Chapter Title : മഴനീർതുള്ളികൾ 6 [Anamika]
മുന്നിൽ നിൽക്കുമ്പോൾ കണ്ണുകളിൽ അവള് മാത്രമായി…..
വരയ്ക്കുന്ന ചിത്രങ്ങളിലെല്ലാം മുഖവും അഴകളവുകളും അവളുടേത് മാത്രമായി……
ആദ്യമായി കാണുന്ന പെണ്ണുടൽ…..
എതിർ ലിംഗത്തോട് ആകർഷണവും കൗതുകവും അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുന്ന പ്രായം….
അവളോടുള്ള ഇഷ്ടത്തിന് വേഗത്തിലാണ് പുതിയ തലങ്ങൾ കൈ വന്നത്…….
ഒരു വാക്ക് കൊണ്ടുപോലും പ്രണയം പറഞ്ഞില്ലെങ്കിലും
ഉറക്കിലും ഉണർവ്വിലും കണ്ണിലും മനസ്സിലും അവള് മാത്രമായി……
ഇടതടവില്ലാതെ ചിന്തിച്ചുകൂട്ടിയ കാമനകൾ അപ്പാടെ കാൻവാസിലേക്കും പകർന്നു…..
ഒരു ദിവസം ഈസലിൽ ഉണങ്ങാത്തതുകൊണ്ട് താൻ മൂടിയിടാൻ മറന്നുപോയ പെയിന്റിംഗ് കണ്ടവൾ കണ്ണ് നിറച്ചു വന്നു നിന്നു….
ന്നെന്തിനാ അങ്ങനെ ചീത്തയാക്കി വരച്ചേന്ന് വിതുമ്പികൊണ്ട് ചോദിച്ചു…..
ഇഷ്ടം കൊണ്ടാണെന്ന്…ഉള്ളു നിറയെ പ്രണയം ആണെന്ന് പറയാൻ തുടിച്ചതാണ്….
ഞാനങ്ങനെയൊക്കെ സങ്കല്പിച്ചുകൂട്ടിയ ഒരേയൊരു പെണ്ണ് നീയാണെന്ന് പറയണമെന്ന് ഓർത്തതാണ്….
ഒന്നും കേൾക്കാൻ നിന്നില്ല….
ഓടി മറഞ്ഞിരുന്നു….
പിന്നീടെത്ര ശ്രമിച്ചിട്ടും മുഖം തരാൻ പോലും തയ്യാറായില്ല….
വീട്ടിലെ ജോലി നിർത്തി…
തയ്യൽ പഠിക്കാൻ പോവാണെന്ന് ഇടയ്ക്ക് ശ്രീദേവി പറഞ്ഞു…..
കാണാനൊരുപാട് കൊതിച്ചിരുന്നു…പക്ഷെയതിന് ശ്രമിച്ചില്ല അമ്മയുടെ കഴുകാൻ കണ്ണിൽ അവൾ പെടുന്നതിലും നല്ലത് ഈ അകലമാണെന്ന് കരുതി സമാധാനിച്ചു…..
ഏതാനും മാസം കഴിഞ്ഞ് ഡിഗ്രിക്ക് പഠിക്കാനായി ഡൽഹിക്ക് പറക്കും മുന്നേ ആ വീടിന്റെ അവിടേക്ക് ഒന്ന് ചെന്നു നോക്കി….
ഒരു നോക്ക് കാണാൻ…..
വീട് പൂട്ടികിടക്കുകയായിരുന്നു…
ബന്ധുക്കളുടെ വീട്ടില് പോയതാണെന്ന് അടുത്തുള്ള പറമ്പിൽ ചൂട്ടു പെറുക്കുകയായിരുന്ന സ്ത്രീ പറഞ്ഞു….
ഡൽഹിയിൽ എത്തിയിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും അവള് മാത്രം വിട്ടുപോയില്ല…..
കൂടെ പഠിക്കുന്നൊരു സിന്ധി പെൺകുട്ടി വട്ടമിട്ട് പിന്നാലെ കൂടിയിട്ടും എണ്ണ കിനിയുന്ന നീണ്ട മുടിയുള്ള നരച്ച പാവാടയിട്ടൊരു പതിനാറുകാരി ചങ്കിലങ്ങനെ ചിലന്തി വല നൂർത്തു കുടിയിരുന്നു…..
കൂട്ടുകാരിയെപ്പറ്റി ഏട്ടന് എഴുതേണ്ട കാര്യമില്ലെന്നറിയാമായിരുന്നിട്ടും ശ്രീയുടെ കത്തുകളിൽ അവളെകുറിച്ചൊരു വരി ആർത്തിയോടെ തിരഞ്ഞിരുന്നു….
ഒടുവിൽ വർഷാവസാനം അവധിക്കാലത്തു നാട്ടിലേക്ക് ട്രെയിൻ കയറി…..
വേഗം പോരെന്ന് ഇടയ്ക്കിടെ
💬 Comments
View all comments