Chapter Title : മഴനീർതുള്ളികൾ 5 [Anamika]
പിന്നെ അമ്മുവും ചിന്നുവും കൂടി ഊർത്തികൊടുത്ത ചൂണ്ടകൊളുത്തിൽ കുടുക്കി സിനിമയ്ക്കും കയറി….
രാത്രി കിടക്കാൻ നേരം അമ്മ നാളെ വന്നാൽ പിന്നിങ്ങനെ സ്വാതന്ത്രത്തോടെ കിടക്കാൻ പറ്റില്ലെടിന്നും പറഞ്ഞു വേണ്ടതൊക്കെ കട്ടെടുക്കാൻ വന്നവനോട് എല്ലാം പറഞ്ഞാലോയെന്ന് അമ്മു ഒരുവേള ആലോചിച്ചതാണ്….
പിന്നെ വേണ്ടെന്ന് വച്ചു….
അവരമ്മേം മോനും അവര് തമ്മിൽ തന്നെ സെറ്റിൽ ചെയ്യട്ടെ…..
ആ അമ്മിഞ്ഞയെങ്കിലും ഇച്ചിരി താട്ടെടിയെന്നു പറഞ്ഞു കൊഞ്ചിയവൻ തലേന്നത്തെ രാത്രിയുടെ അത്രയും അതിക്രമം ഒന്നും കാണിച്ചില്ലെങ്കിലും അമ്മുവിന്റെ എഴപ്പ് തിരിച്ചുവിട്ടിട്ടാണ് കിടത്തിയുറക്കിയത്…..
പിറ്റേന്ന് വെളുപ്പിനെ മായയും എത്തി……
അവളെ കണ്ടപ്പോൾ ആകെമൊത്തം ഒന്നുനോക്കി വായ്പൊത്തി ചിരിച്ച് അകത്തുകയറി…..
“ഇതിനെയാണോ ദൈവമേ ആഞ്ഞിലിക്കാ പഴുത്തപ്പോ കാക്കയ്ക്ക് വായ്പ്പുണ്ണെന്ന് പറയുന്നത്……”
ഡ്രസ്സ് മാറ്റുന്നതിനിടയിലും അടുക്കളയിൽ ഇരുന്ന അമ്മുവിട്ട ചായ എടുത്തുകുടിയ്ക്കുന്നതിനിടയിലും മായ നിർത്തുന്നേയില്ല….
പിറ്റേന്ന് പഞ്ചായത്ത് വരേ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു മായക്ക്…..
ആളുടെ പേരിലാണ് സ്ഥലം എന്നതുകൊണ്ട് വീടുപണിയുമായി ബന്ധപ്പെട്ട പേപ്പറുകളും മറ്റും ശെരിയാക്കാൻ മായ തന്നെ നടക്കണം….
രാവിലേ ഹരിയോടൊപ്പം ഇറങ്ങിയിട്ട് അക്ഷയയും പഞ്ചായതും ഒക്കെയായിട്ട് വൈകിട്ട് മൂന്നുമണിക്കാൻ തിരിച്ചെത്തിയത്……
അവളുടെ കയ്യിലേക്ക് അതെല്ലാം ഏല്പിച്ചിട്ട് അലമാരിക്കുള്ളിലെ ഫയലിൽ വയ്ക്കാൻ പറഞ്ഞു മേല് കഴുകാൻ കയറി മായ…..
അമ്മു അലമാരിയിൽ കണ്ട ബ്രൗൺ ലെതറിന്റെ ഫയൽ എടുത്തു അതിനുള്ളിലേ പാർട്ടീഷൻ ഫയലുകൾക്കിടയിൽ ഒന്നിൽ free space കണ്ടതിലേക്ക് എടുത്തുവച്ചു….
ചുളുങ്ങിപോയൊരു പേപ്പർ നേരെ വെക്കുന്നതിനിടയ്ക്കാൻ ഹരിയുടെ sslc സർട്ടിഫിക്കറ്റ് ശ്രദ്ധയിൽപ്പെടുന്നത്….
ആഫോട്ടോ കണ്ട കൗതുകത്തിനാണ് എടുക്കുന്നതും…..
മീശപോലും മുളയ്ക്കാത്തൊരു അപ്പാവി ചെക്കൻ…..
ബ്ലാക്ക് ആൻഡ് വൈറ്റ് ആയതുകൊണ്ട് ഒരുപാടൊന്നും വ്യകതമല്ല……
ചിരിയോടെ അവൾ
💬 Comments
View all comments