0%

Chapter Title : മഴനീർതുള്ളികൾ 6 [Anamika]

Author : Anamika Read All Parts 133559

ഇവിടേക്ക് വരുന്നില്ല…….

“ചായ കുടിച്ചുതീർക്കും മുന്നേ ഇതൊന്ന് ട്രൈ ചെയ്തോക്കിയേ…….നന്ദുസിന്റെ ഫേവറൈറ്റ് അല്ലെ…..”

അവൽ നിറച്ച പാത്രം അമ്മു നേരെ വച്ചുകൊടുത്തു…..

“അമ്മയുണ്ടാക്കീതാ….നമ്മടെ വീട്ടിൽ ഉണ്ടാക്കുമ്പോലല്ല എന്തോ വ്യത്യാസം ഉണ്ട്…….” പറഞ്ഞുകൊണ്ടവൾ അയാളുടെ അടുത്ത കസേരയിലേക്ക് ഇരുന്നു……

ഹരി ചായപോലും ഇറക്കാനാകാതെ കപ്പ് കയ്യിൽ പിടിച്ചു പാടകെട്ടിയത് നോക്കിയിരിപ്പാണ്…….

ഒരു സ്പൂൺ വാരി വായിലേക്ക് വച്ചു……..

കണ്ണടഞ്ഞുപോയി………

കയ്യിൽ മൂടിവെച്ച പാത്രത്തിൽ അവൽ നനച്ചതുമായി പാവാടത്തുമ്പ് പൊക്കിപിടിച്ചു പടികൾ കയറിവരുന്ന പഴയ പത്താം ക്‌ളാസുകാരിയുടെ കൊലുസിന്റെ കിലുക്കം ചെവിയിലേക്ക് ഇടിച്ചുകയറി…….

ഓർമ്മകൾ പത്തിരുപത്തെട്ടു വർഷം പിന്നോട്ടോടിയതും തടഞ്ഞു നിർത്താനെന്നോണം കണ്ണ് തുറന്നു…….

പിന്നൊരാക്ഷരം മിണ്ടാതെ ആരെയും നോക്കാതെ ആ കൊണ്ടുവച്ചതുമുഴുവൻ കഴിച്ചു തീർത്തു……

ഇടയ്ക്കമ്മു വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നതിനൊക്കെ മൂളലിൽ മറുപടിയൊതുക്കി…..

ഒരു വാ അവൾക്കു നേരെ പണ്ടത്തെ പോലെ നീട്ടണമെന്ന് തോന്നിയതും അടക്കിവെച്ചു…….

അവളുടെ അവകാശിക്കത് ഇഷ്ടമായെന്നു വരില്ലെന്ന് വച്ചിട്ട് മാത്രമല്ല…….

ഒന്നും നൽകിയിട്ടില്ലാത്ത ഒരിടത്തും ചേർത്തു നിർത്തിയിട്ടില്ലാത്ത ഒരിക്കലും കൈപിടിക്കാൻ പോലും കഴിയാതെ പോയ ഒരു കുരുന്നിനോടുള്ള ദ്രോഹം കൂടിയാകും അത്…….

“ഇനി നന്ദൂസ് തിരിച്ചു പോണ്ടാട്ടോ……..

പ്രൊജക്റ്റ്‌ ഒക്കെ കഴിഞ്ഞില്ലേ……

ഇനിയൊന്നും ഏറ്റെടുക്കണ്ട നമുക്കിവിടെ കൂടാന്നെ……”

എന്നത്തേയും പോലൊരു കൊഞ്ചൽ……

അമ്മു പോലും അനുകൂല മറുപടി കെട്ടിട്ടില്ലാത്തൊരു അപേക്ഷ……

“ഇനി പോകുന്നില്ല മോളേ…..

ഇവിടെ തന്നെ നിൽക്കണം…..

അമ്മ പോയതിൽ പിന്നെ കാവും അമ്പലവുമെല്ലാം ചിട്ടകളും വച്ചാരാധനയും മുടങ്ങികിടക്കുവാ…..

ഇപ്പോൾ നീയും ഇല്ലാത്തതുകൊണ്ട് എല്ലാം അനാഥമായിപ്പോയി……

അതു പാടില്ല……

പുനരുദ്ധാരണം നടത്തി എല്ലാം പഴയത് പോലെ ആക്കണം…….

അതുകൊണ്ടിവിടെ തന്നെ തുടരാന പ്ലാൻ…….

പിന്നെ ഒരുപാടായില്ലേ പുറത്തിങ്ങനെ…..

മടുത്തുതുടങ്ങി എല്ലാം……”

യഥാർത്ഥ കാരണം അതല്ലെങ്കിൽ കൂടി ഒന്നുമെവിടെയും തൊടാതെ പറഞ്ഞൊപ്പിച്ചു അയാൾ……

മായയ്ക്കും ഹരിയ്ക്കും മാത്രം ഒരു കാര്യത്തിൽ വ്യക്തത വന്നു…..

ഇതിവിടം കൊണ്ട് ഈ വരവുകൊണ്ട് നിൽക്കില്ലെന്ന്…..

അവർ ചായ കുടിക്കുന്നതിനിടയിലും കലപിലാന്ന് അയാളോട് സംസാരിക്കുന്ന അമ്മുവിലായിരുന്നു ഹരിയുടെ കണ്ണുകൾ……

തന്നോടല്ലാതെ അമ്മയോടല്ലാതെ മറ്റൊരാളോട് ഇത്ര സ്വാതന്ത്ര്യത്തിൽ സ്നേഹത്തിൽ ഇടപെടുന്നത് ഇതാദ്യം…..

അസ്വസ്ഥത തോന്നി അവന്…..

അതു നന്ദൻ ആയതുകൊണ്ട് മാത്രമല്ല

💬 Comments

View all comments