0%

Chapter Title : മഴനീർതുള്ളികൾ 6 [Anamika]

Author : Anamika Read All Parts 133881

അല്ലാണ്ടവനായിട്ട് ആരോടും ഒന്നും പറയാത്തിടത്തോളം കാലം നീയിങ്ങനെ പേടിക്കണത് എന്തിനാ…..“

”ഇനി നിനക്കത്രോം സങ്കടം ആണേൽ മനസ്സിൽ നിൽക്കണില്ലേൽ അമ്മുവിനോട് തുറന്നു പറയ്…..

അവളുമൊരു പെണ്ണല്ലേ…..

മനസിലാക്കില്ലേ നിന്നെ……..

അല്ലാണ്ടിങ്ങനെ കരഞ്ഞു കരഞ്ഞോരോന്ന് വരുത്തികൂട്ടല്ലേ….“

ഒരുപാട് നാൾ ഒരുത്തിയുടെ കണ്ണീരു തോർത്താനായിട്ട് കയ്യിൽ വെട്ടുകത്തിയുമായി കൂട്ടിരുന്ന രാത്രികൾ ലളിതമ്മയ്ക്ക് അങ്ങനങ്ങു മറക്കാൻ കഴിയില്ലല്ലോ….

മായയുടെ കയ്യിലെ ചരുവം വാങ്ങിച്ചിട്ട് വാഷ്ബേസിനിലേക്ക് ഇറക്കിവെച്ചു ടാപ് തുറന്നുവിട്ടു…

ഇറച്ചി നുറുക്കുന്ന വട്ടത്തിലുള്ള തടിക്കഷ്ണം എടുത്തു സ്ലാബിലേക്ക് വച്ചിട്ട് സൈഡിലെ അലമാരിയിലെ തട്ടിൽ നിന്നും മൂർച്ചയുള്ളൊരു കത്തിയും കൂടെ എടുത്തു വച്ചു….

മായ അപ്പോളും കഴുത്തിലെ മാലയുടെ ലോക്കറ്റിൽ വിരൽ കൊരുത്തിപിടിച്ചു നിലത്തേക്ക് നോക്കി നിൽപ്പാണ്…..

ഇടയ്ക്ക് ഓരോ തുള്ളി കണ്ണിൽ നിന്നും അടർന്നുവീഴുന്നുണ്ട്…..

“അമ്മാ…..എന്തേലും ഞാൻ കൂടെ ചെയ്യണോ….”

അമ്മുവിന്റെ ശബ്ദം കേട്ട മായ ഞെട്ടിതിരിഞ്ഞു നിന്നു….

വേഗത്തിൽ മുഖം അമർത്തിത്തുടച്ചു…..

മാംസം തൊടില്ലെങ്കിലും അതിലേക്കുള്ള കൂട്ടൊക്കെ അറിഞ്ഞുകൊടുക്കാറുണ്ട് അമ്മു….

“വേണ്ട മോളേ….കുറച്ചേയുള്ളു ഞാൻ ചെയ്തോളാം….”

അവളുടെ മുഖത്ത് നോക്കാതെ സവാളയും ഇഞ്ചിയുമെല്ലാം ഇട്ടുവെക്കുന്ന തട്ടിൽ നിന്നും നാലഞ്ചെണ്ണം എടുത്ത് പ്ലേറ്റിലേക്കിട്ട് അത് തൊലി കളയാൻ നിന്നു……

ലളിതേച്ചി പിന്നെ കൊണ്ടുപിടിച്ചു ഇറച്ചി നുറുക്കൽ ആണ്…..

“എടി മോളേ…..നീ പോയിട്ടാ ഉണങ്ങിയ തുണി ഒക്കെ എടുത്തിട്ട് വാ….വെയില് കൊണ്ട് നരപ്പിക്കണ്ട……”

മായയ്ക്ക് അടുത്തേക്ക് നീങ്ങിയ അമ്മുവിനെ വഴിമാറ്റി വിടാൻ നോക്കി ലളിതേച്ചി……

“അതെടുക്കാ….ഒരു മിനിറ്റെ…..”

പറഞ്ഞിട്ട് മായയുടെ മുഖത്തേക്ക് ലളിതമ്മേടെ അടുത്ത് നിന്നുകൊണ്ട് എത്തിപിടിച്ചു നോക്കി അമ്മു……

“അമ്മ കരഞ്ഞോ……”

“ഹേയ്…ഇല്ലാലോ…..”

വെപ്രാളത്തിൽ അവൾക്കു വശം കൊടുക്കാതെ തിരിഞ്ഞു ഫ്രിഡ്ജ് തുറന്നു എന്തോ എടുത്തു മായ…..

“ഇല്ല…..ഇല്ല. ….കരഞ്ഞട്ടുണ്ട്….മുഖം കണ്ടാൽ അറിയാ…..”

അമ്മു മായയെ വിടാതെ അടുത്തേക്ക് ചെന്നു….

“ലളിതമ്മേ….എന്തേലും പറഞ്ഞോ നിങ്ങളെന്റെ മായകൊച്ചിനെ…..”

ആ ബെസ്റ്റ്…..

അതിന് ഞാൻ ഒന്നും പറയണ്ട….ഒരു കാര്യോമില്ലാത്ത കാര്യത്തിന് കരയാൻ നോക്കിയിരിപ്പാ നിന്റെ പൊന്നമ്മ…

എന്റെ പൊന്നു പെണ്ണേ……

നിന്റെ മാമൻ വന്നുന്നും ഇനി നീ നിന്റെ വീട്ടിലേക്ക് തിരിച്ചു പോകുമെന്നും പറഞ്ഞു മോങ്ങിയതാണിപ്പോ….“

ലളിതമ്മയത് വല്യ തട്ടുകേടില്ലാത്ത രീതിക്ക് ഒതുക്കി….

”അയ്യേ…….അതിനാരുന്നോ……..

ഞാൻ

💬 Comments

View all comments