0%

Chapter Title : മഴനീർതുള്ളികൾ 6 [Anamika]

Author : Anamika Read All Parts 133914

അങ്ങനെ പോവോ അമ്മേ……

ഇനി പോയാതന്നെ ഞാനൊറ്റക്ക് പോവില്ല….

ഈ മായകൊച്ചും കാണും കൂടെ…..

അതേത് നരകത്തിലേക്കാണെലും….

പോരെ…….“

അപ്പോളും ഒരേങ്ങൽ ചീള് പുറത്തേക്ക് തെറിച്ചു മായയിൽ നിന്നും…..

”ഇങ്ങനെ കരയല്ലെന്നേ…..

ദേ നോക്കിയേ……

ആകെ ചുമന്നു വീർത്ത്…..

ശെരിക്കും നല്ല ഗ്ലോയിങ് ആയിട്ടണ്ട്‌ ന്റെ ചുന്ദരി…..

മായയുടെ കരഞ്ഞു ചുവന്ന കവിളിൽ വലിച്ചുവിട്ട് പിന്നെയും തുടുപ്പിച്ചു അമ്മു…..

മായ ഒരു വരണ്ട ചിരി ചിരിച്ചു അതിന്…..

“ ഈ അമ്മേനെക്കാണാൻ പഴേയൊരു നടിയെപോലില്ലേ ലളിതമ്മേ……”

അവൾ ആത്മാർത്ഥമായി തന്നെ പറഞ്ഞതാണ്…..

“ആ ഇനി അതിന്റെ ഒരു കുറവോടെ ഉള്ളൂ….അല്ലേലെ കണ്ണീർ നായിക ആണ്……”

ഇറച്ചി നീളത്തിൽ തടിയിലുറപ്പിച്ച കത്തിയിലേക്ക് കൊളുത്തി കീറിയെടുക്കുകയാണ് ലളിതമ്മ….

“അല്ലെന്നേ ഞാൻ ശെരിക്കും പറഞ്ഞതാ….

മറ്റേ വാസന്തിയും ലക്ഷ്മിയും എന്നുള്ളൊരു സിനിമ ഇല്ലേ മണിച്ചേട്ടന്റെ….

അതിലാ സംസാരിക്കാൻ കഴിയാത്ത നടിക്ക് കുറച്ച തടി വച്ച പോലാ അമ്മ ഇരിക്കണേ…..

ആ മറുക് പോലും ഉണ്ട്…..

അവർക്ക് ചുണ്ടിന്റെ അടുത്താണെൽ അമ്മയ്ക്കത് കവിളിൽ ആന്ന വ്യത്യാസമേ ഉള്ളൂ……”

മായയുടെ മുഖം ഉയർത്തി തനിക്കുനേരെ പിടിച്ചുനോക്കി ഒന്നുകൂടെ ഉറപ്പിച്ചു അമ്മു…..

“ആര് കാവേരിയോ……ഈ പെണ്ണിന്റൊരു കാര്യം….

ചിന്നൂം പണ്ടെടയ്ക്ക് പറയുവാരുന്നു ഇങ്ങനെ….”

ലളിതമ്മക്ക് ചിരിയാണ്…

മായക്ക് പിന്നേം ചങ്ക് വെടിച്ചുകീറി…..

കണ്ണ് നീറ്റി തുടങ്ങി….

ഇതാദ്യം കേട്ടത് ആ കുളപ്പടവിൽ വച്ചായിരുന്നു…..

ഒരിക്കെ അലക്കാൻ ഇറങ്ങിയപ്പോൾ മറന്നു വച്ച സോപ്പ് തിരിച്ചെടുക്കാൻ ഓടിയിറങ്ങിയപ്പോൾ  അതേ സോപ്പിൽ ചവിട്ടി തെന്നിയടിച്ചു കുളത്തിൽ വീണ അന്ന്……

വെള്ളത്തിൽ നിന്നും മുടിയിൽ പിടിച്ചു വലിച്ചു കയറ്റി കൽപടവുകളിൽ കിടത്തിയ തനിക്ക് നാണം മറക്കാൻ ഉടുമുണ്ടഴിച്ചു തന്നിട്ട് കവിളിൽ ഒന്നു നുള്ളി ചിരിച്ചുകൊണ്ട് പടികൾ നടന്നുകയറിപ്പോയ പൊടിമീശക്കാരന്റെ വാക്കുകൾ…..

നിന്നെ കാണാൻ കാവേരിയെ പോലുണ്ടെന്ന്…..

സുന്ദരിയാന്ന്……

അതായിരുന്നു……

അവിടെയായിരുന്നു തുടക്കം….

എല്ലാത്തിന്റെയും…..

ഇനീയും തൂവാതെ വാശിയോടെ കണ്ണ് തുളുമ്പാതെ നിർത്തി മായ……

അമ്മു അളക്കലും തൂക്കലും ചായ കാച്ചലും ഒക്കെ കഴിഞ്ഞ് തുണിയെടുക്കാൻ പോയിരുന്നു…..

“ആ കിലുക്കാം പെട്ടിയെ ഓർത്താണോ നീയിങ്ങനെ പേടിക്കണേ……

കണ്ടിടത്തോളം നല്ല മനസ്സുള്ളൊരു കുഞ്ഞാ….

ഒരു പരാതീം

💬 Comments

View all comments