Chapter Title : മഴനീർതുള്ളികൾ 6 [Anamika]
അമ്മയുടെ മുറിപ്പെടുത്തുന്ന വാക്കുകളിൽ മറ്റുള്ളവരെക്കൂടെ വേദനിപ്പിക്കണ്ടല്ലോ എന്നോർത്ത് ആരുമായും കൂട്ടുകൂടിയിട്ടുമില്ല……
ചായക്കൂട്ടുകളും ഈസലും പുസ്തകങ്ങളും പിന്നെ ചില സഹപാഠികളും…അതു മാത്രമായിരുന്നു ലോകം…..
അവിടേക്കാണ് ഒരു കയ്യിൽ ചായക്കപ്പും മറുകയ്യിൽ പലഹാരപാത്രവുമായി ആ വെള്ളിക്കൊലുസ് കയറിവന്നത്…..
മുറിയുടെ ഒരു കോണിലെ ഈസലിന് മുന്നിൽ നിൽക്കുന്ന തന്നെ അറിയാതെ പോലും നോക്കാതെ പതുങ്ങി കയറിവന്ന് ജനലിനോട് ചേർത്തിട്ടിരിക്കുന്ന ടേബിളിൽ പാത്രം വച്ചിട്ട് അതുപോലെ തന്നെയിറങ്ങിപോകുന്നവൾ…..
അവളുടെ അമ്മയ്ക്ക് കാൽമുട്ടിന് വയ്യാത്തതുകൊണ്ട് പടി കയറി വരാറില്ല….
മിക്കപ്പോളും ശ്രീയാണ് കൊണ്ടുവരാറ്…
ഇടയ്ക്കൊക്കെ ഇവളും…..
പേരുപോലും ചോദിച്ചിരുന്നില്ല….
ഒരു വാക്ക് പോലും സംസാരിച്ചിരുന്നില്ല…..
താൻ പ്രീഡിഗ്രി അവസാന വർഷം പഠിക്കുമ്പോഴാണ് അവളുടെ അമ്മ മരിക്കുന്നത്….
പിന്നെ കുറച്ച് നാൾ കണ്ടിട്ടില്ല….
അന്നവൾ പത്തിലാണ്…
പഠിത്തം നിർത്തിയെന്ന് ശ്രീയെപ്പോളോ പറഞ്ഞു കേട്ടു…..
പിന്നൊരു ദിവസം അവളുടെ അമ്മയുടെ സ്ഥാനത്ത് അടുക്കളകാരിയായി വന്നു കയറിയപ്പോൾ ഞെട്ടലാണ് തോന്നിയത്…
ഈ ചെറു പ്രായത്തില് പഠിക്കാൻ പോകാൻ ഉള്ളതിന്…
അമ്മയോട് വിദ്വേഷവും തോന്നി..മകളുടെ പ്രായമല്ലേ അതിനെ കൂടെ പഠിക്കാൻ അയച്ചുകൂടെ എന്ന് ചോദിക്കാൻ തോന്നി….
അതുള്ളിൽ തന്നെ കിടന്നതേ ഉള്ളൂ ഒരിക്കലും പുറത്തേക്ക് വന്നില്ല….
പിന്നെ പിന്നെ എന്നും അവളായി വരവ്….
പതിയെ അടുത്തടുത്തു വരുന്ന കൊലുസിന്റെ താളം…
പാത്രം വച്ചു കഴിയുമ്പോൾ അതിന് വേഗം കൂടും…
ഓടി മറയും…
ഇടയ്ക്കെപ്പോഴോ ആ പാത്രത്തിലെ രുചിക്കൂട്ടുകൾക് വ്യത്യാസം വന്നു തുടങ്ങി….
താൻ കൂടുതൽ കഴിക്കുന്നതും കുറച്ച് കഴിക്കുന്നതും നോക്കി അതിൽ രുചിയും അളവും വ്യത്യാസപ്പെട്ടു തുടങ്ങി….
വിശപ്പ് മാറാൻ മാത്രം ആഹാരം കഴിച്ചിരുന്ന താൻ അവളുടെ കൈപ്പുണ്യത്തിനായി വയറെരിച്ചു കാത്തിരുന്നു തുടങ്ങി…..
ഒരിക്കൽ ചെമ്പകത്തിന്റെ ചുവട്ടിൽ കിടന്ന പൂവെടുത്തു മണത്തു നിൽക്കുന്നത് പശുക്കിടാവിന്റെ പിന്നാലെ ഓടിയവൾ കണ്ടൊന്ന് നോക്കിയിരുന്നു….
പിറ്റേന്ന് മുതൽ ടേബിളിന് മുകളിൽ ഒരു കുഞ്ഞോട്ടുരുളിയിൽ വെള്ളം നിറച്ച് അതിൽ ചെമ്പകപ്പൂ സ്ഥാനം
💬 Comments
View all comments