0%

Chapter Title : മഴനീർതുള്ളികൾ 6 [Anamika]

Author : Anamika Read All Parts 134033

എന്നവള് പറഞ്ഞപ്പോൾ ഫ്ലാഷ് ഓൺ ആക്കി നിലത്തുകിടക്കുന്ന കമ്പിയിലും തട്ടിന് നാട്ടിയ താങ്ങിലും തട്ടാതെ ഹരി അകത്തേക്ക് നടന്നു…..

പണിയൊന്നും കഴിഞ്ഞിട്ടില്ലെങ്കിലും അതിനുള്ളിൽ നിൽക്കുമ്പോൾ വല്ലാത്തൊരു തണുപ്പ് വീഴുമ്പോലെ തോന്നും….

ഒരുപാട് ഓടിയതാണ് ഈ ഒന്നിന് വേണ്ടി….

പണിക്കാളയെപ്പോലെ കൊല്ലങ്ങൾ കഷ്ടപ്പെട്ടതാണ്…

അപ്പോളതിങ്ങനെ പാതിയോളം എത്തി നിക്കുമ്പോൾ വല്ലാത്തൊരു നിറവ്….എവിടുന്നൊക്കെയോ വന്നു പൊതിയുന്നൊരു മനസമാധാനം….

“എനിക്ക്….എനിക്ക് അവരെയൊന്നും തിരിച്ച് തരാൻ പറ്റില്ലെടി….ഞാനെന്താ ചെയ്യണ്ടേ……നിന്റച്ഛനെ കണ്ട് സംസാരിക്കട്ടെ…മാപ്പ് പറയട്ടെ….നഷ്ടപ്പെടുത്തീത് ഒന്നും എങ്ങനെ നേടിതരുമെന്ന് എനിക്കറീല്ലടി…..”

എന്ത് ചെയ്തിട്ട് തിരികെ കൊടുക്കുമെല്ലാം…..

അവൻ നിസ്സഹായനായിപോയി….

അവളുടെ വാട്ടം മനസ്സിനെ അത്രമേൽ മഥിക്കുന്നുണ്ട്…..

“പറഞ്ഞോ ഞാൻ….ആരേലും വേണമെന്ന്….എവിടേക്കെങ്കിലും തിരിച്ചു പോണമെന്ന്…

നിനക്ക് വേദനിക്കൂലേൽ ഒരു കാര്യം പറയട്ടെ ഞാൻ…..

“അന്നെന്റെ മുറീല് കണ്ട നിമിഷം തൊട്ട് വെറുത്തു വെറുത്തു വെറുപ്പിന്റെ അങ്ങേയറ്റം ആയിരുന്നു എനിക്ക് നിന്നോട്….

നിന്റെ വീട്ടില് വന്നുകയറിയിട്ടും അങ്ങനെ തന്നെ ആയിരുന്നു….

അറപ്പായിരുന്നു…..നിന്നോടും നീ തൊട്ട വസ്തുക്കളോട് പോലും….

ആ ഞാൻ എന്തുകൊണ്ട് നിന്നെ സ്നേഹിച്ചുതുടങ്ങി എന്ന് എപ്പോളെലും നീ ചിന്തിച്ചിട്ടുണ്ടോ….

കാരണം എന്താന്ന് അറിയുവോ….

നിന്റമ്മയാ…..

നിന്റമ്മയെ എന്റമ്മയായിട്ട് കിട്ടാൻ വേണ്ടിയിട്ടാ…

മറ്റാരും അവകാശിയായി വരാതിരിക്കാൻ വേണ്ടിയിട്ടാ ഞാൻ നിന്നോട് കോംപ്രമൈസ് ചെയ്യാൻ തയ്യാറായത്….

പക്ഷേ പോകെ പോകെ ഇണ്ടല്ലോ നിന്നെ മനസിലാക്കി തുടങ്ങീപ്പോ ഉണ്ടല്ലോ കൊതിയായിപോയെടാ….

നിന്നെയെനിക്ക് സ്വന്തായിട്ട് കിട്ടാൻ…എന്റെ മാത്രാക്കി വെക്കാൻ…..

ഒരു മുറീം കുറെ പാവകളും പിന്നെ ആമിയും മാത്രം ഉണ്ടായിരുന്ന ലോകത്ത് എനിക്ക് വേണ്ടിയിട്ട് വേറൊരു ലോകം പണിയിച്ചു തന്നവനാ നീയ്….

എന്റെ വീട്ടില് ഞാൻ മിസ്സെയ്ത ഓരോന്നും ഒരായിരം ഇരട്ടി ആയിട്ട് നീ ഒറ്റൊരാൾ തന്നിട്ടുണ്ടെനിക്ക് അവിടെ…..

എങ്ങനെയാ എനിക്കത് പറഞ്ഞു തരണ്ടെന്ന് ഇനിയും അറിയില്ലാ എത്ര പറഞ്ഞിട്ടും നിനക്കത് മനസിലാകുന്നും ഇല്ല…..

ആരേം കാണണ്ട….ഒന്നും നീ പറയേം വേണ്ട….എന്നിങ്ങനെ എന്നുമെന്നും കൊണ്ട് നടക്കുവോ നീയ്….ഇങ്ങനെ

💬 Comments

View all comments