0%

Chapter Title : മഴനീർതുള്ളികൾ 5 [Anamika]

Author : Anamika Read All Parts 58.9K

പറഞ്ഞതാ പുറത്തേക്കിറങ്ങേണ്ടന്ന്….

കുറച്ച് നേരം മായയെ ചുറ്റിപറ്റി നിന്നെങ്കിലും ആളും ഹരിയെപ്പറ്റി ഒന്നും പറഞ്ഞുകേട്ടില്ല…..

പിന്നെ അമ്മു യൂണിഫോം മാറ്റി കഴിക്കാനായി ഇരുന്നു….

സാമ്പാറും ചീരത്തോരനും സോയാബോൾ ഫ്രൈയും കൂട്ടി ഒരു വാ വായിലേക്ക് വച്ചില്ല അതിന് മുന്നേ വീടിന് പുറത്ത് ബൈക്ക് വന്നുനിൽക്കുന്ന ശബ്ദം കേട്ടു….

ഒരു മൂളിപ്പാട്ടോടെ അകത്തേക്ക് വന്ന ഹരി അമ്മുവിന്റെ തുറിച്ചുള്ള നോട്ടത്തിൽ ഒരടിയനങ്ങാതെ നിന്നുപോയി…..

ദൈവമേ ഇവളിന്ന് നേരത്തെ വന്നാ……

ആ സോയാബോൾ ചവക്കുന്ന ചവ കണ്ടിട്ട് ഹരിയവളെ ദയനീയമായി നോക്കി….

കറങ്ങാൻ പോയെ അല്ലാടി എന്ന് ചുണ്ടനക്കി കഴിഞ്ഞില്ല അതിനുമുന്നേ കയ്യിലൊരു അച്ചാറ് ടിന്നുമായി മായ അടുക്കളയിൽ നിന്നും വന്നു…

“നീ എത്തിയോ…..പോയ കാര്യം എന്തായിടാ…..”

“അത്…ഓക്കേ ആയമ്മാ…..അടുത്താഴ്ച തൊട്ട് കയറാം….”

അമ്മുവിനെ ഒന്നു പാളിനോക്കി ഹരി മുറിക്കുള്ളിലേക്ക് കയറി വാതിൽ അടച്ചു…

“പറഞ്ഞതാ ഞാനവനോട്….ലോറിപ്പണിക്ക് പോണ്ടാ പോണ്ടാന്ന്….ആര് കേൾക്കാൻ…ആരോട് പറയാൻ…നാട്ടിൽ പണി കുറവാണെന്നും പറഞ്ഞു ഈ അന്യനാട്ടിലേക്ക് ലോഡും കൊണ്ടൊക്കെ പോണ കാര്യം…എന്നെക്കൊണ്ട് ചിന്തിക്കാൻ വയ്യെന്റെ മോളേ….എന്നെക്കാളും വളർന്നു…പറഞ്ഞാലും അനുസരിക്കില്ല…എന്ത് ചെയ്യാനാ ഞാന്…..”

മായ പരാതിക്കെട്ടഴിച്ചുകൊണ്ട് അമ്മുവിന്റെ പ്ലേറ്റിലേക്ക് അച്ചാറ് വിളമ്പി….

അവളൊന്നും മിണ്ടാതെ ചോറിൽ വിരലിട്ടിളക്കി ഇരുന്നു…

“ഇനിയെന്തേലും വേണോ മോൾക്ക്‌….അമ്മ കുറച്ചു മധുരപ്പുല്ല് ചെത്താൻ പോകുവാ…” പ്ലേറ്റിലേക്ക് പപ്പടം കൂടെ എടുത്തുവച്ചു ജീരകവെള്ളം നിറച്ച ഗ്ലാസ്‌ അമ്മുവിനടുത്തേക്ക് നീക്കിവച്ചു മായ ചോദിച്ചു…

അവൾ ഇല്ലെന്നു പറഞ്ഞതും മായ അരിവാളും എടുത്ത് പുറത്തേക്കിറങ്ങി….

പങ്കു പിന്നെ ഉച്ചയൂണും കഴിഞ്ഞു മയങ്ങാൻ കയറിയിരുന്നു….

ഇനി ചായ തിളക്കണ നേരത്ത് പ്രതീക്ഷിച്ചാൽ മതി….

അമ്മയിറങ്ങിയതും അമ്മു എണീറ്റു കൈപോലും

💬 Comments

View all comments