Chapter Title : മഴനീർതുള്ളികൾ 5 [Anamika]
ഇങ്ങനെ എടുത്തോ പിടിച്ചൊന്നുള്ള മട്ടിൽ അവൻ ചോദിക്കുമ്പോളെ കൊടുക്കാൻ ആകെയൊരു മടി…..
സ്ത്രീസഹജമായൊരു നാണം….
അതവനാണേൽ ചിന്തിക്കുന്നുപോലുമില്ല….
തന്റെ ആദ്യ പ്രണയം ആണവൻ എന്ന് ആ പൊട്ടന് അറിയത്തുകൂടെ ഇല്ല…..
ഒരു ചുംബനത്തിന്റെ സ്വാദ് പോലും അവൻ തന്നിട്ടാണ് അറിയുന്നത്…
അതിന്റെ ബാക്കിയായി എന്തൊക്കെയുണ്ടോ അതൊക്കെയും അവനിൽ നിന്നു തന്നെ വേണമെന്നാണ്…
അവനാൽ തന്നെ അറിയണമെന്നാണ്…
പൂർണമാകണമെന്നാണ്…..
എന്നാലതൊക്കെയും ഇത്ര വേഗത്തിലെങ്ങനെ….
യാതൊരു ബെല്ലും ബ്രേക്കും ഇല്ലാത്ത മുതലാ….
രാത്രിയിനി എന്ത് ചെയ്യും കണ്ണാ….
ചിന്തകൾ ഹരിയുടെ സൈഡും തന്റെ സൈഡും നിന്ന് ഉള്ളിൽ ആഭ്യന്തര യുദ്ധം തുടങ്ങിയപ്പോൾ അമ്മു ബുക്കും മടക്കിവെച്ചെണീറ്റ് ഹാളിലേക്ക് ചെന്നു….
പുറത്ത് മഴ അത്ര കനത്തല്ലാതെ പെയ്യുന്നുണ്ട്…
തുലാപ്പെയ്ത്തിന്റെ ബാക്കി….
ഹാളിൽ ഇരിക്കുന്നവനെ മൈൻഡ് ചെയ്യാതെ അടുക്കളയിൽ മായ കഴുകികൊണ്ടിരുന്ന പാത്രങ്ങളിൽ ചില്ലുപാത്രം എടുത്ത് തുടച്ച് അലമാരിക്കുള്ളിലേക്ക് വയ്ക്കാൻ തുടങ്ങി….
പാത്രമെല്ലാം കഴുകിത്തീർത്തു മായ മേലുകഴുകാൻ ഇറങ്ങി….
ഹരി ഫ്രിഡ്ജിൽ നിന്നും വെള്ളം എടുക്കുന്നത് അറിഞ്ഞിട്ടും അമ്മു കാണാത്ത മട്ടിൽ നിന്നു….
“പറ്റിക്കല്ല്….എനിക്ക് വേണട്ടോ…..” കാറ്റുപോലെ ചെവിക്കരുകെ പറഞ്ഞിട്ടവൻ കുപ്പിവെള്ളവുമായി തിരിച്ചുപോയി….
അതോടെ വിറയലങ്ങ് പതിന്മടങ്ങുമായി….
രാത്രി എല്ലാരും കഴിക്കാനിരിക്കെയും അമ്മു മുഖമുയർത്തിയില്ല….
അന്നെന്തോ ടേബിളിനടിയിലൂടെ തൊട്ടും പിടിച്ചുമൊന്നും അവൻ ശല്യത്തിനും പോയില്ല….
രാത്രിയൊരു പതിനൊന്ന് ഒക്കെ കഴിഞ്ഞപ്പോൾ ഹരി മുറിയിലേക്ക് കയറി മുണ്ടും തോർത്തുമെടുത്തിറങ്ങി….
ബെഡിൽ വിരലുകൾ തമ്മിൽ അഴിച്ചും മുറുക്കിയും ഇരുന്ന അമ്മു ഈ പാതിരക്ക് കുളിക്കാനോ ഇവന്റെ ഉദ്ദേശമെന്താന്നോർത്ത് അന്തിച്ചിരുന്നു…..
പിന്നെയും കുറെ നേരം കഴിഞ്ഞതും ഫോണിലേക്ക് കോൾ വന്നു….
ഹരിയാണ്…..
ഞാൻ പിന്നാമ്പുറത്തുണ്ട് ഇറങ്ങിവാ എന്നും പറഞ്ഞവൻ ഫോൺ വച്ചു….
അമ്മുവിന്റെ ഹാർട്ട് നെഞ്ചിൻകൂടിനുള്ളിൽ കിടന്ന് ഡപ്പാം കൂത്ത് കളിക്കാൻ തുടങ്ങി…..
പോകാതെ ഇരുന്നെങ്കിലും പിന്നെയും പിന്നെയും വന്ന കാൾ അവസാനം അവൾ കട്ട് ചെയ്തു വിട്ടിട്ട് മുറിതുറന്നിറങ്ങി….
ശബ്ദമുണ്ടാകാതെ ഭിത്തിയിൽ
💬 Comments
View all comments