Chapter Title : മഴനീർതുള്ളികൾ 5 [Anamika]
സീരിയസ്നെസ്സിൽ തന്നെ അവനും പറഞ്ഞു…..
“ഇവിടല്ല….പാടത്തു പോകാം…..”
“ഹരി കപ്പ് ചുണ്ടോടാടുപ്പിച്ചു സംശയത്തിൽ നോക്കി…
പിന്നെ തലയാട്ടി…..
മുണ്ടകൻ വിളഞ്ഞു നിൽക്കുന്ന പാടത്തു പറന്നുപൊങ്ങുന്ന കൊറ്റികളിൽ കണ്ണും നട്ട് വിളക്കുമാടത്തിൽ ഇരിക്കുകയാണ് അമ്മു….
തൊട്ടടുത്തു തന്നെ ഹരിയുമുണ്ട്….
ഏറെ നേരമായി ആ ഇരിപ്പ് തുടങ്ങിയിട്ട്……
”എന്താ അമ്മു കാര്യം…..നീയെന്താ ഒന്നും പറയാത്തെ…..“
മൗനം മുഷിച്ചിലായപ്പോൾ ഹരി വീണ്ടും ചോദിച്ചു…..
അമ്മു പിന്നെയും ആ ഇരിപ്പ് തുടർന്നു……
അവളെയെന്തോ കാര്യമായിട്ട് ബാധിച്ചിട്ടുണ്ടെന്നു മനസിലാക്കിയ ഹരി ക്ഷമയോടെ തന്നെ മനസുതുറക്കാൻ സമയം കൊടുത്തു……
”ഇതെന്നാടാ……“
ഒടുക്കം അവൾ തന്നെ മൗനം ഭേദിച്ചു കയ്യിലെ ഫോണിൽ ഗാലറിയിൽ അവൾ എടുത്തുവച്ച സർട്ടിഫിക്കറ്റ് ന്റെ പിക്ചർ എടുത്തു കാണിച്ചു……
”കണ്ടല്ലേ……“
ഹരി എന്ത് പറയും എവിടുന്ന് തുടക്കമിടും എന്നറിയാതെ ചോദിച്ചു……
”അല്ലാതെ പറയണം എന്നൊരിക്കലും തോന്നിയില്ലേ…..“
അമ്മുവിന്റെ സ്വരത്തിൽ അപ്പാടെ നോവാണ്…….
അവൻ പറഞ്ഞറിഞ്ഞിരുന്നെങ്കിൽ തുള്ളിച്ചാടേണ്ടിയിരുന്ന സമയത്തിപ്പോ മനസു മുഴുക്കെ സങ്കടമാണ്……
”ഞാൻ ഞാനിപ്പോളും ആരും അല്ലെ നിനക്ക്…..അമ്മയ്ക്കും ആരും അല്ലെ….എന്തിനാടാ എന്നോട് നിങ്ങൾ ഇത്രക്കൊക്കേം മറച്ചുവച്ചത്…..“
”എന്റെ എല്ലാമെല്ലാം ആയതുകൊണ്ടാ അമ്മു…..എവിടെയും വെറുതെപോലും ഒരു പ്രതീക്ഷ തന്നു നിന്നെ മോഹിപ്പിക്കാൻ വയ്യാഞ്ഞിട്ടാ അമ്മു പറയാത്തെ……“
”എന്നോട് പറയാത്തതിനുള്ള ന്യായം ആകുവോട ഇത്…..“
”അമ്മു പറയുന്നെ കേൾക്കാമോ നീയൊന്ന് കുറച്ചുനേരം….എനിക്ക് പറയാനുള്ളതൊന്ന്…..“
”മ്മ്മ്…..“
”പേടിയായിരുന്നെടി എനിക്ക്……
ആരുടെയെങ്കിലും കണ്ണിലെ പ്രതീക്ഷ കാണുമ്പോൾ…..
അതിനൊത്തുയരാൻ സാധിച്ചില്ലെങ്കിൽ എന്ന ടെൻഷൻ….
പറഞ്ഞിട്ടില്ലേ നിന്നോട് മുമ്പ്….
എന്നെ കുറിച്ച് എന്റമ്മ വച്ചിരുന്ന പ്രതീക്ഷകൾ…..
സ്കൂളിലും കോളേജിലുമെല്ലാം മുഴുവൻ മാർക്കും വാങ്ങി പാസ് ആയ മകൻ എന്നെങ്കിലും വലിയൊരു ജോലി നേടും അന്തസായിട്ട് ജീവിക്കുമെന്ന് സ്വപ്നം കണ്ടൊരു സാധാരണ അമ്മ….
അതായിരുന്നു എന്റേതും…..
അമ്മു മിണ്ടാത്തെ എല്ലാം കേട്ടിരുന്നു…..
നീ കേട്ടിട്ടുണ്ടോ ഈ നാട്ടുകാരിൽ ചിലർ എന്നെ ചൊറിയാനായി കഞ്ചാവ് സോമൻ എന്ന് വിളിക്കണത്….
💬 Comments
View all comments