Chapter Title : മഴനീർതുള്ളികൾ 6 [Anamika]
മുറീല് കണ്ട നിമിഷം തൊട്ട് വെറുത്തു വെറുത്തു വെറുപ്പിന്റെ അങ്ങേയറ്റം ആയിരുന്നു എനിക്ക് നിന്നോട്….
നിന്റെ വീട്ടില് വന്നുകയറിയിട്ടും അങ്ങനെ തന്നെ ആയിരുന്നു….
അറപ്പായിരുന്നു…..നിന്നോടും നീ തൊട്ട വസ്തുക്കളോട് പോലും….
ആ ഞാൻ എന്തുകൊണ്ട് നിന്നെ സ്നേഹിച്ചുതുടങ്ങി എന്ന് എപ്പോളെലും നീ ചിന്തിച്ചിട്ടുണ്ടോ….
കാരണം എന്താന്ന് അറിയുവോ….
നിന്റമ്മയാ…..
നിന്റമ്മയെ എന്റമ്മയായിട്ട് കിട്ടാൻ വേണ്ടിയിട്ടാ…
മറ്റാരും അവകാശിയായി വരാതിരിക്കാൻ വേണ്ടിയിട്ടാ ഞാൻ നിന്നോട് കോംപ്രമൈസ് ചെയ്യാൻ തയ്യാറായത്….
പക്ഷേ പോകെ പോകെ ഇണ്ടല്ലോ നിന്നെ മനസിലാക്കി തുടങ്ങീപ്പോ ഉണ്ടല്ലോ കൊതിയായിപോയെടാ….
നിന്നെയെനിക്ക് സ്വന്തായിട്ട് കിട്ടാൻ…എന്റെ മാത്രാക്കി വെക്കാൻ…..
ഒരു മുറീം കുറെ പാവകളും പിന്നെ ആമിയും മാത്രം ഉണ്ടായിരുന്ന ലോകത്ത് എനിക്ക് വേണ്ടിയിട്ട് വേറൊരു ലോകം പണിയിച്ചു തന്നവനാ നീയ്….
എന്റെ വീട്ടില് ഞാൻ മിസ്സെയ്ത ഓരോന്നും ഒരായിരം ഇരട്ടി ആയിട്ട് നീ ഒറ്റൊരാൾ തന്നിട്ടുണ്ടെനിക്ക് അവിടെ…..
എങ്ങനെയാ എനിക്കത് പറഞ്ഞു തരണ്ടെന്ന് ഇനിയും അറിയില്ലാ എത്ര പറഞ്ഞിട്ടും നിനക്കത് മനസിലാകുന്നും ഇല്ല…..
ആരേം കാണണ്ട….ഒന്നും നീ പറയേം വേണ്ട….എന്നിങ്ങനെ എന്നുമെന്നും കൊണ്ട് നടക്കുവോ നീയ്….ഇങ്ങനെ വട്ട് പിടിച്ച് എന്നേം പിടിപ്പിച്ച്….എനിക്കീ സ്വർഗം എന്നേക്കും തരുവോ….”
അവനെ പിന്നിൽ നിന്നും ചുറ്റിപ്പിടിച്ചിട്ടുണ്ട്…
ഓരോ വാക്കിനും ഓരോ മുത്തം പുറത്ത് പതിയുന്നും ഉണ്ട്….
അവൾക്കറിയാം എന്ത് പറഞ്ഞാലുമവന് സമാധാനം ആകാൻ പോകുന്നില്ലെന്ന്…
ഓരോ വട്ടവും ആ ടോപിക് വരുമ്പോളും ഈ ആവലാതിയും വേവലാതിയും ഇങ്ങനെ ഇരട്ടിക്കത്തെ ഉള്ളെന്ന്…..
ആവർത്തനങ്ങൾ ഇനിയും ഒരുപാട് ഉണ്ടാകുമെന്ന്…:
“സങ്കടം ഒക്കെ ഉണ്ടെടാ….എന്ന് കരുതി അവിടേക്ക് തിരികെ പോകണം എന്ന് ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല….പോകണ്ട എനിക്ക്….അതവിടെ
💬 Comments
View all comments