Chapter Title : മഴനീർതുള്ളികൾ 5 [Anamika]
അത്ര നേരത്തെ ഒക്കെ….“
”നേരത്തെയൊന്നും അല്ലമ്മു….വയസും പ്രായോം ഒകെ ആയിപോയതാ….
പത്തിരുപതു വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു ഞാനും ചേച്ചിയും തമ്മിൽ…
അച്ഛനും അമ്മയ്ക്കും മധ്യവയസിൽ ഉണ്ടായത ഞാൻ…
അതിന്റെതായ ബുദ്ധിമുട്ടുകൾ അമ്മയ്ക്ക് ഉണ്ടായിരുന്നു…
മോൾടെ അമ്മവീട്ടില് അടുക്കളപ്പണിയായിരുന്നു അമ്മയ്ക്ക്…
അച്ഛന് അവിടെ തന്നെ പുറം പണീം….
ഞാൻ കുഞ്ഞായത്കൊണ്ട് എന്നെയും കൊണ്ടുപോകും
അങ്ങനെയാ മോൾടെ അമ്മയുമായിട്ട് കൂട്ടാകുന്നെ…
അടുക്കളകാരീടെ മകളെന്ന രീതിക്ക് മാറ്റിനിർത്താണ്ട് ഒരു കൂടപ്പിറപ്പിനെ പോലെ കൂടെ കൊണ്ടു നടന്നു അവളെന്നെ….
പക്ഷേ ഞാൻ……“
അവസാനം ഒന്നേങ്ങി പോയി മായ…
അമ്മു സ്ലാബിൽ നിന്നും ഊർന്നിറങ്ങി മായയെ ചേർത്തുപിടിച്ചു….
“അത് ശെരി…ഇവിടെ വെപ്പും വേവും ഒന്നും അല്ലെ….”
മൊരിഞ്ഞ പതിരീടെ മണം അടിച്ചു അടുക്കളയിലേക്ക് വന്ന പങ്കുവിന് കണ്ട കാഴ്ച അത്ര രസിച്ചിട്ടില്ല….
മായ പെട്ടെന്ന് അകന്നുമാറി കാണാത്ത രീതിക്ക് കണ്ണ് തുടച്ച് സ്റ്റോവിനടുത്തേക്ക് നീങ്ങി നിന്നു…
അമ്മു അടുത്ത പത്തലും എടുത്ത് വായിലേക്ക് വച്ചു സ്ലാബിലേക്ക് തന്നെ കയറിയിരുന്നു. …
അങ്ങനങ്ങു പേടിച്ചോടി വകവെച്ചു കൊടുക്കാൻ പറ്റില്ലല്ലോ….
ഉണ്ടാക്കുന്നതൊക്കെ തനിക്ക് തൃപ്തിയുള്ളതാണെന്ന് ഒന്നു നോക്കി ഉറപ്പുവരുത്തി പങ്കു പിന്നെയും ടീവിക്ക് മുന്നിലേക്ക് മടങ്ങി….
സന്ധ്യക്ക് പുറത്തുപോയവൻ തിരിച്ചു വന്നതും കുറച്ചുനേരത്തേക്ക് മാറിനിന്ന പേടി അതിനേക്കാൾ സ്പീഡിൽ പിന്നേം കേറി കുടിയിരിപ്പുണ്ട്….
എനിക്ക് സമയം വേണമെന്ന് ഇന്നലെ കൂടെ പറഞ്ഞതല്ലേ എന്നോർക്കുമ്പോളെല്ലാം അമ്മുവിന് പരിഭവം കൊണ്ട് ചുണ്ട് കൂർത്തു കൂർത്തു വരുന്നുണ്ട്….
ഇഷ്ടമാണ് അവന്റെ ഓരോ കുസൃതിക്കും നിന്നുകൊടുക്കാൻ….
വെറുതെയിങ്ങനെ കിടന്ന് കുതറാൻ….
വായിൽ നിന്നു വരുന്ന ഒറ്റനോട്ടത്തിൽ വൃത്തികേട്ന്ന് തോന്നുന്ന പലതും പിന്നെയും പിന്നെയും കേൾക്കാൻ….
എല്ലാറ്റിനുമുപരി അവനെയിങ്ങനെ പ്രാന്തിളക്കി പിന്നാലെ നടത്താൻ….
എന്നെന്നും തനിക്ക് മാത്രം സ്വന്തമെന്ന് തോന്നിയ ഒരേയൊരു മനുഷ്യനാ…..
ചോദിക്കുന്നതെന്തും ഉള്ളംകയ്യിൽ വച്ചു നേദിക്കാനുള്ള മനസുമുണ്ട്…..
പക്ഷേ….
പെട്ടെന്നിതൊക്കെ…..
ആരെയും കാണിക്കാതെ ആർക്കും കൊടുക്കാതെ ഒളിപ്പിച്ചതൊക്കെ
💬 Comments
View all comments