0%

Chapter Title : മഴനീർതുള്ളികൾ 5 [Anamika]

Author : Anamika Read All Parts 59K

തലയിൽ കയറിയ വിശ്വാസം അത്രപെട്ടെന്നൊന്നും പോകില്ല…..

“വേണേൽ കഴിക്കാൻ നോക്ക്…..അഞ്ചുപൈസേടെ വിവരമില്ലാത്തവർ പറഞ്ഞതും കേട്ടിരിക്കണ്ട്…..”

“എന്നാ അവനോട് ചോദിച്ചിട്ട് കഴിക്കാം……”

അമ്മു അര മനസ് വച്ചു….

“അയെന്തിന്…..”

ഉറങ്ങിക്കിടന്ന ഫെമിനിച്ചിടെ തലയിൽ ഉൽക്ക വീണിട്ടുണ്ട്…..

തലഫലമെന്നോണം ജിലേബി താഴ്ന്നു….പുരികം ചുളിഞ്ഞു…….

“അല്ലാ കുഞ്ഞിന്റെ ഒക്കെ കാര്യല്ലേ….അവനും കൂടൊന്ന് അറിഞ്ഞിട്ട്…….

”പ്ഫാആാാാ……..“

പറഞ്ഞു തീരും മുന്നേ ഒരൊറ്റ ആട്ടായിരുന്നു…….

”എഴീച്ചു പോടീ പുല്ലേ…….ചൊറിഞ്ഞു വരുന്നുണ്ടെനിക്കീ കണ്ണാപ്പിത്തരം കേട്ടിട്ട്….“

ജിലേബിയോട് മാത്രം യുദ്ധം പ്രഖ്യാപിക്കാതെ ആ പാക്കറ്റും കയ്യിൽ പിടിച്ച് ചിന്നു എണീറ്റുപോയി ഹാളിൽ ദീവാനിലേക്ക് മലർന്നടിച്ചു വീണു…..

രാത്രി മൂന്നുപേരും ഒരുമിച്ചിരുന്നു കഴിച്ചു…..

കയ്യും വായും കഴുകി വരുന്ന വഴിക്ക് ഫോണും ചാർജറും രാത്രി ഇടുന്ന സാറ്റിൻ ഹെയർകാപും ബാക്കി സ്ഥാവരെ ജംഗമ വസ്തുക്കളും പിന്നൊരു ബണ്ണി പ്രിന്റ്റുള്ള പുതപ്പും കയ്യിലെടുത്തു അമ്മുവിന്റെ പിന്നാലെ മുറിയിലേക്ക് വച്ചുപിടിക്കുന്നവളെ കണ്ടു ഹരിയുടെ നെറ്റിചുളിഞ്ഞു….

കണ്ണ് കുറുകി……

ഇവൾ കായം കലക്കാനുള്ള പരിപാടി ആണോ…..

ഫ്ലാസ്ക് എടുത്തുകൊടുത്തു കുറച്ച് ചൂടുവെള്ളം തിളപ്പിച്ചു കൊണ്ടുവരാൻ പറഞ്ഞു തല്കാലം അവളെ രംഗത്ത് നിന്നും ഒഴിവാക്കി…….

“അവളെന്താ നിന്റെ കൂടെ കിടക്കാനാണോ…..”

“മ്മ്മ്…..അമ്മ അവളപ്പുറെ അരുണേട്ടൻ വരും വരേ ഒറ്റക്കയോണ്ട് ഇവിടെ വരാൻ പറഞ്ഞിട്ടുപോയതാ…..”

“നടക്കത്തില്ല അമ്മു…..എനിക്ക് നിന്റെ കൂടെ ഇരിക്കണം….അവളോട് അമ്മേടെ മുറീല് കിടക്കാൻ പറയ് നീ…..”

“എന്നിട്ടെന്തിനാ….മലമറിക്കാനോ…..”

പുച്ഛത്തിൽ മുഖം കോട്ടി പിറുപിറുത്തു……

“എന്താ….”

“വന്നിട്ടിത്രേം നേരായിട്ട് ഒരുമ്മേലും തന്നോ നീയെനിക്ക്……”

ഹരിയവളെ അളന്നുതൂക്കിയൊന്ന് നോക്കി….

വല്ല മൂഡ് സ്വിങ്‌സും ആണോ ഇനി…..

ഇതും കേട്ടങ് ഒട്ടാൻ ചെന്നാൽ പുറം വഴി കിട്ടുവോ….

💬 Comments

View all comments