Chapter Title : മഴനീർതുള്ളികൾ 6 [Anamika]
തന്റേതെന്ന് തോന്നുന്ന ഒന്നും വിട്ടുകൊടുക്കാൻ ഇഷ്ടമല്ലാത്ത ഉള്ളിൽ ഏതോ കോണിൽ ഒളിഞ്ഞുകിടക്കുന്ന സ്വാർത്ഥതയും പൊസ്സസ്സീവ്നെസ്സും തന്നെ കാരണം….
അൽപ നേരം കൂടി അവിടെ ഇരുന്ന് നന്ദൻ പോകാൻ ഇറങ്ങി……
“ഒരു ദിവസം വരണം തറവാട്ടിലേക്ക്…..
അത് നിന്റെ കൂടെ വീടല്ലേ…..
നിന്റമ്മയ്ക്കും അവകാശപ്പെട്ടത്…..
ഇനിയാരെ നോക്കാനാ….
ആരെതിര് പറയാനാ അവിടെ…….
നിങ്ങൾ സമയംപോലെ ഇറങ്ങ്……
അമ്മയെയും കൂട്ടി…….”
അവസാന വാചകം അപ്പോളും ഹാളിലെ ഭിത്തിയിൽ കൈപിന്നിലേക്ക് വച്ച് അതിൽ ചാരി നിലത്തു നോക്കി നിൽക്കുന്ന മായയിലേക്ക് നോട്ടം എത്തിച്ചാണ് പറഞ്ഞത്…….
നന്ദനത് പറഞ്ഞു നിർത്തിയതും മായ വെട്ടിത്തിരിഞ്ഞു മുറിക്കുള്ളിലേക്ക് കയറി……
അമ്മുവിന്റെ മറുപടിക്ക് കാക്കാതെ അതേ നിമിഷം തന്നെ അയാളും തിരിഞ്ഞു നടന്നു…..
ഇരുപത്തിയേഴ് വർഷങ്ങൾക്കിപ്പുറവും ഇരു ധ്രുവങ്ങളിൽ തന്നെ തുടരാൻ വിധിക്കപ്പെട്ടവർ……
ഹരി അമ്മയെ നോക്കി….അവിടം ശൂന്യമായിരുന്നു….
ഒന്നു നിശ്വസിച്ചുകൊണ്ട് ഡിഫെൻഡറിലേക്ക് കയറുന്നയാളെയും തിരിഞ്ഞുനോക്കി പിന്നമ്മുവിന്റെ കൈ പിടിച്ച് അകത്തേക്ക് കയറ്റി……..
മുറിക്കുള്ളിൽ എത്തിയപാടെ അവളെ ഒറ്റ തള്ളിനു ബെഡിലേക്ക് വീഴിച്ചു…..
മലർന്നു കിടക്കുന്നവളുടെ മേലെ കയറിക്കിടന്നു ടീഷർട്ടിന്റെ കഴുത്തു വലിച്ചുനീക്കി മുഖം അല്പം വെളിവായ തോളിലേക്ക് ചേർത്തു വച്ചു……
അമർന്നു കിടന്നു………
“എടാ…അമ്മ……”
പാതി ചാരിയിട്ടിരിക്കുന്ന വാതിലിലേക്ക് നോക്കി അമ്മു ചോദിച്ചു….
ചെറുതായി ശ്വാസം മുട്ടുന്നുണ്ടവൾക്……
“പോവല്ലേ……..”
അത്ര മാത്രം പറഞ്ഞുകൊണ്ടവൻ പിന്നെയും അങ്ങനെ തന്നെ കിടന്നു……
നിശബ്ദമായി കുറെയേറെ നിമിഷങ്ങൾ കഴിഞ്ഞുപോയി…
“എന്നെ വിട്ട് പോകുവോടി……”
“ങേഹ്…….” അവൾക്കൊന്നും മനസിലായില്ല….
“എന്തിന്റെയെങ്കിലും പുറത്ത് എന്നെ തെറ്റിദ്ധരിച്ചു ഞാൻ പറയുന്നത് കേൾക്കാതെ മനസിലാക്കാതെ എന്നെ തനിച്ചു വിട്ടിട്ട് പോകുവോന്ന്……”
“നീയെന്തൊക്കെയാ പറയുന്നെ…..”
അമ്പരപ്പാണ്….കാര്യമെന്തെന്നു മനസിലാവാത്തതിന്റെ…..
“പോയാൽ…….പോയാൽ പിന്നെ ഞാനില്ലടി…….”
“നിനക്കെന്താടാ വട്ടായോ……
നന്ദു മാമ വന്നു വിളിച്ചുന്നു വച്ചിട്ട് ഞാൻ നിന്നെ ഇട്ടിട്ട് അമ്മയെ ഇട്ടിട്ട് പോകുവോ……
എന്തൊക്കെയാ ഹരീ നീയീ ചിന്തിച്ചു കൂട്ടുന്നെ…..”
നന്ദൻ വന്നപ്പോൾ മുതലുള്ള ഹരീടെ ഭാവമാറ്റം വച്ച് അമ്മു അങ്ങനെയാണ് ഊഹിച്ചത്……
“അതല്ല…..അങ്ങനല്ല….ഞാൻ നിന്നെ അതെങ്ങനെ….എനിക്കെങ്ങനാ പറഞ്ഞു തരേണ്ടെന്ന് അറിയില്ലാടി…..”
വാക്കുകൾ കിട്ടാതെ ഉഴറുന്നുണ്ട്…
അവളോടൊളിക്കേണ്ടതല്ല മറക്കേണ്ടതുമല്ല…..
പക്ഷേ താൻ പറയുന്നത് കേട്ട് അപൂർണ്ണമായ വരികൾ അമ്മു സ്വയം പൂരിപ്പിച്ചാൽ
💬 Comments
View all comments