Chapter Title : മഴനീർതുള്ളികൾ 5 [Anamika]
മേലെപ്പാട്ട് ഗംഗാധര മേനോൻ മെമ്മോറിയൽ hss…..
ഇവൻ ഞങ്ങടെ സ്കൂളിലായിരുന്നോ പഠിച്ചത്……
ഒരു കൗതുകത്തിനു mark ലിസ്റ്റിലേക്കും കണ്ണോടിച്ചു….
എല്ലാത്തിനും a പ്ലസ് കണ്ടമ്മു ഒന്നു ഞെട്ടി…..
അട പഠിപ്പീ…….
അതവിടെ വച്ചിട്ട് അടുത്ത സർട്ടിഫിക്കറ്റും എടുത്തു……
പ്ലസ്ടു വും ഫുൾ a+
അതിന് പിന്നെ ഞെട്ടൽ ഒന്നും ഉണ്ടായില്ല…..
എപ്പളും എപ്പളും ഞെട്ടാൻ വട്ടൊന്നും ഇല്ലല്ലോ….
ഡിഗ്രി സർട്ടിഫിക്കറ്റ് ആ കള്ളിയിൽ കണ്ടില്ല…..
അടുത്തത് തുറന്നു…..
അതിലവളുടെ കിളി പറന്നു…….
JRF അവാർഡ് ലെറ്റർ………..
അവളുടെ കയ്യിലിരുന്നാ പേപ്പർ വിറച്ചു……
Harikrishnan M
s/o Maya KM
Kochupuraykkal
.
.
.
Im pleased to inform you that you have qualified the UGC-NET for junior research fellowship……
വരികൾക്കിടയിലൂടെ കണ്ണോടിക്കവേ കണ്ണീർ പാട മൂടി അമ്മുവിന്…..
അതവിടെ വച്ചിട്ട് തൊട്ടുപുറകിൽ ഇരുന്നിരുന്ന എംജി യുടെ ഡിഗ്രി സർട്ടിഫിക്കറ്റും IGNOU യുടെ പിജി സർട്ടിഫിക്കറ്റും വലിച്ചെടുത്തു……
വിശ്വാസം വരാതെ ഓരോന്നിലും മാറിമാറിനോക്കി…….
നിറഞ്ഞൊഴുകിയ കണ്ണും മുഖവും അമർത്തി തുടച്ച് ഫയലിനുള്ളിൽ തന്നെ എല്ലാം എടുത്തുവച്ചു അകത്തിട്ട് പൂട്ടി അവൾ പുറത്തേക്കിറങ്ങി…..
“ഹരിയെവിടെ അമ്മേ…..”
കുളിയും കഴിഞ്ഞു വെള്ളതോർത്തും തലയിൽ ചുറ്റി വന്ന മായയോട് ചോദിച്ചു……
“പിറകുവശത്തുണ്ട്…..മോള് ചെല്ലുവാണേൽ ഒരു ഗ്ലാസിൽ തണുത്തവെള്ളമോ കഞ്ഞിവെള്ളമോ കൂടെ ഒന്നെടുത്തു കൊടുത്തേക്കട്ടോ….”
അമ്മു വെള്ളവുമായി ചെല്ലുമ്പോൾ ഹരി മെഷീൻ വച്ച് വട്ടം മുറിച്ചിട്ട തെങ്ങും മുട്ടി കോടാലിക്ക് വെട്ടിക്കീറുവാണ്……..
ഇനി വല്ല അന്യനും ആയിരിക്കുവോ…..
ഈ മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ ഒക്കെപോലെ…..
ഒന്നും അങ്ങോടു വിശ്വസിക്കാൻ പറ്റണില്ല……
കണ്ണ് രണ്ടും ഒന്നു തിരുമ്മിക്കൂടെ നോക്കി….
ഇല്ലാ പരസ്പര ബന്ധം തീരെ ഇല്ലാ…..
അവളെക്കണ്ടു ഹരി അടുത്തേക്ക് വന്നു വെള്ളം വാങ്ങി….
“എനിക്ക് നിന്നോടൊന്ന് സംസാരിക്കണം….”
“അമൃത മാഡം പറഞ്ഞോളൂ….” അവളുടെ
💬 Comments
View all comments