0%

Chapter Title : മഴനീർതുള്ളികൾ 5 [Anamika]

Author : Anamika Read All Parts 49025

“മ്മ്മ്…..അതു നീ കുടിച്ചു നടന്നിട്ട് വീണതല്ലേ….”

“അല്ല……….”

“പിന്നെ…..”

“ഒരെഴുകൊല്ലം മുൻപ് കഞ്ചാവ് കേസിൽ അകത്തുകിടന്നപ്പോ കിട്ടിയ പേരാ അത്……”

അമ്മുവിന്റെ ഉള്ളു കിടുങ്ങിപ്പോയി….

വിശ്വാസം വരാതെയവൾ അവനെ തുറിച്ചുനോക്കി…..

“മുഴുവനും കേൾക്കണം നീയ്…..”

കണ്ണുനിറയാതെ ഇരിക്കാൻ അമ്മു പാട് പെട്ടു…..

കല്ലിച്ച മുഖഭാവത്തോടെ ഇരിക്കുന്നവനെ നോക്കി…..

“അന്ന് നിന്റെ ചന്തിക്ക് പിടിച്ച റയാൻ ഇല്ലേ…..

അവനൊരു ചേട്ടൻ ഉണ്ട്…… റോൺ……

ഞങ്ങളൊരുമിച്ചായിരുന്നു കോളേജിൽ….

ബെസ്റ്റ് ഫ്രണ്ട്‌സ്……

അല്ല അങ്ങനെയാണ് ഞാൻ കരുതിയിരുന്നത്…..

ഫൈനൽ ഇയറിലെ കോളേജ് ടൂർ കഴിഞ്ഞുവരുന്ന വഴിക്ക് റെയിൽവേ സ്റ്റേഷനിൽ വച്ച് അവൻ എന്റെ ബാഗിൽ ഒരു കവർ വച്ചു…..

എന്താണെന്ന് അവൻ എന്നോട് പറഞ്ഞും ഇല്ല ഞാൻ ചോദിച്ചും ഇല്ല……

നാട്ടിൽ ട്രെയിൻ ഇറങ്ങിയപ്പോൾ ആകെ പോലീസും കൂട്ടവും ചെക്കിങ്ങും….

ആരോ ഇൻഫോം ചെയ്തിറ്റാണ്….

കയ്യിൽ സാധനവുമായി നിന്ന എന്നെ അവര് പൊക്കി….

അല്ല എന്താണ് കയ്യിൽ എന്നറിയാത്ത ഞാൻ അന്തസായി ചെന്നു കയറിക്കൊടുത്തു എന്ന് വേണേൽ പറയാം……

കൂടെയുണ്ടായിരുന്നവരെ ഒക്കെ ക്യാഷെറിഞ്ഞു അവരുടെ വീട്ടുകാർ രക്ഷപ്പെടുത്തി……

ഇതൊന്നുമില്ലാത്ത ഞാൻ പെട്ടെന്ന് ക്യാഷ്‌ ഉണ്ടാക്കാൻ തിരഞ്ഞെടുത്ത മാർഗമെന്ന നിലക്ക് കുറെ മെമ്പോടി കഥകളും……

റിമാൻഡിൽ ജയിലിൽ ആയി…..

അന്നിവിടുത്തെ SI ഒരു ശബരീനാഥ് സർ ഉണ്ടായിരുന്നു…

ആൾക്കെന്റെ സൈഡ് എന്തോ ജനുവിൻ ആയിട്ട് തോന്നി…..

എന്റെ ബാക്ക്ഗ്രൗണ്ട് കണ്ടിട്ടോ മറ്റോ ആളിത് കുറച്ച് സിൻസിയർ ആയി തന്നെ ഫോളോ അപ്പ്‌ ചെയ്തു….

അല്ലെങ്കിൽ എനിക്ക് ലാസ്റ്റ് sem യൂണിവേഴ്സിറ്റി എക്സാം എഴുതാൻ സാധിക്കില്ലായിരുന്നു….

ശബരിസാർ തുനിഞ്ഞിറങ്ങി…..

ആ മനുഷ്യന്റെ ഒറ്റ ആളുടെ ആത്മാർത്ഥത കൊണ്ടാ അന്നവന്മാരെ ഒക്കെ പൊക്കിയതും എന്റെ തലയിൽ നിന്നാ കറ മാഞ്ഞതും……

പക്ഷേ കോളേജിലും നാട്ടിലും ഇറങ്ങിനടക്കാൻ പറ്റാത്ത വിധം എന്റെ തല താണുപോയിരുന്നു അമ്മു…..

എല്ലാ പ്രതീക്ഷയും അസ്തമിച്ചപോലായി….

ഉറങ്ങാൻ പറ്റാതായി…..

💬 Comments

View all comments