0%

Chapter Title : മഴനീർതുള്ളികൾ 5 [Anamika]

Author : Anamika Read All Parts 59K

പലജാതി വിചാരങ്ങളിൽ ഒന്നറച്ചു നിന്നു…..

അതും കൂടെ കണ്ടതും അവൾക്കങ്ങ് സങ്കടം വന്നു…..

“എന്തൊക്കെ പറഞ്ഞാ കൊതിപ്പിച്ചേ….എന്നിട്ടിപ്പോ…”

“ഈ അവസ്ഥേലോ…..” ദേഹമുണർന്നു തുടങ്ങിയെങ്കിലും അവനങ്ങു തീർച്ചയായിട്ടില്ല….

“നീയെനിക്കൊന്നും തരണ്ട…..പ്രശ്നം തീർന്നില്ലേ……”

“അവളെ പറഞ്ഞപ്പുറത്താക്ക്…..ഞാൻ വരാം…..” വല്ലാത്തൊരു ഭാവത്തിൽ അവളുടെ കണ്ണിലേക്കൊരു കൊളുത്തെറിഞ്ഞു കുരുക്കീട്ട് ഹരി വാതിൽ കടന്നു……

ഇവിടെ നടന്ന പ്ലാൻ ഒന്നും അറിയാതെ ഒരുമിച്ചു കാണാൻ ഏതോ സീരിസും ഡൗൺലോഡിന്നിട്ട് അടുക്കളയിലെ ബേക്കറി ബക്കറ്റും ഫ്ലാസ്കും ഒക്കെയായ് ആർഭാടത്തിൽ ചിന്നുവെത്തി…..

“എടീ നീയമ്മേടെ മുറീല് കിടക്കാമോ……”

“അയെന്തെ…..”

“ഹരി പറഞ്ഞട്ടാ….”

അവനെ ഒറ്റിയതൊന്നും അല്ല പൊന്നാരേട്ടൻ പറഞ്ഞിട്ടാണെന്ന് കേട്ടാൽ പെട്ടെന്ന് സമ്മതിച്ചാലോന്നോർത്താണ്……

“കരി……ഈ കരി തന്നെയാ എന്റച്ഛന്റെ തലവെട്ടം കണ്ടാൽ ഏത് പാതിരാത്രിക്കണേലും എന്നെയെടുത്തോണ്ട് വന്നു കൂടെ കിടത്തി ഉറക്കിക്കൊണ്ടിരുന്നേ…..ആ അങ്ങേർക്കൊരു പെണ്ണിനെ കിട്ടീപ്പോ അമ്മേം വേണ്ട പെങ്ങളും വേണ്ട…..”

“പ്ലീസ് ഡീ…..” അമ്മു കാലുപിടിച്ചാണെലും സാരല്ലന്ന് വച്ചു….

“ചുമ്മാണ്ടൊന്നും പറ്റില്ല…..സൺസ്‌ക്രീൻ ഓഫറുണ്ട് ബയ് one ഗെറ്റ് one പാതി ഷെയർ നീയിടണം പറ്റുവോ….”

നല്ല മണ്ണ് കണ്ടാ മൂത്രൊഴിച്ചിട്ടാണേലും കുഴിക്കണംന്നാണ് കൊച്ചിന്റെ പോളിസി അല്ല പിന്നെ….

“മൊത്തോം ഇട്ടോളാം…..ഒന്നപ്പുറത്തു പോടീ….”

അതുകൊണ്ടും തീർന്നില്ല അവൻ വാങ്ങികൊണ്ടുവന്ന ബാക്കി സ്വീറ്റ്സും ചോക്ലേറ്റും എന്തോ ദയ തോന്നി ഒന്നൊഴിച്ചു ബാക്കിവച്ചിട്ട് കൂടോടെ വായിൽ കടിച്ചുപിടിച്ചു ഒരു കയ്യിൽ ബക്കറ്റും മറുകയ്യിൽ ഫോണുമായി ചിന്നു ഇറങ്ങാൻ തുടങ്ങി…..

“ഡീ നിക്ക്…..ഇതൂടെ…..”

അമ്മുവിന്റെ  എയർപോടും നീട്ടി……

“നിന്റേതിന്റെ ഒരെണ്ണം വർക്കാവില്ലല്ലോ…അതാ…..”

ചിന്നു അവളെ ചുഴിഞ്ഞൊന്നു നോക്കി…..

“ഒച്ചയൊക്കെ നല്ലോണം വച്ചിട്ട് കണ്ടോട്ടോ….” ഒരു കള്ളച്ചിരി ചിരിച്ച് അമ്മു കൂട്ടിച്ചേർത്തതും ഇതിലും

💬 Comments

View all comments