Chapter Title : മഴനീർതുള്ളികൾ 5 [Anamika]
ക്ലാസ്സിൽ ഇരിക്കുമ്പോഴുമെല്ലാം ഹരിയെക്കുറിച്ച് തന്നെ ആയിരുന്നു ചിന്ത…
ബ്രേക്ക്‌ടൈമിൽ മെസ്സേജ് അയച്ചുനോക്കി സിംഗിൾ ടിക്ക് വീണിട്ടുള്ളൂ…അപ്പോ ഉറക്കം കഴിഞ്ഞിട്ടില്ല….
ഉച്ച കഴിഞ്ഞ് രണ്ട് അവർ hod യുടേതാണ്…സർ ആണേൽ ലീവും….
പിന്നുള്ള ഒരു അവർ പോട്ടെന്നു വച്ചു അമ്മു ഉച്ചയ്ക്ക് ഇറങ്ങി….
ടൗണിൽ ഇറങ്ങി അടുത്ത ബസ് കയറുന്നതിനിടയ്ക്ക് ഉള്ള സമയം ഒരു അങ്ങാടിക്കടയിൽ കയറി കറ്റാർവാഴയും വാങ്ങി….
ഗൂഗിളിൽ കണ്ട ടിപ്പൊന്നു പരീക്ഷിച്ചുനോക്കാൻ…..
ആക്കൂട്ടത്തിൽ കണ്ട നല്ല തളിർവെറ്റിലയും കൂരടക്കയും ഒരു പൊതി വാങ്ങി….വീട്ടിലുള്ള മുറുക്കാൻ ഫാക്ട്ടറിക്ക് ഡീസൽ അടിക്കാൻ….
വീട്ടിലെത്തിയ വഴി തിണ്ണയിലെ കസേരയിൽ ഇരുന്നിരുന്ന പങ്കുവിന്റെ അടുത്ത് ആ മുറുക്കാൻ പൊതിവച്ചു അമ്മു അകത്തേക്ക് കയറിപ്പോയി….
പോകുന്ന പോക്കിൽ അച്ഛമ്മയ്ക്കാ എടുത്തൊന്നും പറഞ്ഞു വേഗം മുറിക്കുള്ളിലേക്ക് കയറി….
നല്ലത് പറഞ്ഞാലും ചീത്ത പറഞ്ഞാലും രണ്ടായാലും സാരല്ല എന്നാ മട്ടിൽ….
പക്ഷേ ക്ലാസും കളഞ്ഞു എന്തിനുവേണ്ടിയാണോ ഓടിപിടിച്ചുവന്നത് ആ മുതല് പോയിട്ട് അവന്റെ പൂട പോലും ആ മുറീലോ വീടിനകത്തോ ഇല്ല……
അമ്മു ബാത്‌റൂമിലും വീടിന് ചുറ്റും നോക്കി….
ങേഹേ…….
അവസാനം അവന്റെ ഫോണിലേക്ക് വിളിച്ചുനോക്കുമ്പോൾ അത് റൂമിലിരുന്ന് അടിക്കുന്നു….
അമ്മു പല്ല് ഞെരിച്ചു…..
ഊരുതെണ്ടാൻ പോയിട്ടുണ്ടാകും….
പറഞ്ഞതാ പുറത്തേക്കിറങ്ങേണ്ടന്ന്….
കുറച്ച് നേരം മായയെ ചുറ്റിപറ്റി നിന്നെങ്കിലും ആളും ഹരിയെപ്പറ്റി ഒന്നും പറഞ്ഞുകേട്ടില്ല…..
പിന്നെ അമ്മു യൂണിഫോം മാറ്റി കഴിക്കാനായി ഇരുന്നു….
സാമ്പാറും ചീരത്തോരനും സോയാബോൾ ഫ്രൈയും കൂട്ടി ഒരു വാ വായിലേക്ക് വച്ചില്ല അതിന് മുന്നേ വീടിന് പുറത്ത് ബൈക്ക് വന്നുനിൽക്കുന്ന ശബ്ദം കേട്ടു….
ഒരു മൂളിപ്പാട്ടോടെ അകത്തേക്ക് വന്ന ഹരി അമ്മുവിന്റെ തുറിച്ചുള്ള നോട്ടത്തിൽ ഒരടിയനങ്ങാതെ നിന്നുപോയി…..
ദൈവമേ ഇവളിന്ന് നേരത്തെ വന്നാ……
ആ സോയാബോൾ ചവക്കുന്ന ചവ കണ്ടിട്ട് ഹരിയവളെ ദയനീയമായി നോക്കി….
കറങ്ങാൻ പോയെ അല്ലാടി എന്ന് ചുണ്ടനക്കി കഴിഞ്ഞില്ല അതിനുമുന്നേ കയ്യിലൊരു അച്ചാറ് ടിന്നുമായി മായ അടുക്കളയിൽ നിന്നും വന്നു…
“നീ എത്തിയോ…..പോയ കാര്യം എന്തായിടാ…..”
“അത്…ഓക്കേ ആയമ്മാ…..അടുത്താഴ്ച തൊട്ട് കയറാം….”
അമ്മുവിനെ ഒന്നു പാളിനോക്കി ഹരി മുറിക്കുള്ളിലേക്ക് കയറി വാതിൽ അടച്ചു…
“പറഞ്ഞതാ ഞാനവനോട്….ലോറിപ്പണിക്ക് പോണ്ടാ പോണ്ടാന്ന്….ആര്
💬 Comments
View all comments