0%

Chapter Title : മഴനീർതുള്ളികൾ 6 [Anamika]

Author : Anamika Read All Parts 133923

ഇല്ലാതെ ഈ വീട്ടില് നിൽക്കുന്നില്ലേ അത്…

ഏതേലും പിള്ളേര് ചെയ്യുവോ…..

അതൊക്കേം പോട്ടെ….

അതിന് നിന്നോടുള്ള സ്നേഹം കണ്ടാൽ ആരേലും പറയുവോ ഹരി കൊണ്ടുവന്നതാന്ന്….

നീ പെറ്റതാന്നെ പറയു…..

ആ കുഞ്ഞിന് നിന്നെ മനസിലാകും മായേ….”

അവസാനത്തെ കഷ്ണവും നുറുക്കി ടാപ് തുറന്നതിലേക്ക് വെള്ളം വീഴാൻ വച്ചിട്ട് ലളിതമ്മ തിരിഞ്ഞു……

“അവര്……അവര് തമ്മിൽ ഇഷ്ടത്തിലാ ചേച്ചീ…..”

“ആര്….

”ങേഹ്…..

“ഇതെപ്പോ തുടങ്ങി…..

”ഈയടുത്താ….ഹരി എന്നോടൊന്നും പറഞ്ഞിട്ടില്ല..പറഞ്ഞിട്ട് ചേച്ചിയോട് പറയാന്ന് ഓർത്തിരിക്കുവായിരുന്നു…..“

”ഈശ്വരന്മാരെ…..ഇതിലും കൂടുതൽ ഞാനെന്താ കേൾക്കണ്ടേ……എന്തോരം പ്രാർത്ഥിച്ചേയാടി നമ്മള്….

എത്ര കൊതിച്ചതാ….“

ലളിതമ്മക്ക് സന്തോഷം കൊണ്ടാണോ എന്തോ കണ്ണൊക്കെ നിറഞ്ഞു വരാനുണ്ട്….

”പക്ഷേ…..“

മായ അർദ്ധോക്തിയിൽ നിർത്തി….

ലളിതമ്മ ബാക്കി കേൾക്കാനായി മായയുടെ മുഖത്ത് തന്നെ കണ്ണ് നട്ടു നിന്നു….

”എന്റെ മോൻ……ഇന്നുവരെ എന്റെ കുഞ്ഞൊന്നും മോഹിച്ചിട്ടില്ല ചേച്ചി….

എന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കിയ അവൻ വളർന്നു വന്നേ….

ഒന്നിനും വേണ്ടി എന്നെ കഷ്ടപ്പെടുത്തീട്ടില്ല ഒന്നും ചോദിച്ചെന്റെ അടുത്ത് വന്നിട്ടുമില്ല….

എല്ലാ മക്കളെയും പോലെ ഒരു മിട്ടായിപ്പൊട്ടിനു പോലും എന്റെ കുഞ്ഞെന്നോട് വാശി പിടിച്ചിട്ടില്ല…..

ആ അവൻ ആശിച്ചു കൊതിച്ചു കൊണ്ടുനടക്കുന്നതാ അമ്മുവിനെ.…

എന്തൊക്കെ സ്വപ്നം കണ്ടിട്ടുണ്ടെന്ന് അവനും ദൈവത്തിനും മാത്രേ അറിയൂ….

എന്നിട്ട് ഞാൻ ചെയ്തൊരു തെറ്റിന്റെ പുറത്ത് എന്റെ കുഞ്ഞിന് അമ്മുമോളെ നഷ്ടായാൽ എനിക്കത് സഹിക്കാൻ പറ്റില്ല ചേച്ചീ…..“

നിലവിട്ടു കരഞ്ഞുപോയി മായ…..

ലളിതമ്മ ഇട്ടിരുന്ന നൈറ്റിയിൽ കയ്യൊന്ന് തുടച്ച് ഓടിവന്നു….

”നീ കാടുകയറി ചിന്തിച്ചു കൂട്ടല്ലേ…അങ്ങനൊന്നും സംഭവിക്കില്ല…

എല്ലാമറിയുമ്പോൾ നീ നോക്കിക്കോ അമ്മുവാകും നിന്നെ ചേർത്തു പിടിക്കുന്നത്…..“

ഒരുറപ്പും ഇല്ലാതിരുന്നിട്ടും ലളിതമ്മ മായയെ ആശ്വസിപ്പിച്ചു…..

”മറിച്ചായാ എനിക്ക് എന്നോട് പോലും പൊറുക്കാൻ പറ്റില്ല ചേച്ചീ……“

ലളിതമ്മയെ കെട്ടിപിടിച്ചു മായ പൊട്ടിക്കരഞ്ഞു….

”അതിന് നീയെന്ത് ചെയ്തെന്നാ മായേ…..“

ലളിതമ്മക്ക് അങ്ങോട്ട് അരിശം കയറി….

”അറിവില്ലാത്ത വെളിവില്ലാത്ത പ്രായത്തില് സ്നേഹിച്ചവന് മനസു മാത്രല്ല ശരീരോം കൂടെ കൊടുത്തുപോയതോ…..

അതിന്റെ ബാക്കിയായിട്ട് വയറ്റിൽ കുരുത്തതിനെ പൊന്നേ പൊടിയേന്ന് വളർത്തിയതോ….

അതൊക്കെയാണ്‌ നീ ചെയ്ത വലിയ തെറ്റെങ്കിൽ നിന്നെ അതിന് ക്രൂശിക്കേണ്ടവൻ ഹരിയാ….

നിന്നെ പോലെ തന്നെ അവനും കുറെ അനുഭവിച്ചതല്ലേ….

💬 Comments

View all comments