Chapter Title : മഴനീർതുള്ളികൾ 5 [Anamika]
കയറിക്കിടന്നൊരു അഞ്ചുമിനുട്ട് തികഞ്ഞില്ല ഉറങ്ങി……
കുറച്ചുനേരം അവനെ നോക്കിക്കിടന്നു പിന്നെ ഫോണിൽ റീലും കണ്ടുകിടന്നു അവളും ഉറങ്ങിപ്പോയി….
സന്ധ്യ ആയപ്പോളേക്ക് ഫോണും ചാർജറും തിന്നാനുള്ള ചിപ്സും പിന്നമ്മുവിനൊരു പെയിൻ കില്ലറും ഒക്കെയായി പശുക്കിടാവ് തുള്ളുമ്പോലെ തുള്ളി ചാടി വന്ന ചിന്നു ഹരിയുണ്ടെന്നോർക്കത്തെ ഒന്ന് മുട്ടുക പോലും ചെയ്യാതെ ഒരു തള്ളിനു ഡോർ തുറന്നകത്തു കയറി…..
അകത്ത് അമ്മുവിന്റെ വയറിൽ മുഖം ചെരിച്ചുവച്ചു കിടന്നുറങ്ങുന്ന ഹരി…
ചിന്നു അബദ്ധത്തിൽ നാക്കുകടിച്ചു തറപോലും അറിയിക്കാതെ വച്ച കാല് പതിയെ പിൻവലിച്ചു പുറത്തേക്കിറങ്ങി….
പക്ഷേ ഡോറടക്കുന്നതിൽ കണക്കുകൂട്ടൽ തെറ്റി രണ്ടും ഞെട്ടിയുണർന്നു……
ഇനിയെന്നാ പിന്നെ ചളിപ്പും കൊണ്ടിരിക്കണ്ടന്ന് വച്ചിട്ട് അവൾ അകത്തേക്ക് തന്നെ കയറി….
ഹരിയെഴുന്നേറ്റ് ടിഷർട്ടും എടുത്തിട്ടു പോണവഴിക്ക് ചിന്നൂന്റെ ചെവിക്കും ഒന്നു കിഴുക്കി കവലക്ക് പോകാൻ ഒരുങ്ങി….
ക്രസിയിലേക്ക് തലയണ വച്ച് എണീറ്റിരിക്കുന്ന അമ്മുവിന്റെ കയ്യിലേക്ക് ഗുളിക വച്ചുകൊടുത്തു ചിന്നു….
“ഒരെണ്ണം കഴിച്ചാൽ മതി…..നാളേം ഉണ്ടേൽ രാവിലെ ഒരെണ്ണം കൂടെ…..”
കൊണ്ടുവന്ന ചിപ്സ് അവിടെ വച്ചിട്ട് ഹരികൊണ്ടുവന്ന തുറക്കാതെയിരുന്ന പൊതി അഴിച്ച് ജിലേബി പാക്കറ്റ് എടുത്തവൾ കട്ടിലിലേക്ക് കയറി…..
“ഫുഡ് കഴിച്ചിട്ട് വേണട്ടോ കഴിക്കാൻ ഇല്ലേൽ നെഞ്ഞെരിയും പോലെ തോന്നും…..”
“ഇതൊന്നും വേണ്ടടി…..കഴിച്ചാൽ കൊള്ളൂല…..”
“ആര് പറഞ്ഞു……”
“ബിന്ദു ചേച്ചി….പിന്നെന്റെ ഫ്രണ്ട്സും….”
“എന്നോടാരും പറഞ്ഞിട്ടില്ലല്ലോ…..” ആലോചിച്ചുകൊണ്ട് ജിലേബി വായിലേക്ക് വച്ചു….
“കുട്ടികൾ ഉണ്ടാവൂലന്ന കേട്ടെ……”
അങ്ങേയറ്റം നിഷ്കളങ്കമായി അമ്മു പറഞ്ഞത് കേട്ട ചിന്നുവിന്റെ തരിപ്പിൽ ജിലേബി കയറി ചുമച്ചുപോയി….
“എന്റെ പൊന്ന് പൊട്ടത്തി……അറ്റ്ലീസ്റ്റ് ആ ഗൂഗിളോ ജമിനിയോ എടുത്തൊന്ന് സെർച്ചീട്ട് വിശ്വസിക്ക് നീയിതൊക്കെ…..ഇങ്ങനൊരു മണ്ടി……”
“ന്നാലും വേണ്ട…..” ചെറുപ്പത്തിൽ
💬 Comments
View all comments