0%

Chapter Title : മഴനീർതുള്ളികൾ 5 [Anamika]

Author : Anamika Read All Parts 48727

കേൾക്കാൻ…ആരോട് പറയാൻ…നാട്ടിൽ പണി കുറവാണെന്നും പറഞ്ഞു ഈ അന്യനാട്ടിലേക്ക് ലോഡും കൊണ്ടൊക്കെ പോണ കാര്യം…എന്നെക്കൊണ്ട് ചിന്തിക്കാൻ വയ്യെന്റെ മോളേ….എന്നെക്കാളും വളർന്നു…പറഞ്ഞാലും അനുസരിക്കില്ല…എന്ത് ചെയ്യാനാ ഞാന്…..”

മായ പരാതിക്കെട്ടഴിച്ചുകൊണ്ട് അമ്മുവിന്റെ പ്ലേറ്റിലേക്ക് അച്ചാറ് വിളമ്പി….

അവളൊന്നും മിണ്ടാതെ ചോറിൽ വിരലിട്ടിളക്കി ഇരുന്നു…

“ഇനിയെന്തേലും വേണോ മോൾക്ക്‌….അമ്മ കുറച്ചു മധുരപ്പുല്ല് ചെത്താൻ പോകുവാ…” പ്ലേറ്റിലേക്ക് പപ്പടം കൂടെ എടുത്തുവച്ചു ജീരകവെള്ളം നിറച്ച ഗ്ലാസ്‌ അമ്മുവിനടുത്തേക്ക് നീക്കിവച്ചു മായ ചോദിച്ചു…

അവൾ ഇല്ലെന്നു പറഞ്ഞതും മായ അരിവാളും എടുത്ത് പുറത്തേക്കിറങ്ങി….

പങ്കു പിന്നെ ഉച്ചയൂണും കഴിഞ്ഞു മയങ്ങാൻ കയറിയിരുന്നു….

ഇനി ചായ തിളക്കണ നേരത്ത് പ്രതീക്ഷിച്ചാൽ മതി….

അമ്മയിറങ്ങിയതും അമ്മു എണീറ്റു കൈപോലും കഴുകാതെ മുറിക്കുള്ളിലേക്ക് കയറി….

ഹരിയാ വരവ് പ്രതീക്ഷിച്ചുതന്നെ അലമാരയിൽ ചാരി നഖവും കടിച്ചു നിൽപ്പുണ്ടായിരുന്നു….

“അമ്മു…അമ്മു….ഡീ…ഒരത്യാവശ്യത്തിന് പോയെ ആടി…കറങ്ങാൻ ഒന്നും അല്ല…സത്യാടി…..”

പറഞ്ഞു മുഴുവിക്കാൻ നിന്നില്ല അതിനുമുന്നേ

നിന്നോട് ഞാന് എന്ത് പറഞ്ഞിട്ടാടാ പോയെന്നും ചോദിച്ച് അമ്മു അവന്റെ ഷർട്ടിൽ കുത്തിപ്പിടിക്കാൻ ആഞ്ഞു വന്നു….

ഹരി ഞൊടിയിടയിൽ ആ കഴുകാത്ത കയ്യിൽ കൈത്തണ്ട പിടിച്ചു അവളെ തിരിച്ചു നിർത്തി ആ കൈ വിടാതെ അകത്തിപിടിപ്പിച്ചു….

ഇടതുകൈ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു തന്റെ ദേഹത്തോട് ചേർത്തു നിർത്തി….

നല്ല ഷർട്ടാടി കറയാക്കല്ലെന്നും പറഞ്ഞോന്നു കുനിഞ്ഞവളുടെ കഴുത്തിടുക്കിലേക്ക് മുഖം ഒളിപ്പിച്ചുവച്ചു…..

അമ്മു കുതറിമാറാൻ നോക്കുന്നുണ്ട്

പക്ഷേ അത്രത്തോളം അല്ലെങ്കിൽ അതിനേക്കാൾ കൂടുതലായി അവനവളെ തന്നിലേക്കടുക്കി പിടിക്കുന്നും ഉണ്ട്….

“അമ്മുച്ചേ……..”

ചെവിയോട് ചേർന്നു ചുണ്ടുരച്ചുള്ളയാ വിളി അമ്മുവല്ലാതെ അവർക്കു ചുറ്റുമുള്ള വായുപോലും കേട്ടോ എന്ന് സംശയമാണ്…..

അവൾ ഇക്കിളിപ്പെട്ടു തോൾ വെട്ടിക്കാൻ നോക്കി….

“എന്റമ്മൂച്ചല്ലേ…..സോറി….ഒരത്യാവശ്യ കാര്യോണ്ടാരുന്നു അതോണ്ട് പുറത്ത് പോയതല്ലേ….നീ പറഞ്ഞപോലെ കേട്ട് ഉച്ചവരെ ഞാനിരുന്നേ അല്ലേടി….കുറച്ചുമുന്നേയാ പോയത്…സോറിഡീ….”

അവനൊന്നു പുറത്തേക്കിറങ്ങിയതിനു താനിത്ര ചൊടിക്കുന്നതെന്തിനാണെന്ന് അമ്മുവോ അതിനിത്രയ്ക്കും താണുകേണവൾക്ക് മുന്നിൽ നില്കുന്നത് എന്തിനാണെന്ന് അവനോ ചിന്തിച്ചു പോലുമില്ല….പ്രണയം കൊണ്ട് അത്രമേൽ കണ്ണുമൂടിപ്പോയിരിക്കുന്നു രണ്ടിനും….

ഇപ്പോൾ ആ മൂടിയ കണ്ണിനൊപ്പം ബുദ്ധിയും യാത്ര പോയ മട്ടാണ്…

“നീ എന്തേലും കഴിച്ചിട്ടാണോ പോയത്…..”

അതിന് മറുപടി പറയാതെയവൻ അവളുടെ പിടിച്ചുവച്ചിരുന്ന എച്ചിൽ കയ്യിലെ ചെറുവിരൽ ഊമ്പിയെടുത്തു…..

അമ്മു

💬 Comments

View all comments