Chapter Title : മഴനീർതുള്ളികൾ 6 [Anamika]
പിടിച്ചതിലും വലുതാലോ ദേവിയേ അട്ടത്ത് എന്ന പോലായി…..
അവൻ നന്നായൊന്നിളിച്ചു കാട്ടി…….
പയ്യെ തല പൊക്കിയെന്നെണീറ്റു……
“അതു പിന്നമ്മുചേച്ചിയെ……
ഓപ്പോ കൊടുത്താൽ ഐഫോൺ കിട്ടുന്നോരോഫർ വല്ലോം കണ്ടാൽ ഞാൻ ഒരു കൈ നോക്കിന്നിരിക്കും….”
പറഞ്ഞുംകൊണ്ടൊറ്റ പോക്കിന് ഹാളിലെത്തി…..
അമ്മു അതിന് കളിയായോന്ന് ചിരിച്ചു അവൻ മറഞ്ഞതും ഒരു നിശ്വാസത്തോടെ ഭിത്തിയിലേക്ക് ചാരി ഇരുന്നു……
എന്തോ ഉള്ളിലുണ്ട് അവന്റെ…..
എന്തായിരിക്കും…..
ആരേലും വന്നു വിളിച്ചാൽ താൻ പോകുമെന്ന് വിചാരിച്ചിട്ടാണോ……
അത്രയ്ക്കൊക്കെ ആഴമേ അവനിതിനു കണ്ടിട്ടുള്ളോ…..
നന്ദനെ കണ്ട സന്തോഷം അവിടെ തീർന്നു….
ഇന്ന് ഈ നിമിഷം ഹരിക്ക് മുകളിൽ അവൾക്കാരുമില്ല….
ലോകത്തുള്ള എല്ലാ പൈങ്കിളി കാമുകിയെയുംപോലെ ജനിപ്പിച്ചവരെക്കാൾ കൂടെ ജനിച്ചവരെക്കാൾ ജീവിപ്പിച്ചവരേക്കാൾ അമ്മു ഇന്ന് ഹരിയെന്ന രണ്ടക്ഷരത്തിൽ കുരുങ്ങികിടപ്പാണ്…..
ഹരി നേരെ അമ്മയുടെ അടുത്തേക്കാണ് ചെന്നത്…
ചെരിഞ്ഞു കിടന്ന് എങ്ങലടിക്കുന്ന അമ്മയെ എണീപ്പിച്ചു നേരെ ഇരുത്തി….
“കരയല്ലേ….
എല്ലാം കഴിഞ്ഞിട്ടൊരുപാട് നാളായില്ലേ……
പോട്ടെ…..
എത്ര മറന്നാലും പിന്നെയും ഇടക്കിങ്ങനെ ഓർമിപ്പിക്കാൻ വരുന്നുണ്ട്…..
എന്നാലും പോട്ടെ അമ്മാ…..
ഈ സങ്കടവും കണ്ണീരും ഒന്നും അയാൾ അർഹിക്കുന്നില്ല…..“
കല്ലുപോലെ ഇരിപ്പാണ് മായ……
ഒരു പ്രതികരണവും ഇല്ല……
കരച്ചിലും നിന്നിരിക്കുന്നു…..
”എഴുന്നേറ്റ് വാ……
എനിക്ക് വിശക്കുന്നു…..
ആ ബീഫ് എടുത്ത് എന്തേലും ചെയ്യമ്മാ…“
ഹരി എണീറ്റ് പുറത്തേക്കിറങ്ങി നടന്നു….
ബെഡിൽ വീണു കിടന്ന തോർത്തെടുത്തു മുഖം അമർത്തിത്തുടച്ചു മായയും എഴുന്നേറ്റു…..
കരയില്ലെന്നുറപ്പിക്കുന്നതാ ഓരോ വട്ടവും….
ഒരു മനുഷ്യായുസിലേക്കുള്ളത് മൊത്തം കരഞ്ഞു തീർത്തതുമാ……
എങ്കിലും ആ ഒരാളെ കാണുമ്പോൾ……
പറ്റുന്നില്ല……..
ഒന്നിനെയും പിടിച്ച് കെട്ടിനിർത്താൻ ആകുന്നില്ല….
അയാളോടുള്ള സ്നേഹം ഒഴിച്ച്…..
എത്ര ആഴത്തിൽ കുഴിച്ചുമൂടിയാലും ചില ഓർമ്മകളങ്ങനാ……
പൊന്തിയിങ്ങു വരും…….
അതിന് വേണ്ടി മാത്രം ചില അടിയൊഴുക്കുകളും ഉണ്ടാകും……
അഴിഞ്ഞു വീണ മുടിവാരിക്കെട്ടി ഹരി കൊണ്ടുവന്നുവച്ച ഇറച്ചി കെട്ടഴിച്ചു പാത്രത്തിലേക്ക് എടുത്തിട്ടു…..
അപ്പോളേക്കും ലളിതേച്ചി കയറിവന്നു……
“നീയിങ്ങനെ കരഞ്ഞു പിഴിഞ്ഞ് ആ പെണ്ണിനെ അറിയിച്ചുകൊടുക്കല്ല്……”
“ഇത്രയ്ക്കും കരയാനും മാത്രം ഇപ്പോ എന്താ ഉണ്ടായത്…
അവനീ നാട്ടിൽ കാലുകുത്തുമ്പോളെല്ലാം ഈ വരവ് പതിവുള്ളതല്ലേ…..
എല്ലാ തവണയും ഒരു കുഞ്ഞുപോലും അറിയാതെ പറഞ്ഞു വിടാറുമുണ്ട്….
ഇത്തവണയും അത്രേ ഉള്ളൂ…..
💬 Comments
View all comments