0%

Chapter Title : മഴനീർതുള്ളികൾ 6 [Anamika]

Author : Anamika Read All Parts 134046

വട്ട് പിടിച്ച് എന്നേം പിടിപ്പിച്ച്….എനിക്കീ സ്വർഗം എന്നേക്കും തരുവോ….”

അവനെ പിന്നിൽ നിന്നും ചുറ്റിപ്പിടിച്ചിട്ടുണ്ട്…

ഓരോ വാക്കിനും ഓരോ മുത്തം പുറത്ത് പതിയുന്നും ഉണ്ട്….

അവൾക്കറിയാം എന്ത് പറഞ്ഞാലുമവന് സമാധാനം ആകാൻ പോകുന്നില്ലെന്ന്…

ഓരോ വട്ടവും ആ ടോപിക് വരുമ്പോളും ഈ ആവലാതിയും വേവലാതിയും ഇങ്ങനെ ഇരട്ടിക്കത്തെ ഉള്ളെന്ന്…..

ആവർത്തനങ്ങൾ ഇനിയും ഒരുപാട് ഉണ്ടാകുമെന്ന്…:

“സങ്കടം ഒക്കെ ഉണ്ടെടാ….എന്ന് കരുതി അവിടേക്ക് തിരികെ പോകണം എന്ന് ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല….പോകണ്ട എനിക്ക്….അതവിടെ ആരേം ഇഷ്ടമില്ലാഞ്ഞിട്ടല്ല….ഇവിടെയുള്ള രണ്ടു മനുഷ്യരോട് എനിക്ക് ഇഷ്ടം കൂടിപ്പോയോണ്ടാ….

അവരില്ലാതിനി പറ്റൂലാത്തോണ്ടാ….

ഞാനില്ലേലും എന്റച്ഛന് ആമിയുണ്ട്..ചെറിയമ്മയുണ്ട്…

എന്നാണെങ്കിലും ഞാൻ അവിടുന്ന് പോകേണ്ടവളാ മറ്റൊരു വീട്ടിലേക്ക്…

പക്ഷേ നിനക്കോ…..ഞാനില്ലാണ്ട് നിനക്ക് പറ്റുവോ…

എനിക്ക് ശ്വാസം കിട്ടുവോ നീയില്ലാണ്ട്…“

ഹരിയൊന്നും മിണ്ടാതെ അവളെ ചേർത്തുപിടിച്ച് ആ രണ്ട് താങ്ങുകൾക്കിടയിൽ കണ്ട ഇത്തിരി സ്ഥലത്ത് നനവ് മാറാത്ത ഭിത്തിയിലേക്ക് ചാരി നിന്നു…..

”മോൻ വേദനിപ്പിക്കില്ലാന്ന് കരയിക്കില്ലാന്ന് മരുമോൾക്ക് വാക്ക് കൊടുക്കണ എത്ര അമ്മമാരുണ്ടെടാ ഈ ലോകത്ത്….എന്റെ സ്വത്താ എന്റെ മായക്കൊച്ച്…“

”ഞാൻ വേദനിപ്പിക്കില്ലാന്ന് ഏത് വകേല അമ്മ നിനക്ക് വാക്ക് തരുന്നത്……അതും കേട്ടങ്ങ് തുള്ളാൻ നിക്കണ്ട പൊന്നുമോള്…..“

വിഷയമങ്ങു വഴിതിരിച്ചു വിട്ടു…ഇല്ലേൽ ഇച്ചിരി കൂടെ കഴിഞ്ഞാൽ ഒഴുകാൻ പോണ കണ്ണീരിനവൻ ചാലു വെട്ടണ്ട വരുമെന്ന് തോന്നി…

”ങേഹ്…..“

”ഞാൻ വേദനിപ്പിക്കേം ചെയ്യും നീ കരയേം ചെയ്യും…..“

എളിക്ക് കൈകൊടുത്തു നിന്നവളെ തിരിച്ചു ഹരി തന്റെ മേലെ പുറം ചാരിനിർത്തി…..

”എന്നാ എപ്പോ അത് അമ്മേടെ ചെവീൽ എത്തിയെന്ന് വിചാരിച്ചാൽ മതി…..“

അവൻ ചുറ്റിപ്പിടിച്ച ഒരു കയ്യിൽ നുള്ളിതീറ്റ തുടങ്ങീട്ടുണ്ട്….

”അങ്ങനെ പറഞ്ഞാൽ എങ്ങനെയാടി…..കുറച്ചൊക്കെ നോവ് തിന്നാണ്ട് കരയാണ്ട് നീയെന്നെ എങ്ങനെ അങ്ങേടുക്കാനാ അമ്മൂ…..“

”അയ്യേ മിണ്ടാണ്ട് പൊയ്ക്കെ നീയ്……“

നുള്ളി കളിച്ച തൊലിയവൾ പിച്ചി പറിച്ചിങ്ങെടുത്തു…..

”നോവണ്ടേ നിനക്ക്…..“

ഇറുകിയ കുർത്തയുടെ മുൻകഴുത്തിനുള്ളിലേക്ക് കൈ കുത്തിയിറങ്ങി…..

💬 Comments

View all comments