0%

Chapter Title : മഴനീർതുള്ളികൾ 6 [Anamika]

Author : Anamika Read All Parts 134051

വാതിൽ അടച്ചിട്ടവൻ ബാത്രൂം ലക്ഷ്യമാക്കി നടന്നു…..

ഈ നേരം അങ്ങ് മേലേപ്പാട്ട് തറവാടിന്റെ നടുത്തളത്തിൽ വെറും തറയിൽ മലർന്നു കിടന്ന് ഓർമകളിൽ ഭ്രാന്ത് പിടിച്ചലയുകയായിരുന്നു നന്ദൻ….

ഇരുപത്തിയേഴ്‌ വർഷങ്ങൾ കടന്നുപോയിരിക്കുന്നു മനസ്സമാധാനം ഇല്ലാതെയായിട്ട്……

അച്ഛനെന്നു വിളിക്കാത്തൊരു കുഞ്ഞ് രാത്രികളെ വേട്ടയാടാൻ തുടങ്ങിയിട്ട്…..

എന്നാണവളെ ആദ്യമായി കണ്ടതെന്ന് ചോദിച്ചാൽ കൃത്യമായൊരോർമയില്ല…..

പത്തു വരെയും ഡെറാഡൂണിൽ ആർമി ഓഫിസർ ആയിരുന്ന ചെറിയച്ഛന്റെയും ചെറിയമ്മയുടെയും ഒപ്പം ആയിരുന്നു….

മക്കളില്ലാതിരുന്ന അവർ തന്നെ ഒപ്പം കൂട്ടിയതാണ്….

തറവാട്ടിൽ അമ്മയുടെ കാടൻ നിയമങ്ങളെക്കാൾ പട്ടാളച്ചിട്ട തന്നെ ആണ് ഭേദം എന്ന് തോന്നിയ താനും…..

ശ്രീ മാത്രമായിരുന്നു ഒരു നോവ്…..

ഇടയ്ക്ക് വെക്കേഷന് മാത്രം കാണാൻ കിട്ടുന്ന ഒരേയൊരു കുഞ്ഞു പെങ്ങൾ…..

അവളുടെ കൂടെ ഇടയ്ക്കൊക്കെ കാണാറുണ്ടായിരുന്ന പെൺകുട്ടിയെ അത്ര കണ്ടങ്ങു ശ്രദ്ധിച്ചിട്ടുമില്ലായിരുന്നു…

വാല്യക്കാരിയുടെ മകളെ അറയ്ക്കുള്ളിൽ കയറ്റുന്നതിന് എത്ര ചീത്ത കേട്ടാലും കൂസലില്ലാതിരുന്ന ശ്രീ എതിലെപോയാലും ആ പെൺകുട്ടിയുടെ കൊലുസിന്റെ കിലുക്കവും കൂട്ട് കാണുമായിരുന്നു….

അമ്മയെ പേടിച്ച് എപ്പോളും പതുങ്ങി ഒരു പൂച്ചയെപ്പോലെ നടക്കുന്നവളെ ഒരുപാടൊന്നും കണ്ടിട്ടുമില്ല താൻ….

കാണാനും മാത്രം തനിക്കുമുന്നിൽ വന്നു നിൽക്കാറും ഇല്ലായിരുന്നു…..

പത്തു കഴിഞ്ഞപ്പോൾ ഇനി നാട്ടിൽ പഠിച്ചാൽ മതിയെന്ന അമ്മയുടെ ആജ്ഞയ്ക്ക് മറുവാക്കില്ലാതെ ഡെറഡൂൺ വാസം അവസാനിപ്പിച്ചു തിരിച്ചെത്തിയപ്പോൾ മടുപ്പായിരുന്നു ഇവിടം…..

ശ്രീയോടൊഴിച്ച് മറ്റെല്ലാത്തിനോടും അകൽച്ചയായിരുന്നു….

ബന്ധുക്കളെന്നോ ജോലിക്കാരെന്നോ നോട്ടമില്ലാതെ കാണുന്നവരെയെല്ലാം അടിമകളെപ്പോലെ മാത്രം പരിഗണിച്ചിരുന്ന അമ്മയുടെ ആക്രോശങ്ങളിലും ദിനേനയുള്ള ചട്ടം പഠിപ്പിക്കലുകളിലും മനസ് മടുത്ത് മുകൾനിലയിലെ തന്റെ മുറിക്കുള്ളിലും അച്ഛന്റെ ലൈബ്രറി മുറിക്കുള്ളിലും ആയി കഴിഞ്ഞുകൂടിയ നാളുകൾ….

വരച്ചു കൂട്ടിയ പൂർണതയെത്താത്ത നൂറുകണക്കിന് ചിത്രങ്ങൾ…..

അമ്മയെ എതിർക്കാനുള്ള ധൈര്യം ചെറിയച്ഛനും ഇല്ലാതിരുന്നത് കൊണ്ട് പ്രീഡിഗ്രി നാട്ടിൽ തന്നെയായി….

രാവിലെ കോളേജിലേക്ക് പിന്നെ വൈകിട്ടവിടുന്ന് തിരികെ വീട്ടിലേക്ക്….

കോളേജൊഴിച്ചാൽ നാട്ടിൽ നല്ലൊരു സൗഹൃദം പോലും ഉണ്ടായിരുന്നില്ല….

കാണുന്ന,സംസാരിക്കുന്ന ആളുകളിലും തരവും കോയ്മയും കണ്ട

💬 Comments

View all comments