Chapter Title : മഴനീർതുള്ളികൾ 6 [Anamika]
അരപ്പട്ടിണീം മുഴുപ്പട്ടിണീം ഒന്നും അവൾ അറിയാൻ പോണില്ല…അവനറിയിക്കുകേം ഇല്ല….
ഇക്കാലത്തും മടിശീലയുടെ കനം നോക്കി ആളുകളെ വിലയിരിത്തുന്നതിൽ നിന്നും ഒന്ന് മാറി ചിന്തിക്കെടോ…..“
”ജനിപ്പിച്ച തന്തേടെ വിഷമം നിനക്ക് മനസ്സിലാവില്ല നന്ദാ….
എന്ത് യോഗ്യത ഉണ്ടാ തെണ്ടി ചെറുക്കന് എന്റെ മോൾടെ മുടിത്തുമ്പിൽ പോലും തൊടാൻ……“
”എല്ലാം കഴിഞ്ഞിട്ട് വർഷമൊന്ന് കഴിഞ്ഞു…...
നിങ്ങളിപ്പോഴും ഇതും ചിന്തിച്ചിരുന്നോ…
പിന്നവന്റെ യോഗ്യത….
മുകളിൽ ഒരാൾക്കൊരു തീരുമാനം ഉണ്ട്…വിധി…
അതനുസരിച്ചേ എല്ലാം നടക്കു…
അവളെ കെട്ടാൻ യോഗ്യത ഉള്ളൊരുത്തന്റെ കയ്യിൽ തന്നെയാ ഭഗവാൻ അവളെ കയ്യെല്പിച്ചത്…..
അതിന് മാറ്റാരേക്കാളും അർഹതയുള്ളവന്റെ…..“
അത്രയെങ്കിലും പറയണമെന്ന് നന്ദന് തോന്നി…..
”അർഹത….കള്ളും കുടിച്ചു അടിയുണ്ടാക്കി നടക്കുന്നതാവും യോഗ്യത…“ പരമപുച്ഛമായിരുന്നു സ്വരത്തിൽ….
ഇനി തനിക്കൊന്നും പറയാനില്ലെന്ന ഭാവത്തിൽ ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായി നന്ദൻ കമ്മിറ്റിയോഫീസിനുള്ളിലേക്ക് കയറിപ്പോയി…
ആ പോക്ക് നോക്കി ചുണ്ടിലൂറിയ ചിരിയോടെ അനിലും നിന്നു….
റോഡരികിലായി പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മുറ്റത്തേക്ക് ഹരി ബൈക്ക് കയ്യറ്റിനിർത്തി….
അടുത്തുള്ള വീടുകളുടെയും വഴിവിളക്കിന്റെയും വെളിച്ചത്തിൽ നല്ല തെളിഞ്ഞു കിടപ്പുണ്ട്….
അമ്മു ആകെ ഒന്ന് കണ്ണോടിച്ചു….
ഭിത്തി എല്ലാം പണിതു കഴിഞ്ഞിട്ടുണ്ട്….
വാർക്കയാണ് രണ്ടു ദിവസം കഴിഞ്ഞാൽ…അതിനായ് തട്ടടിച്ചു വച്ചിട്ടുണ്ട്….
ഇടയ്ക്ക് കിണർ പണി കയറി വന്നതിനാൽ കുറച്ച് ഡിലേ ആയിരുന്നു…
ആദ്യമേ കിണർ പണി നടത്തേണ്ടത് ആയിരുന്നു പക്ഷേ അമ്മ കണ്ട ഏതോ ജ്യോൽസ്യൻ ഇന്ന സമയത്തേക്ക് നടത്തിയാൽ മതി ഇല്ലെങ്കിൽ അവന് ദോഷമാണെന്ന് പറഞ്ഞതിന് പുറത്ത് ഇടയിലേക്കാക്കിവച്ചു…
അതിന്റെ പേരില് തുടക്കസമയത്ത് വെള്ളത്തിന് കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ഹരി അമ്മയുടെ വിശ്വാസം അല്ലെ എന്തെങ്കിലും ആകട്ടെയെന്ന് വച്ചു….
അതുകൊണ്ടാണ് വാർക്ക ഇത്രയും നീണ്ടുപോയത്…..
കുറച്ച് നാള് കൂടെ കഴിഞ്ഞാൽ അവന്റെ സ്വപ്നം സഫലമാകും…
പിന്നീ വീട്ടില് താനും അവനും അമ്മേം…..
അമ്മു അവന്റെ കയ്യിൽ വിരൽ കോർത്തു പിടിച്ചു…
ഉള്ളിൽ കയറി കാണണം
💬 Comments
View all comments