Chapter Title : മഴനീർതുള്ളികൾ 6 [Anamika]
പിടിയവൻ വിടാതെ പിടിച്ചിരുന്നു…..
എവിടേക്കും വിടില്ലെന്ന മട്ടിൽ…
അമ്മു അവന്റെ വായിൽ നിന്നും എടുത്തു മാറ്റാൻ നോക്കിയപ്പോൾ ആ ഉറക്കത്തിലും പിന്നെയും നുണഞ്ഞു തുടങ്ങി….
പിന്നവളത് മാറ്റാൻ നിന്നില്ല…..
ഉറക്കം വന്ന് കണ്ണ് മാടിയടഞ്ഞു തുടങ്ങിയപ്പോൾ അവനെ അങ്ങനേ ചേർത്തുപിടിച്ചു ഉറങ്ങിപ്പോയി…..
രാവിലെയും ഹരിയാകെ കാറു മൂടിതന്നെ കിടന്നു….
ആ ഇരിപ്പും മട്ടും ഒക്കെ കണ്ടിട്ട് അമ്മുവിന് അന്ന് കോളേജിൽ പോകാനും തോന്നിയില്ല….
മായയുടെ പിന്നാലെ ഓരോ അടവുമായി ചെന്നെങ്കിലും ഒരു തരത്തിലും അടുപ്പിക്കാതെ നിന്ന നിൽപ്പിൽ പറപ്പിച്ചു അവളെ…..
അവളെങ്ങോട്ട് ഇറങ്ങിയപ്പോൾ ആണ് വൈകിട്ട് അമ്പലത്തിൽ ഒന്നു പോകാമെന്നും നേരത്തെ വരണമെന്നും പറയാൻ മായ ഓർത്തത്….
പിന്നെ ഫോൺ വിളിച്ചു പറഞ്ഞേല്പിച്ചു….
വൈകിട്ട് ആറുമണിയൊക്കെ ആയപ്പോളേക്ക് ഇരുവരും ഒരുങ്ങിയിറങ്ങി…
ചിന്നുവിന് പീരിയഡ്‌സ് ആയതുകൊണ്ട് അവൾ വന്നില്ല….
പകരം ആ പേരും പറഞ്ഞു ഫോണും എടുത്ത് അമ്മുവിന്റെ മുറിയിൽ കയറി….
സ്വസ്ഥമായി വൈഷ്ണവിനെ വിളിക്കാലോ…
വീട്ടിലാണെങ്കിൽ രണ്ടു തമിഴ്നാട് സി ഐ ഡി കളെ തട്ടീട്ട് ഒന്നും നടക്കൂല……
ഹരി ടൗണിൽ ആയതിനാൽ അമ്പലത്തിലേക്ക് എത്തിക്കോളാമെന്നു പറഞ്ഞു….
മേക്കരയിലെ പാടത്തിന്റെ അരികിലൂടെ ഒഴുകുന്ന തോട്ടരിക് ചുറ്റിപോയാൽ ഒരു ഷോർട് കട്ടുണ്ട് പുഴക്കര കാവിലേക്ക്…..സന്ധ്യ മയങ്ങിതുടങ്ങിയതിനാൽ അവരിരുവരും വേഗത്തിൽ നടന്നു….
ദീപാരാധനയ്ക്ക് മുന്നേ എത്തണം…..
പോകുന്ന വഴിക്ക് മുന്പേ ആ വഴി വന്നതിന്റെ കഥകളും ഒരിക്കൽ സർക്കസ് കാണിച്ചു തോട്ടിൽ വീണ ചിന്നുവിനെ ഓല നീട്ടിയിട്ടു കൊടുത്ത് കരയ്ക്ക് കയറ്റിയത്തും എല്ലാം പറഞ്ഞു പറഞ്ഞെങ്ങ് പെട്ടെന്ന് എത്തി അമ്പലത്തിൽ……
പാടനിരപ്പിൽ നിന്നും കുറച്ച് പടവുകൾ ഉണ്ട് അമ്പലമുറ്റത്തേക്ക്…..അതിലേക്ക് കയറി തുടങ്ങിയ മായയെ പിടിച്ചുനിർത്തി മുണ്ടിന്റെ അറ്റത്തു പിടിച്ചു നിന്ന പുൽകായ പെറുക്കി കളഞ്ഞു അമ്മു…..
അവളുടെ പാലാസോയുടെയും അറ്റത്തേത് തൂത്തുകളഞ്ഞിട്ട് തലയുയർത്തി നോക്കിയതും കണ്ടു നന്ദിതയെ…
പടവ് കയറിചെല്ലുന്നിടത് തങ്ങളെ തന്നെ നോക്കിനിൽപ്പുണ്ട്……
ഇതിനും
💬 Comments
View all comments