Chapter Title : മഴനീർതുള്ളികൾ 5 [Anamika]
കൊണ്ട് വീടുപണി കഴിഞ്ഞാൽ നേരെ ഡൽഹി….
കിട്ടിയാൽ JNU…..
ഇനിയൊരു കൊല്ലം കൂടെയേ JRF ന് വാലിഡിറ്റി ഉള്ളൂടി…..“
“സോ കരിയർ പ്ലാനിംഗൊക്കെ കാര്യമായിട്ട് മുന്നോട്ട് പോണെന്റെ ഇടക്കാരുന്നുലെ എന്റെ എൻട്രി…..”
“നിന്റെ എൻട്രി അല്ലല്ലോ അമ്മു….നിന്നെ വലിച്ചിട്ടതല്ലേ ഞാൻ ഇതിനകത്തേക്ക്……
ഒരു 6 കൊല്ലത്തേക്ക് മാര്യേജ് എന്ന പ്ലാനേ എനിക്കില്ലായിരുന്നു….
ആ എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണ് നീയ്…….”
“എല്ലാം കേട്ടിട്ടെന്താ തോന്നുന്നേ…..
കുറെ നാൾ മുമ്പേ ഞാനിവിടെ ഇരുന്നു തന്നെ ചോദിച്ച ആ regret ഇപ്പൊ തോന്നുന്നുണ്ടോ…..
ഒന്നും വേണ്ടിയിരുന്നില്ലെന്ന്…..”
“അതിനുള്ള മറുപടി വാക്കുകൊണ്ട് പറഞ്ഞിട്ട് നിനക്ക് മനസിലായിട്ടില്ല ഇനീപ്പോ പ്രവർത്തി കൊണ്ടങ്ങ് കാണിച്ചു തരാം…..”
ഹരി അവളുടെ കയ്യിൽ കൈകോർത്തു പിടിച്ചു….
“കൂടെയുണ്ടാകുവോ……”
വീണ്ടും ഒരുറപ്പിനെന്നോണം ചോദിച്ചു…..
“till the last breath…….”
“എടാ നീയാ പറഞ്ഞ സാറിന്റെ പേരെനിക്ക് നല്ല കേട്ടു പരിചയം തോന്നുന്നുണ്ട്…
പക്ഷേ എവിടന്ന് ഒരു ഐഡിയയും ഇല്ല…..”
തിരികെ വരമ്പിലൂടെ നടന്ന് റോഡിലേക്ക് കയറി രണ്ടും…
“നീയറിയും…..
നിന്റെ കൂടെ പ്ലസ്ടു പഠിച്ച ഫിദയില്ലേ….
കാഞ്ഞിരയ്ക്കലെ അബ്ദുക്കാടെ മോള്…
നിൻറെ ബെസ്റ്റി….
അവളുടെ ഹസ്ബൻഡ് ആ…..”
“ആ വെള്ളപ്പാറ്റേടെ കാര്യം എന്നോട് മിണ്ടിപ്പോകല്ല്…..
ചങ്കും കരളും ആയിട്ട് നടന്നെയാ ഞങ്ങൾ….
നീയിപറഞ്ഞ സാറില്ലേ…മൂപ്പർ സ്കൂളിൽ ബോധവത്കരണ ക്ലാസ്സിനും annual ഡേ ഇനാഗുരെഷനും ഒക്കെ വരുമ്പോൾ എന്തോരം വായ്‌നോക്കീട്ടുണ്ടെന്ന് അറിയുവോ ഞങ്ങൾ….
ഒരു വട്ടം പോലും ആ ദുഷ്ട പറഞ്ഞില്ലടാ അവളുടെ സ്വന്തം പ്രോപ്പർട്ടിയാണെന്ന്…..
ഒന്നും അറിയാണ്ട് അവളുടെ കൂടെയിരുന്നെത്ര കമന്റ് അടിച്ചട്ടുണ്ടെന്ന് അറിയോ…..
Mangalore പഠിക്കാൻ പോയപ്പോൾ പോലും ഡെയിലി വിളിച്ചോണ്ടിരുന്നവളാ……
എന്നട്ടോ ലാസ്റ്റ് ഒരു വാക്കുപോലും പറയാണ്ട് അങ്ങേരുടെ കൂടെ ഒളിച്ചോടിപ്പോയി…..
അതും പ്രെഗ്നന്റ് ഒക്കെ ആയിട്ട്….“
അമ്മുവിന് കിന്റർ ഗാർട്ടൻ മുതൽ ഒന്നിച്ചുണ്ടായിരുന്നോരുത്തി ഒപ്പിച്ച പണി
💬 Comments
View all comments