Chapter Title : മഴനീർതുള്ളികൾ 5 [Anamika]
വീട്ടില്….
പിന്നവരുടെ അവസ്ഥ കണ്ട് ആരൊക്കെയോ അന്നു ആ വീട് പൈസ കൊടുത്ത് അമ്മയുടെ പേരിൽ വാങ്ങികൊടുത്തു….
അങ്ങനാ അതിന് കയറികിടക്കാൻ ഒരു വീട് പോലും ഉണ്ടായത്….
ഹരിയേട്ടൻ പൊടികുഞായത്കൊണ്ട് പണിക്കൊന്നും പോകാൻ പറ്റാണ്ട് എന്റമ്മയാ കുടുംബശ്രീന്ന് ലോണെടുത്തു തയ്യൽ മെഷീൻ വാങ്ങികൊടുത്തത്…
എന്തോരം അനുഭവിച്ചിട്ടുണ്ടെന്ന് അറിയോ ആ പാവം…
ഹരിയേട്ടന് ഒരു പതുപതിമൂന്ന് വയസ് ആകണവരെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അമ്മ….പിന്നെ മൂപ്പരും കൂടി മൂപ്പരെകൊണ്ട് കഴിയുന്ന എല്ലാരീതിക്കും ഓരോരോ പണിക്കൊക്കെ പോയി….
അത്രേം സ്ട്രഗിൾ ചെയ്താ അമ്മേം മോനും ജീവിച്ചുവന്നത് ഓർക്കുമ്പോ എനിക്കാ തള്ളേനെ കൊല്ലാനുള്ള ദേഷ്യാ വരാറ്….
അതോണ്ടന്നെയാ ഞാൻ അവരെന്തു പറഞ്ഞാലും തറുതല പറയുന്നതും ഉടക്കുന്നതും…..“
ചിന്നുവിന് ദേഷ്യം അടങ്ങുന്നില്ല….അവളുടെ അമ്മയോടും ഏട്ടനോടും ഒപ്പം തന്നെ ചേർത്തുനിർത്തുന്ന രണ്ടുമനുഷ്യർ അനുഭവിച്ചത് ഓർക്കുമ്പോൾ പിന്നെയും പിന്നെയും ഉറഞ്ഞുകൂടുകയാണ് ഉള്ളിലങ്ങനെ വെറുപ്പ്….
“അപ്പൊ അമ്മേടെ വീട്ടുകാരോ…അവരെവിടെ ആയിരുന്നു…..”
അമ്മു ബസ്റ്റോപ്പിലെ സിമെന്റ് സ്ലാബിലേക്ക് കയറിയിരുന്നുകൊണ്ട് ചിന്നുവിന്റെ കയ്യിലെ ഫയൽ വാങ്ങിമടിയിലേക്ക് വച്ചു അസൈൻമെൻറ്സ് എല്ലാം ഉണ്ടോയെന്നു നോക്കി…
“അതൊന്നും എനിക്കറിഞ്ഞൂടാ…അവരൊന്നും അങ്ങനെ വന്നു കാണാറില്ല….ഞാൻ ആകെ അമ്മേടെ ചേച്ചിയേം അവരുടെ മക്കളേം ഭർത്താവിനേം അല്ലാണ്ട് ആരേം കണ്ടിട്ടില്ല…അവരുതന്നെ വരാൻ തുടങ്ങീട്ട് ഒരുപാടൊന്നും ആയിട്ടുമില്ല….”
ചിന്നു ബസ് വരുന്നുണ്ടോന്നു കാണാൻ പറ്റുന്ന രീതിക്ക് ഭിത്തിയിൽ ചാരിനിന്ന് അമ്മുവിനെ നോക്കി…
“മ്മ്മ്….എന്തേലും ആകട്ടെ….അമ്മ പറയുന്നെ അവർ കുറച്ച് ദിവസം നിന്നിട്ട് പൊക്കോളും അപ്പൊ കാണിക്കേണ്ട മര്യാദ നമ്മള് കാണിക്കണം എന്നാ….
അമ്മ മറുത്തൊന്നും പറയാത്തിടത്തോളം അല്ലെങ്കിൽ പ്രതികരിക്കാൻ തക്ക പ്രശ്നം ഉണ്ടാവാത്തിടത്തോളം ഞാൻ മിണ്ടാതിരിക്കുവല്ലേ നല്ലത്….ഇനിയെന്തേലും ഉണ്ടെങ്കിലും ഹരി പറഞ്ഞു തീർത്തോളുംന്നാ അമ്മ പറഞ്ഞേ….“
”നല്ല ബെസ്റ്റ് അമ്മായിയമ്മേം അതിന് പറ്റിയ മരുമോളും…..നാക്കുണ്ടോന്ന് വായിൽ വിരലിട്ട് നോക്കണ്ട ഒരുത്തീം തൊണ്ടേൽ കുഴലിട്ട് നോക്കണ്ട ഒരമ്മേം…..കണക്കിന് കൊള്ളാം….“
ചിന്നുവിന് കേട്ടിട്ട് ചൊറിഞ്ഞാണ് വരുന്നത്…..
അല്ലേലും ഇവരുടെ രണ്ടിന്റേം ഈ ഓച്ചിഴയുമ്പോലുള്ള ആക്ഷൻസും സമാധാനപ്രേമോം ഒന്നും അവൾക്കു പിടിക്കില്ല….ഹരിയെപ്പോലെ വെട്ടൊന്ന് തുണ്ടം രണ്ട് കേസ് മാത്രേ ചിന്നു പിടിക്കൂ….
ബസിന്റെ ഹോൺ കേട്ടതും ആ സംഭാഷണമവിടെ മുറിഞ്ഞു….
പോകുന്ന വഴിക്ക് ബസ്സിലും പിന്നെ
💬 Comments
View all comments