Chapter Title : മഴനീർതുള്ളികൾ 6 [Anamika]
എന്നേക്കുമായി എല്ലാം അവസാനിക്കും അവളീ പടിയിറങ്ങും….
എല്ലാം സ്വസ്ഥമായി പറഞ്ഞു മനസ്സിലാക്കാൻ സമയം വേണം……
യാതൊരു മുൻവിധികളും ഇല്ലാതെ അവളത് കേൾക്കാൻ തയ്യാറായാൽ എല്ലാ പ്രശ്നവും തീരും….
എന്നാൽ അമ്മ…..
അമ്മ വിചാരിക്കണം അതിന്…..
അമ്മയ്ക്കെ അവളെ പറഞ്ഞു മനസിലാക്കാൻ കഴിയു…..
അനുഭവിച്ചത് മുഴുവൻ അറിയിച്ചു കൊടുക്കാൻ കഴിയു….
അമ്മു അവനെ ദേഹത്തുനിന്നും പിടിച്ച് തള്ളി അകറ്റി എഴുന്നേറ്റിരുന്നു……
“ഞാൻ എവിടേക്ക് പോകുമെന്നാടാ…..”
ബെഡിൽ ചമ്രം പടിഞ്ഞിരുന്നിട്ട് അവന്റെ തലയെടുത്തു മടിയിലേക്ക് വച്ചു…..
മുഖത്തേക്ക് ഉലഞ്ഞുവീണു കിടക്കുന്ന മുടിയിഴകൾ മാടി പിന്നോട്ടോതുക്കി വച്ചു…..
ഹരിയവളെ ഇമവെട്ടാതെ നോക്കികിടക്കുന്നുണ്ട്…..
“അന്നേ…..ആ കാവിൽ വെച്ചിട്ട് കെട്ടി തന്നില്ലായിരുന്നോ…..
ഒരു മഞ്ഞ നൂല്…….
പിന്നെ ദാ ഇവിടല്പം ചുവന്ന കളറുള്ള പൊടീം…..“
നെറ്റിയിലേക്ക് വിരൽ ചൂണ്ടി…..
”അതൊക്കെ സ്കൂളിൽ ഫാൻസി ഡ്രസ്സ് കോമ്പറ്റിഷൻ ന് ഇട്ടതാന്ന……..
ഞാൻ ആരാധിക്കുന്ന എന്റെ ശക്തിയുടെ മുന്നിൽ വച്ചു ചെയ്തതാ…….
അതിനൊരർത്ഥവും വിലയും ഉണ്ട് ഹരീ……
അതൊക്കേം ഒന്നൂടെ ഓർത്തിട്ട് പറയ് നീ……
ഞാൻ നിന്റെ ആരാ……“
അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി……
”നിന്റെ…….“ ബാക്കി പറയും മുന്നേ ഹരിയവളുടെ വായ് പൊത്തി……
അമ്മു ആ കൈ ഒന്നു കണ്ണടച്ചുകാണിച്ചിട്ട് എടുത്തു മാറ്റി…….
”എന്റെ കഴുത്തിലും നെറുകിലും ഞാൻ ഒന്നും ഇടാറില്ലെങ്കിലും ആ സ്ഥാനവും പദവിയും അവിടെ തന്നെ ഉണ്ടെടാ……..
അതൊക്കെ ഉള്ളിലിട്ടോണ്ട് എന്റെ പ്രിയപ്പെട്ട കണവനേം കളഞ്ഞിട്ട് ഞാൻ അങ്ങു പോകുന്ന് കരുതുന്നുണ്ടോ പൊട്ടൻ ചെക്കാ……….
ഹരി അവളുടെ വിരൽ തുമ്പ് പിടിച്ചുമ്മ വച്ചു…..
ഉള്ളംകയ്യിൽ കുനുകുനെ ചുണ്ടുചേർത്തു…..
“അമ്മു പോവൂല്ലടാ…….നിന്നേം എന്റമ്മേം വിട്ട് ദേവലോകം തരാന്ന് പറഞ്ഞാലും ഞാൻ പോവില്ല……
എന്നെ എന്റെ വീട്ടുകാർ കളഞ്ഞതിലും വൃത്തിക്ക് നീ തൂത്തു വാരി കളഞ്ഞാലും ശെരി ഞാൻ പോകൂല്ല……
”കളയോ നീയെന്നെ…….“
ഹരി ഒരുനിമിഷം വാ പൊളിച്ചു…..
ഉള്ളിലെ വേവ് മറന്നു…..
നീയെന്നെ വിട്ട് പോകുവോന്ന് ചോദിച്ചപ്പോൾ പറഞ്ഞു പറഞ്ഞത് കറക്കിതിരിച്ചവൾ തന്റെ തലക്കിട്ടേക്കുന്നു….
ഇനിയിതിനു മറുപടി കൊടുക്കണ്ടതും സമാധാനിപ്പിക്കേണ്ടതും ഇതിന്റെ വാലായി വരുന്ന ഒരു നൂറു ചോദ്യത്തിന് ഉത്തരവും കണ്ടെത്തേണ്ടത് തന്റെ മാത്രം ഉത്തരവാദിത്തം ആയി…..
💬 Comments
View all comments