Chapter Title : മഴനീർതുള്ളികൾ 6 [Anamika]
മുന്നേ എന്റെ പെണ്ണാലോ ഇരുണ്ടേക്കുന്നെ…..”
ഹരി ബലമായി തന്നെ അവളെ അവന്റെ കാലുകൾക്കിടയിലേക്ക് ചായ്ച്ചിരുത്തി നെറുകിൽ താടയൂന്നി ഇരുന്നു……
“അവൾക്കെന്താ നിന്നെ കാണുമ്പോൾ ഇത്രക്ക് ഒട്ടല്…..”
“ആർക്ക്….”
“ആ ചേച്ചിക്ക്…..”
“അപ്പോ അതാണ് സംഗതി……..”
“എനിക്കിഷ്ടല്ല……അവളെന്നല്ല ആരും അങ്ങനെ അടുപ്പം കാട്ടണേ…..”
“നിനക്കിപ്പോളും വിശ്വാസം ആയില്ലേ അമ്മു…..ഞാനിങ്ങനെ പ്രാന്തെടുത്തു സ്നേഹിച്ചിട്ടും നിനക്കൊന്നും മനസ്സിലാവണില്ലേ പെണ്ണേ……”
“അറിയാടാ….എങ്കിലും….
ആ ഭ്രാന്ത്….അതു കാണുമ്പോളാ നിക്ക് ഇങ്ങനെ ഓരോന്നൊക്കെ തോന്നുന്നേ…..അവളോടും…നീ….”
ബാക്കി പറഞ്ഞില്ല….അതോർക്കാൻ പോലും അവൾക്കു പേടിയാണ് അപ്പോളാണ് നാവുകൊണ്ട് പറയാൻ….
“എന്റെ പൊന്നാങ്കട്ടെ……..”
അവളെ വലതുകയ്യിലേക്ക് ചായ്ച്ചു മുഖം തനിക്കുനേരെയാക്കി തുടയിലേക്ക് കിടത്തി ഹരി…..
“ഇങ്ങനെയൊന്നും സങ്കല്പിച്ചുകൂട്ടല്ലേ……
എനിക്കറിയാം നിന്റെ ഫസ്റ്റ് ലവും ഫസ്റ്റ് കിസ്സും ഒക്കെ ഞാൻ തന്നെയാണ്…..
എനിക്ക് പക്ഷേ മുന്നേ ഒന്നുരണ്ടു പ്രേമം ഉണ്ടായിരുന്നു…
ഒന്ന് പ്ലസ് ടുവിനും പിന്നൊന്ന് കോളേജിലും…..
അതിൽ നിന്റെ ഇപ്പോഴത്തെ പ്രഖ്യാപിത ശത്രുവിനെ കിസ്സും ചെയ്ത്…..”
ഹരി അവളെ പാളിനോക്കി…..
എല്ലാം പറഞ്ഞ് തീർക്കാൻ തന്നെ തീരുമാനിച്ചു….
അമ്മു ചാടി അവന്റെ ദേഹത്തുനിന്നും എണീക്കാൻ നോക്കി…..
“അവിടെകിടക്ക് മൊത്തം പറയട്ടെ……..”
കുതറിയവളെ ഇരുകൈകൊണ്ടും കാലുകൊണ്ടും ഇറുക്കിപൂട്ടിവെച്ചു….
വെട്ടുന്ന ഓളത്തിൽ തിളങ്ങുന്ന നിലാവിന്റെ അരണ്ട വെളിച്ചത്തിൽ അമ്മുവിന്റെ കണ്ണിൽ ഉരുണ്ടുകൂടിയ രണ്ടുതുള്ളി ഹരി കണ്ടില്ല….
“ഒള്ളത് പറഞ്ഞാൽ……എനിക്കതങ്ങനെ ഓർമ്മയൊന്നും ഇല്ല…..ഫസ്റ്റ് കിസാണെന്ന് പറഞ്ഞട്ട് കാര്യൊന്നുല്ല തലേൽ എപ്പോളത് കയറിവന്നാലും നമ്മടെ കോളേജിന്റെ കാന്റീനിന്റെ പുറകിലെ ടോയ്‌ലെറ്റില്ലേ…..അതിന്റെ സ്മെല്ലാ ഓർമ വരണത്…“
അമ്മു അവനെ തുറിച്ചുനോക്കി….
”അവിടെ വച്ചാരുന്നു…..“
”അയ്യേ……ടോയ്‌ലെറ്റിനകത്തോ…..“
കാല്പനികമായൊരു കഥ കേട്ട് കുരുപൊട്ടാൻ തയാറായി ഇരുന്നവൾക് ഛർദിക്കാനാണ് വന്നത്…..
”അല്ല….പുറത്ത്…..പക്ഷേ രണ്ടും കണക്കാ……“
അമ്മു വാപൊത്തി ചിരിച്ചുപോയി…..
”ചിരിക്കല്ലേ കുരിപ്പേ…..എല്ലാം കുഴിതോണ്ടി പുറത്തിട്ടിട്ട് അവൾടൊരു കിണി……“
ഹരി അവളുടെ കീഴ്ച്ചുണ്ട് പിടിച്ചൊന്നു ഞെരടിവിട്ടു….
സ്വിച്ചിട്ട പോലാ ചിരി നിന്നു…..
”അപ്പോ ഫോൺ വിളിച്ചിട്ടോ…..“
ഡൌട്ട് പിന്നങ്ങനൊന്നും
💬 Comments
View all comments