0%

Chapter Title : മഴനീർതുള്ളികൾ 6 [Anamika]

Author : Anamika Read All Parts 133926

എന്നിട്ടിതുവരെ മുഖം കറുത്തൊരു വർത്താനം,ഒരു നോട്ടം നോക്കീട്ടുണ്ടോ അവൻ നിന്നെ….

എന്താ കാരണം….മറ്റാരേക്കാളും നന്നായിട്ട് അവൻ അവന്റെ അമ്മയെ മനസിലാക്കിയതുകൊണ്ട്….

ഇതൊന്നും ഒരു തെറ്റ് അല്ലെന്നും പാപം അല്ലെന്നും ആ കുഞ്ഞിന് ബോധ്യം ഉള്ളതുകൊണ്ട്…..

ഒന്നും വേണ്ട…അവൻ എല്ലാം പറഞ്ഞുകൊടുത്തു മനസ്സിലാക്കിച്ചുകൊള്ളും അമ്മുവിനെ….

കുറച്ച് സമയം കൊടുത്താൽ മതി…..

പക്ഷേ അതിനും മുന്നേ നീയിങ്ങനെ കാറിക്കൂവി ആ പെങ്കൊച്ചിനെ അറിയിക്കാണ്ടിരുന്ന മതി…..“

മായ കരഞ്ഞുകൊണ്ട് തന്നെ അതിനൊന്നു മൂളിക്കൊടുത്തു……

അന്ന് രാത്രിയേറെയായിട്ടും ഹരിക്ക് ഉറക്കം വന്നില്ല…

തിരിഞ്ഞും മറിഞ്ഞും എത്ര നോക്കിയിട്ടും ഉറക്കം മാത്രം ആ ഏഴയൽപക്കത്തെത്തുന്നില്ല…

അവളെയും വിളിച്ചിറക്കി എവിടേലും കൊണ്ടിരുത്തീട്ട് എല്ലാം അങ്ങു പറഞ്ഞാലോ എന്ന് തോന്നിപ്പോയി….

വരുന്നോടത്തു വച്ചു വരട്ടേ ഇങ്ങനെ തീ തിന്നാൻ വയ്യാന്ന് തോന്നി….

പക്ഷേ….അതിനും വേണ്ടേ ധൈര്യം….

നാവിനിങ്ങനെ താഴിട്ട് പൂട്ടിയ പോലെയാണ്….

ഭയമാണ്…..

എല്ലാവരാലും എന്നും തെറ്റിദ്ധരിക്കപെടുക മാത്രം ചെയ്തവന് അവളും മനസിലാക്കാതെ പോകുമോ എന്ന പേടിയാണ്……

അവസാനം ഒരു രക്ഷയും ഇല്ലാതെ എഴുന്നേറ്റ് ഉറങ്ങികിടക്കുന്നവളുടെ അടുത്തേക്ക് ചെന്നു….

ഒന്നുമറിയാതെ ഒന്നിനെക്കുറിച്ചും ടെൻഷനില്ലാതെ പൂച്ചക്കുഞ്ഞിനെപോലെ ചുരുണ്ടുകൂടി ഉറക്കമാണ്…..

ഹരി ബെഡിൽ അടുത്തിരുന്നു കുറച്ച് സമയം ആ കിടപ്പു തന്നെ നോക്കി….

പിന്നെയാ പുതപ്പിനുള്ളിലേക്ക് നൂണ്ടുകയറി ചേർന്നുകിടന്നു…..

അമ്മു ആ ഉറക്കത്തിൽ തന്നെ അവനെ കെട്ടിപിടിച്ചു മുഖം മാറിലേക്ക് ചേർത്തു വച്ചു….

പോവൂല്ലടാന്ന് പിറുപിറുക്കുന്ന കേട്ടവൻ മാറിൽ ഒന്നു മുറുക്കെ കടിച്ചു…..

വേദന കൊണ്ട് ഞെട്ടി കണ്ണുതുറന്നവൾ ഇരുട്ടിൽ പകച്ചുനോക്കി…..

അവനാണെന്നു മനസിലായപ്പോൾ ആ കലിക്കൊരു തള്ളും കൊടുത്തു……

ഹരി അകന്നില്ലെന്നു മാത്രമല്ല കുറച്ച് താഴെക്കിറങ്ങി അവളെ കൂടുതൽ ചേർത്തിറുക്കി കിടന്നു…..

“മാറിക്കിടന്നേ അങ്ങ്….പാതിരാത്രിക്ക് വന്ന് കടിച്ചു പറിച്ചതും പോരാ……”

അമ്മു ഉറക്കം മുറിഞ്ഞ അരിശം മാറാതെ അവനെ പിന്നെയും തള്ളിമാറ്റാൻ നോക്കി…..

“തലപ്രാന്ത് പിടിക്കുന്നെനിക്ക്….

ഉള്ളിൽ കിടന്നെന്തൊക്കെയോ ട്രിഗ്ഗർ ആകുംപോലെ…..

ഒന്ന്….ഒന്നുറക്കി താട്ടെടി…..”

മാറിൽ മുഖമിട്ടുരച്ചവൻ കെഞ്ചി ചോദിച്ചു…..

അടിമുടി കുളിരു കോരിയെങ്കിലും അവന്റെ മനസ്സറിഞ്ഞ് അമ്മു ചേർത്തു തന്നെ പിടിച്ചു…..

പുറത്ത് പതിയെ തട്ടികൊടുത്തു……

പുതപ്പെടുത്തു രണ്ടാളെയും മൂടി…..

ഫാനിന്റെ സ്പീഡ് കൂട്ടാനായി സ്വിച്ച് ബോർഡിലേക്ക് കയ്യെത്തിച്ചുകൊണ്ടോന്ന്

💬 Comments

View all comments