Chapter Title : മഴനീർതുള്ളികൾ 6 [Anamika]
ഹരീടെ തൊട്ടടുത്ത്…..
“ഹരീ……”
“ആഹ് നന്ദു….” ഹരി ഒന്നു ചിരിച്ചിട്ട് കണ്ണടച്ചു തൊഴുതു നിന്നു….
അവന്റൊരു ചന്തു……പിറുപിറുത്തുകൊണ്ട് വെട്ടിതിരിഞ്ഞൊരു പോക്കങ്ങു പോയി അമ്മു….
ആ പോണ പോക്കിൽ തന്നെ കോവിലിനുള്ളിലെ കണ്ണനെ ഉരുട്ടിയൊരു നോട്ടവും നോക്കി……
“വേറൊരുത്തീടേം കണ്ണുപോലും പെടീക്കല്ലെന്ന് പറഞ്ഞു നിർത്തീല്ലല്ലോ ഞാൻ അതിനും മുന്നേ…..
തരാന്ന് പറഞ്ഞ വെണ്ണേ അങ്ങ് മറന്നേക്ക്ട്ടോ….
ശെരിക്കുരുട്ടി തരുന്നുണ്ട് ഞാൻ…..
പിന്നെ ആ അന്തസായിട്ട് ഇരുന്നൂതുന്ന ഓടക്കുഴലില്ലേ അതീ ഞാൻ കൊണ്ടുതന്നതല്ലേ…..
അതും ചെമ്പോന്നും അല്ലല്ലോ നല്ല 24 കാരറ്റ് ഗോൾഡ് അല്ലെ…..നന്ദി വേണം നന്ദി……
ഇനിയെന്റെ കയ്യീന്ന് കൊറേ കിട്ടും നോക്കിയിരുന്നോ….
ഒറ്റക്കിരുന്നു ബോറടിക്കുവല്ലേ ഒരുപ പ്രതിഷ്റേം കൂടെ ആകാമെന്ന് മാമനോട് പറയാൻ ഇരുന്നതാ…
അപ്പൊ അഹങ്കാരം….ഇനി ശെരിക്കും വൈബ് അടിച്ചോ..
കൂട്ടിനു വേണേൽ അവളേം വിളിച്ചിരുത്തിക്കോ…….“
ചവിട്ടിത്തുള്ളലും പിറുപിറുക്കലിനും ഇടയ്ക്ക് ചുറ്റുമതിൽ കടന്ന് പുറത്തേക്കിറങ്ങി അമ്മു…..
കാലൊന്ന് നനയ്ക്കാനായിട്ട് ആറാട്ടുകടവിന്റെ അവിടേക്ക് നടന്ന് പടിക്കെട്ടിറങ്ങി……
പിന്നെ അമ്മയ്ക്ക് താൻ ഇവിടുണ്ടെന്നും മെസേജ് അയച്ചിട്ട് ആ പടവിൽ ഇരുന്നു……
അവനെ ആരെക്കാളും വിശ്വാസം ആണ്…..പക്ഷേ നന്ദിതയുടെ ഒപ്പം കാണുമ്പോൾ ഉള്ള സ്ത്രീസഹജമായ ഒരു അസ്വസ്ഥത…..
അതിനും മുകളിൽ കയറിവരുന്ന അപകർഷത….
ലളിതമ്മേടൊരു ശിവനും പാർവ്വതീം……ഹും…
കയ്യിലിരുന്ന ഫോണാ വെള്ളത്തിലേക്കൊരു ഏറു കൊടുക്കാനാണ് തോന്നിയത്…..
പിന്നെ വേറെ വാങ്ങണേൽ അവൻ ലോറിയും കൊണ്ട് ബോർഡർ കടക്കണ്ട വരുമെന്ന് ഓർത്തപ്പോൾ വേണ്ടെന്ന് വച്ചു….
അടുപ്പിലിടാൻ അരിയില്ലേലും വേണ്ടില്ല ഹരി വീട്ടില് കണ്ടാൽ മതിയവൾക്….
“അമ്മു ചേച്ചിയ്‌യ്……”
തിരിഞ്ഞു നോക്കുമ്പോൾ വിളിച്ചുകൂവിക്കൊണ്ട് ഓടിയിറങ്ങി വരുന്നുണ്ട് മുണ്ടും മടക്കികുത്തി…..
അതേ ഡിഗ്രിയിൽ തന്നെ തല അമ്മു അങ്ങട് ഒറ്റ തിരിക്കൽ തിരിച്ചു വച്ചു……
ഹരിയവളുടെ പിന്നിലെ പടവിൽ വന്നിരുന്നു…..
ഇരുതോളിലും പിടിച്ചു പിന്നോട്ട് ചായ്ച്ചു നോക്കി….
എവിടന്ന്…..അവൾ തോളു വെട്ടിച്ചിരുന്നു…..
“ഇപ്പോ പിണങ്ങാൻ എന്തുണ്ടായെന്റെ അമ്മുച്ചേച്ചിയെ…..ഇതിപ്പോ മാനം കറുക്കും
💬 Comments
View all comments