഷ്യൽ ആയിട്ടൊന്നുവല്ല ഇത് അമ്മേടെ ഇഷ്ടപ്പെട്ട ആഹാരമാ അതുകൊണ്ടാ…ഞാന് വരുമ്പോളൊക്ക ഉണ്ടാക്കികൊടുക്കാറുണ്ട്…..”

“അതു ശെരി….അമ്മേനെ കണ്ണിന് ഇരുമണിക്ക് കണ്ടാൽ എന്തേലുമൊക്കെ ഇട്ട് കുത്തുന്ന അവരെ തന്നെയാണോ അമ്മയീ നോക്കുന്നെ….സമ്മതിച്ചിരിക്കുന്ന്….” അപ്പോളും ടിവിയുടെ മുന്നിൽ ഭജനയിരിക്കുന്ന പങ്കുവിന് നേർക്ക് കണ്ണുപായിച്ചിട്ട് അമ്മു ആശ്ചര്യത്തിൽ തന്നെ മായയെ നോക്കി…

“ഒരാളുടെ ചെരിപ്പ് നമ്മള് ഇടുന്നവരെ അവർ അനുഭവിച്ചത് മനസിലാകൂലാന്ന് എന്നോ ഒക്കെ ആരോ പറഞ്ഞിട്ടില്ലേ അമ്മുവേ….അങ്ങനെയെന്തോ ഇല്ലേ…അമ്മ പത്തുവരെയേ പോയുള്ളു അതോണ്ടിതൊന്നും അത്ര പിടിപ്പില്ല…

അവരുടെ അവസ്ഥ അവർക്കേ അറിയൂ മോളേ….

ആരേം നമ്മളായിട്ട് ദ്രോഹിക്കണ്ട…

പറ്റുന്നത് ചെയ്തു കൊടുക്കണം അത്രേള്ളൂ…..”

“അമ്മയെന്താ പഠിക്കാഞ്ഞേ….എന്റമ്മേടെ ഒപ്പം പ്രീഡിഗ്രെക്കൊക്കെ പൊയ്ക്കൂടായിരുന്നോ…”

മായ താടയ്ക്ക് കൈകൊടുത്തുകൊണ്ട് അമ്മുവിനെ നോക്കി….

“എന്റെ മോളേ….നല്ല കഥയായി….മേലെപ്പാട്ടെ ശ്രീദേവി എവിടെ കിടക്കുന്നു ഞാന് എവിടെ കിടക്കുന്നു….അന്നത്തേകാലത് എന്നെപോലുള്ളവർക്ക് പത്താം ക്ലാസ്സ്‌ തന്നെ വലിയ സംഭവമാ….അതും എട്ടാം ക്ലാസ്സിലെ പഠിത്തം നിർത്തേണ്ടിയിരുന്ന എന്നെ  ശ്രീക്കുട്ടീടെ ഒറ്റ നിർബന്ധം കൊണ്ടാ പത്തുവരെ അച്ഛൻ അയച്ചത്…..പത്തിലെ പരീക്ഷേടെ ഇടയ്ക്ക് അമ്മ മരിച്ചു….

പിന്നെ….പിന്നെ എനിക്കൊന്നിനും പോകാൻ തോന്നീല മോളേ….“

നെടുവീർപ്പയച്ചു മായ അടുത്ത പത്തിരിയുമെടുത്ത എണ്ണയിലേക്കിട്ടു….

അമ്മു ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു…

വല്ലപ്പോഴുമേ മായയിങ്ങനെ മനസിന്റെ കെട്ടഴിക്കൂ…അപ്പോൾ നല്ലൊരു കേൾവിക്കാരിയായി അമ്മു അങ്ങനെ ഇരുന്നുകൊടുക്കും…

ഇന്നാദ്യമയാണ് പാസ്ററ് നെക്കുറിച്ചു പറയുന്നത്…

”അച്ഛൻ കുറച്ചുകാലം കൂടി ഉണ്ടായിരുന്നു…ഹരി ഉണ്ടായി ഒരു വയസൊക്കെ ആകുംവരെ…

പിന്നച്ഛനും പൊയി…..“

”അതെന്താ

💬 Comments

View all comments