Chapter Title : മഴനീർതുള്ളികൾ 6 [Anamika]
അമ്മയെ അകത്തേക്ക് കൊണ്ടുപോകാൻ ലളിതേച്ചിയെ കണ്ണുകാണിച്ചു…..
ആലോചിച്ചിട്ട് പറയ് നാളെ കഴിഞ്ഞ് കർമ്മങ്ങൾ ആരംഭിക്കേണ്ടതാണെന്നും പറഞ്ഞ് നന്ദൻ ഇറങ്ങി…..
അമ്മുവാണ് ആകെ കുഴഞ്ഞുപോയത്…..
ആരെ തള്ളും ആരെ കൊള്ളും…..
ആ കുടുംബത്തിനി ഒരേയൊരു പെൺതരി താൻ മാത്രമേയുള്ളു….മറ്റാരുമില്ലതൊന്നും ആ സ്ഥാനത്തു നിന്ന് ചെയ്തുകൊടുക്കാൻ…..
എന്നാൽ അമ്മയുടെയും ഹരിയുടെയും പ്രകടമായ അനിഷ്ടവും……
എന്ത് ചെയ്യും…..
സന്തോഷത്തോടെ തുടങ്ങിയ ദിവസം അങ്ങനെ ശോകമൂകമായി അവസാനിച്ചു……
രാത്രി കഴിക്കാൻ ഇരിക്കും മുന്നേ അടുക്കളയിൽ നിൽക്കുന്ന മായയുടെ അടുത്തേക്ക് ചെന്നു അമ്മു….
കഴിക്കാനുള്ളതെല്ലാം പ്ലേറ്റുകളിലേക്ക് വിളമ്പി എടുക്കുകയാണ്…..
“അമ്മാ….ഞാൻ ഒന്ന് പോയിട്ട് വരട്ടേ……”
“ഹരി എന്ത് പറഞ്ഞേ…..”
നന്ദനെ എതിർത്തൊക്കെ സംസാരിച്ചെങ്കിലും ദൈവങ്ങളെ കാര്യമാണ് അത്രക്കൊന്നും പറയേണ്ടിയിരുന്നില്ല എന്ന് മായയ്ക്ക് പിന്നീട് തോന്നിയിരുന്നു….
“നിങ്ങള് രണ്ടും കൂടെ ആലോചിച്ചു തീരുമാനിക്ക്….”
വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല മായ…..
അമ്മുവിനോടുള്ള സ്നേഹത്തിനും എപ്പോളും കൂടെ വേണമെന്ന സ്വാർത്ഥതയ്ക്കും ഒപ്പം ദൈവങ്ങളും വിശ്വാസങ്ങളും അടുത്ത തുലാസിൽ തൂങ്ങുന്നുണ്ട്….
ഏതു താണുകിടക്കണമെന്ന് നിർണ്ണയിക്കാൻ സാധിക്കുന്നില്ല…..
രാത്രി ഏറെ നീണ്ട ചാറ്റിലും ഇതൊക്കെ തന്നെയായിരുന്നു സംസാരവിഷയം……
അവസാനം ഫോണെടുത്തു മാറ്റിവെച്ചിട്ട് വാതിൽ അല്പം തുറന്ന് മുറിക്കുള്ളിൽ തന്നെ ഹാളിൽ കിടക്കുന്നവനടുത്തായി കിടന്നു അമ്മു….
“ഇവിടെ ജീവിക്കുന്നു എന്ന് കരുതി നിനക്കൊരു കുടുംബമോ ബന്ധങ്ങളോ ഇല്ലെന്നല്ല അമ്മൂ….
നീയൊരു വ്യക്തിയാണ് നിനക്കുമുണ്ട് സ്വന്തവും ബന്ധവും…….പോകണ്ടാ അവിടേക്കെന്ന് ഞാൻ പറയുന്നില്ല…..
പക്ഷേ നീയില്ലാണ്ട് ഇത്രദിവസമൊന്നും എനിക്ക് പറ്റില്ലടി….
നിന്നെക്കാണാണ്ട് ഞാനെങ്ങനാ…..”
പതിനാലുപോയിട്ട് ഒരു ദിവസം ഹരിക്കവളെ പിരിയാൻ കഴിയില്ലെന്നതാണ് വാസ്തവം……
“എല്ലാം ഇട്ടെറിഞ്ഞു പോരേണ്ടി വന്നപ്പോൾ മുടങ്ങിപോയതാടാ എല്ലാം….ഞാനായിട്ട് ചെയ്യേണ്ടിയിരുന്നതാ….അതൊക്കെയൊന്ന് പഴേപോലാക്കി കൊടുത്തിട്ട് പോന്നോളാം ഞാൻ….
പിന്നെയൊരിക്കലും നിന്നെ വിട്ട് മാറിനിൽക്കില്ലെടാ…..”
താനായിട്ട് ആർക്കും ഒരു ദ്രോഹവും ചെയ്യരുത് താൻ കാരണം ആർക്കും ഒരു ദോഷവും വന്നു ഭവിക്കരുത് അവൾക്കത്രേയുള്ളു……
ഒടുവിൽ ഹരി അത്രകണ്ടു തൃപ്തിയില്ലാതെയൊരു സമ്മതം മൂളിക്കൊടുത്തു…..
💬 Comments
View all comments