0%

Chapter Title : മഴനീർതുള്ളികൾ 5 [Anamika]

Author : Anamika Read All Parts 58.9K

വേണട്ടോ…..” കാറ്റുപോലെ ചെവിക്കരുകെ പറഞ്ഞിട്ടവൻ കുപ്പിവെള്ളവുമായി തിരിച്ചുപോയി….

അതോടെ വിറയലങ്ങ് പതിന്മടങ്ങുമായി….

രാത്രി എല്ലാരും കഴിക്കാനിരിക്കെയും അമ്മു മുഖമുയർത്തിയില്ല….

അന്നെന്തോ ടേബിളിനടിയിലൂടെ തൊട്ടും പിടിച്ചുമൊന്നും അവൻ ശല്യത്തിനും പോയില്ല….

രാത്രിയൊരു പതിനൊന്ന് ഒക്കെ കഴിഞ്ഞപ്പോൾ ഹരി മുറിയിലേക്ക് കയറി മുണ്ടും തോർത്തുമെടുത്തിറങ്ങി….

ബെഡിൽ വിരലുകൾ തമ്മിൽ അഴിച്ചും മുറുക്കിയും ഇരുന്ന അമ്മു ഈ പാതിരക്ക് കുളിക്കാനോ ഇവന്റെ ഉദ്ദേശമെന്താന്നോർത്ത് അന്തിച്ചിരുന്നു…..

പിന്നെയും കുറെ നേരം കഴിഞ്ഞതും ഫോണിലേക്ക് കോൾ വന്നു….

ഹരിയാണ്…..

ഞാൻ പിന്നാമ്പുറത്തുണ്ട്  ഇറങ്ങിവാ എന്നും പറഞ്ഞവൻ ഫോൺ വച്ചു….

അമ്മുവിന്റെ ഹാർട്ട്‌ നെഞ്ചിൻകൂടിനുള്ളിൽ കിടന്ന് ഡപ്പാം കൂത്ത് കളിക്കാൻ തുടങ്ങി…..

പോകാതെ ഇരുന്നെങ്കിലും പിന്നെയും പിന്നെയും വന്ന കാൾ അവസാനം അവൾ കട്ട്‌ ചെയ്തു വിട്ടിട്ട് മുറിതുറന്നിറങ്ങി….

ശബ്ദമുണ്ടാകാതെ ഭിത്തിയിൽ പിടിച്ച് അടുക്കളവാതിലിനു മുന്നിലെത്തി….

ഇടിച്ചിടിച്ചു പൊട്ടിത്തെറിക്കാറായ നെഞ്ചിൽ അമർത്തിയൊന്നു തിരുമ്മി വാതിൽ തുറന്ന് വർക്ക്‌ ഏരിയയിലെ ഗ്രില്നടുത്തേക്ക് എത്തി…

ഗ്രില്ല് തുറന്ന് കാല് പടിയിലേക്ക് വച്ചതും

അവളെയും കാത്തുനിന്നിരുന്നവൻ വാരികൂട്ടിപിടിച്ചെടുത്തു ആ ചെറുമഴയിൽ കൂടി നടന്നു വിറകുപുരയ്ക്കുള്ളിലേക്ക് കയറ്റി….

ദേഹത്തൂടെ ഊർത്തി താഴെ ഇറക്കിനിർത്തി….

“എത്ര നേരായെടി…..കാത്തു കാത്ത് കടഞ്ഞുപോയെന്റെ പൊന്നേ…..” അവളെ എല്ലുനുറുങ്ങുമ്പോലെ കെട്ടിപിടിച്ചുകൊണ്ട് അവൻ കാതിൽ മുരണ്ടു…

ചുറ്റുമാകെ ഒരു ചെറിയ മണ്ണെണ്ണ മണമുണ്ട്…

അന്നുച്ച കഴിഞ്ഞ് വിറകുപുര തട്ടിയൊതുക്കി അവൻ മണ്ണെണ്ണ സ്പ്രേ ചെയ്തിരുന്നു….

പാമ്പും ചിതലുമൊന്നും കയറാതിരിക്കാൻ എല്ലാ മാസവും ഇത് പതിവായതിനാൽ അമ്മുവിന് പ്രത്യേകിച്ചൊന്നും തോന്നിയതുമില്ല…

അതിതിനായിരുന്നോ ദൈവമേ….

തെമ്മാടി ചെക്കൻ……

അവളെ നെഞ്ചോടടുക്കിത്തന്നെ അവൻ ഭിത്തിയിലൂടെ ഊർന്ന് നിലത്തേക്കിരുന്നു….

നിലത്തേക്കിരിക്കാൻ നോക്കിയവളെ തുടയിലേക്ക് കയറ്റിയിരുത്തി….

💬 Comments

View all comments