0%

Chapter Title : മഴനീർതുള്ളികൾ 5 [Anamika]

Author : Anamika Read All Parts 59K

അതിനുള്ളിൽ എന്താ നടന്നതെന്ന് നമുക്കറിയില്ലലോ….

ആരെയും ഒന്നും പറഞ്ഞു വിധിക്കണ്ട നമ്മൾ…..

അവർക്കും പറയാൻ എന്നെയും നിന്നെയും പോലൊരു കഥ കാണും എന്ന് ചിന്തിച്ചാൽ മതി…..

“ഹ്മ്മ്….എന്നാലും അവൾക്കൊന്നു വിളിക്കായിരുന്നു…..

ഒരു വാക്ക് പറയായിരുന്നു…..”

“അവര് വല്ലപ്പോളും വരാറുണ്ട് ഇവിടെ ആ വീട്ടില്….

ഇനി വരുമ്പോൾ നീ ചെന്നു കണ്ടോ…..

ഇങ്ങോട് വിളിക്കാനും മിണ്ടാനും നോക്കിനിൽക്കണ്ട…

എന്നിട്ട് നമ്മുടെ കഥ കേട്ടിട്ട് സാറെന്റെ മുത്തീടെ മുത്തിക്ക് വരേ വിളിക്കണതും കേട്ട് നമുക്കിങ്ങ് പോരാ…..”

രണ്ടു ദിവസം കഴിഞ്ഞ്  ഒരു ഞായറാഴ്ച്ച ടൗണിൽ ഇറച്ചി വാങ്ങാൻ കടയ്ക്ക് മുന്നിൽ നില്കുമ്പോളാണ്

ഹരിക്ക് അരുണിന്റെ കാൾ വരുന്നത്…..

“എന്നാടാ…..”

“മറ്റേ പുള്ളി എത്തീട്ടുണ്ട്…..കൊല്ലപ്പതിവ്….”

“ആര്……”

“സ്വന്തം ചരിത്രം കുഴിച്ചുമൂടീട്ട് ബാക്കിള്ളോരുടെ തേടിനടക്കണ ടീം….നിന്റച്ഛൻ…..”

“ആ ഒരു കുറവോടെ ഉണ്ടായിരുന്നുള്ളു…..അമ്മയില്ലേ വീട്ടില്….”

“മ്മ്മ് ഉണ്ട്….”

“അപ്പൊ സീൻ ഇല്ല വന്നവഴിക്ക് പറപ്പിച്ചോളും…..”

“അമ്മ മാത്രമല്ല അമ്മുവും ഇവിടുണ്ട്….അതു നീ മറന്നോ…..നീ വേഗം എത്താൻ നോക്ക്…..”

ഹരീടെ ചങ്കിലൊരു വെള്ളിടി വെട്ടി…..

ഇറച്ചി നുറുക്കാൻ ഒന്നും മിനക്കെടാതെ വാങ്ങി വേഗത്തിൽ അവൻ ബൈക്ക് പറപ്പിച്ചു……

___________________________________

ട്വിസ്റ്റ്‌ ഒന്നും അല്ലാട്ടാ…..

എഴുതി തീർന്നിടം വച്ച് പോസ്റ്റയ്തതാ……

ഇനിം എഴുതാൻ ഇരുന്നാൽ പിന്നേം താമസിക്കും അതുകൊണ്ട്…….

ലേറ്റ് ആയിന്നു വച്ചിട്ട് മിണ്ടാണ്ട് പോകല്ലേ….മുന്നത്തെ പോലെ കമന്റ്സിൽ വന്ന് അഭിപ്രായങ്ങൾ ഒക്കെ പറയണം…..

സമയംപോലെ ഞാൻ reply ഇടാം….

അടുത്ത പാർട്ടിൽ ഉറപ്പായും തീർത്തിരിക്കും…..

മനഃപൂർവം നീട്ടിവലിക്കണേ അല്ല പറഞ്ഞുതീരാനുള്ളത് മൊത്തം തീർക്കണ്ടേ അതാണ്…..

💬 Comments

View all comments