Chapter Title : മഴനീർതുള്ളികൾ 6 [Anamika]
മാത്രം നോക്കാൻ എന്തിരിക്കുന്നെന്ന മട്ടിൽ ചുണ്ടുകോട്ടി പിടിച്ച് മായയുടെ കയ്യിൽ ചുറ്റി വേഗത്തിൽ
നടന്നുകയറി……
ഭൂമി പോലും അറിയാതെ നടക്കുന്നവൾ ഈ ചവിട്ടി കുലുക്കിയിതെങ്ങോട്ടാ എന്ന് മായ ഒരു നിമിഷം ഒന്നോർത്തു……
“അമ്മേ……”
മായയുടെ അടുത്തേക്ക് വന്നു കൈ പിടിച്ചു……
“ഓഹ് തുടങ്ങി…..ഇനീപ്പോ ഒരു മൂച്ച് ഒലിപ്പീര് കാണണല്ലോ ദൈവമേ ന്നും ഓർത്ത് അമ്മു രണ്ടുലോഡ് പുച്ഛം തട്ടി മായയുടെ അരികിൽ തന്നെ നിന്നു…..
കുശലന്വേഷണത്തിനും വിശേഷം പറച്ചിലിനുമെല്ലാം നിസംഗഭാവത്തിൽ നിന്നുകൊടുത്തിട്ട് തനിക്കുനേരെ വരുന്ന നോട്ടങ്ങൾക് കഷ്ടപ്പെട്ടൊരു പുഞ്ചിരി കൊടുക്കും അമ്മു……
”നിങ്ങൾ പരിചയപ്പെട്ടിട്ടുണ്ടോ…….
ഹരീടെ പെണ്ണാ…..അമൃത….“
അതുവരെ കറന്റ് കട്ടായിരുന്ന മുഖത്ത് ഒറ്റയടിക്ക് എൽ ഇ ഡി കത്തി…
അത് നന്നായങ്ങു ഇഷ്ടായി അമ്മുവിന്…..
നിറഞ്ഞുചിരിച്ചുകൊണ്ട് ഇത്തവണ നന്ദിതയെ നോക്കുമ്പോൾ അവിടെ ഫ്യൂസ് അടിച്ചുപോയിട്ടുണ്ട്….
”മ്മ്….മുൻബൊരുവട്ടം…..“
വരുത്തിക്കൂട്ടിയ ചിരിയോടെ അതിന് മറുപടി പറഞ്ഞിട്ട് മുന്നോട്ട് നടക്കാനാഞ്ഞ അമ്മുവിനെ ആകെയൊന്നു നോക്കി നന്ദിത……
ഒരു ക്യൂട്ട് പാവക്കുട്ടി…..ഹരീടെ പൊക്കത്തിനും വണ്ണത്തിനും ഒന്നും പോരാ….
അളവെടുപ്പും കഴിഞ്ഞു….
അമ്മു താഴെ വന്നുനിന്ന ബൈക്ക് ഹരിയുടേത് ആണോയെന്നു നോക്കുന്നതിന്റെ തിരക്കിൽ വേറൊന്നും ശ്രദ്ധിച്ചുമില്ല….
“അമ്മ ആ ചേച്ചിയോട് മിണ്ടണതും നന്ദുമോളെന്നൊക്കെ വിളിക്കണതും എനിക്കത്ര ഇഷ്ടാകുന്നില്ലാട്ടോ…..” ഉള്ളിലെ കുശുമ്പ് മറച്ചുവച്ചില്ല….
“അയ്യോടി കള്ളി…..കാമുകന്റെ പഴേ കാമുകിയോട് ചില്ലറ കുശുമ്പോന്നും അല്ലാലോ പെണ്ണിന്……”
“എനിക്ക് കുശുമ്പോന്നുല്ല…..അമ്മേം അവനും എന്റെ മാത്രാ….വേറാരും ഇങ്ങനെ സ്നേഹിക്കണതും അധികാരം കാട്ടണതും ഒന്നും എനിക്ക് എന്തോ കണ്ണിനു പിടിക്കണില്ലന്നെ…..”
അമ്മു ഉള്ളത് ഉള്ളതുപോലെ തന്നെ പറഞ്ഞു…..
“അതൊരു പാവം കുട്ടിയാ മോളേ….ഹരീടെ കൂടെ പഠിച്ചതാ….അത്ര നന്നായിട്ട് പഠിക്കൊന്നും ഇല്ലായിരുന്നു….ഇപ്പോ ടൗണിലെ സൂപ്പർമാർകെറ്റിൽ കാഷ്യർ ആയിട്ട് നിക്കുവാ…അവളും കൂടെ നയിച്ചുകൊണ്ടുവന്നിട്ട ഇളയതുങ്ങള് രണ്ടെണ്ണത്തിനെ പഠിപ്പിക്കണേ….
നല്ലപോലെ കഷ്ടപെടുന്നുണ്ട് കുടുംബത്തിനായിട്ട്..
അതൊക്കെ ഓർക്കുമ്പോൾ എനിക്കതിനോടൊരു കെറുവും കാട്ടാൻ തോന്നില്ല മോളേ…..
ഹരീനെക്കുറിച്ചോർത് എന്റെ മോള് പേടിക്കണ്ട….
അവൻ
💬 Comments
View all comments