0%

Chapter Title : മഴനീർതുള്ളികൾ 6 [Anamika]

Author : Anamika Read All Parts 134029

മുന്നിൽ നിന്ന കൊച്ചിനെ അതിന്റെ അച്ഛൻ വലിച്ചോണ്ട് വരണ ചേലിൽ അമ്മുവിന്റെ കയ്യും പിടിച്ചു വലിച്ച് ആൽത്തറയ്ക്കടുത്തു വച്ചിരിക്കുന്ന ബൈക്കിനടുത്തേക്ക് നടക്കുന്നതിനിടെ ആണ് അമ്മുവിന്റെ അച്ഛൻ അവർക്കെതിരെ വരുന്നത്…..

കൂടെ നന്ദനും ഉണ്ട്…..

അച്ഛനെ കണ്ടതും അമ്മു നിന്നു…

എന്ത് പറയണം ചെയ്യണം എന്നറിയാതെ അച്ഛനെ തന്നെ നോക്കിനിന്നു….

തിരികെക്കിട്ടിയത് പക്ഷേ പുച്ഛത്തോടെയൊരു മുഖം തിരിക്കലായിരുന്നു…..

പ്രതീക്ഷിച്ചതാണെങ്കിലും കണ്ണ് നിറഞ്ഞുതൂവി…..

ആശ്രയതിനെന്നോണം അവന്റെ കയ്യിൽ മുറുകെപിടിച്ചു…..

ഹരിക്ക് ചങ്കുപൊള്ളി…..

അവളുടെ നോവിന് കാരണക്കാരൻ ആണല്ലോന്നോർത്തിട്ട്……

ഒന്നു ശ്വാസമെടുത്തു ഹരി അവളെ എടുത്തുപൊക്കി അമ്മു കുതറിയിട്ടും വിടാതെ തോളിലേക്ക് ചായ്ച്ചു വലതു കൈ കൊണ്ട് അവളുടെ മുഖം കഴുത്തിടുക്കിലേക്ക് ഒളിപ്പിച്ചുവച്ച്  അവർക്കു മുന്നിലൂടെ തന്നെ നടന്നു ബൈക്കിനടുത്തേക്ക് നീങ്ങി…..

എന്ത് ചെയ്താലും നീതികരിക്കാൻ ആവാത്തതാണ് താൻ കാണിച്ചുകൂട്ടിയത്…

നിലത്തുനിർത്തിയിട്ട് കണ്ണും മുഖവും തുടച്ചുകൊടുത്തു…

“വീട് പണി നടക്കുന്നിടത്തു പോകാം…..”

അവൾക്കൊരുപാടിഷ്ടമാണ് അവിടെ പോകാൻ…മൂഡ് മാറ്റാൻ ഇനി അതേ ഉള്ളൊരു വഴി…..

അമ്മു  തലയാട്ടി…..

“പൊന്നുപോലെ നോക്കി വളർത്തിയതാ ഞാൻ….ഒന്നിനും ഒരു കുറവും ഇല്ലാണ്ട്…

എന്നിട്ടാ എന്റെ മുഖത്ത് കരിവാരി തേച്ചവൾ ഇറങ്ങിപ്പോയത്….”

രോഷത്തോടെ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് നന്ദനൊപ്പം നടന്നു അനിൽ…..

നാല് നേരം തിന്നാൻ കൊടുത്ത് സ്വർണക്കൂട്ടിൽ ഇട്ടു വളർത്തിയാൽ എല്ലാം തികയില്ലെന്ന് പറയാൻ നാവുതരിച്ചതാണ് നന്ദന്….

അതുപോലും തന്റെ മകന് താൻ കൊടുത്തിട്ടില്ലല്ലോ എന്ന ബോധ്യത്തിൽ മിണ്ടാതെ നടന്നു….

“കാലിൽ മണ്ണ് തൊടീയ്ച്ചിട്ടില്ല ഞാൻ….അവൾക്കു വേണ്ടി മാത്രം വാങ്ങിച്ചു കൊടുത്തിട്ടുണ്ടൊരു വണ്ടിയും അതിന് ഡ്രൈവറും….

എന്നിട്ടിപ്പോളാ തുരുമ്പിന്റെ പിന്നിൽ പോകുന്നത് കണ്ടാൽ മതി……”

ഹരിയുടെ ബൈക്കിനു പിന്നിൽ അവന്റെ പുറത്തേക്ക് ചാരി ഇരുന്നു പോകുന്ന അമ്മുവിനെ നന്ദൻ ഒന്ന് തിരിഞ്ഞുനോക്കി…

“അരപ്പട്ടിണീം സർക്കാരാശുപത്രിയും ആയിട്ട് നടക്കുമ്പോൾ അറിഞ്ഞോളും അച്ഛന്റെ വില….”

“നിങ്ങളിതേത് നൂറ്റാണ്ടിലാ അനീ….ആ ചെറുക്കന്റെ കൈക്ക് എല്ലുള്ള കാലത്തോളം നിങ്ങളീ പറഞ്ഞ

💬 Comments

View all comments