Chapter Title : മഴനീർതുള്ളികൾ 6 [Anamika]
പിടിച്ചടക്കി വെക്കാൻ നോക്കുന്നതോ അവളുടെ ആഗ്രഹങ്ങളെ കുഴിച്ചുമൂടുന്നതോ താല്പര്യങ്ങൾക്ക് വില കൽപിക്കാത്തതോ അല്ല……
കാണാണ്ടിരിക്കാൻ വയ്യാഞ്ഞിട്ടാണ്…..
അകന്നിരിക്കാൻ കഴിയാഞ്ഞിട്ടാണ്…..
അത്രമേൽ ഉയിര് കൊടുത്തു സ്നേഹിച്ചു പോയതുകൊണ്ടാണ്……
ഒരല്പം വൈകി വരുമ്പോൾ അവൾ കിടന്നിട്ടുണ്ടെങ്കിൽ കാണാതെ,ഒരുമ്മ കൊടുക്കാതെ ഉറങ്ങാൻ പറ്റാത്തവൻ എങ്ങനെ പറഞ്ഞു വിടാനാണ് മനസുകൊണ്ട്…..
പിറ്റേന്ന് ഉച്ചയോടെ നന്ദൻ അവളെ കൂട്ടാനായി എത്തി….
ഹരി പെയിന്റ് പണിക്ക് പോയിരുന്നു….
ഇറങ്ങാൻ നേരം കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നടന്നില്ല…..
പുറത്തേക്കിറങ്ങി വരാഞ്ഞ മായയോട് അകത്തുനിന്ന് യാത്ര പറഞ്ഞ് വിളിച്ചിട്ട് എടുക്കാഞ്ഞിട്ട് ഹരിക്കൊരു മെസ്സേജും ഇട്ട് അമ്മു ഇറങ്ങി……
ഹരി പണി കഴിഞ്ഞ് കയറിവന്നപ്പോൾ അന്ന് നന്നായി വൈകിയിരുന്നു……
വാതിലും തുറന്നിട്ട ഡൈനിങ് ടേബിളിൽ തലചായ്ച്ചുറങ്ങുന്ന അമ്മയെ കണ്ടിട്ട് കരഞ്ഞു കരഞ്ഞുറങ്ങിപ്പോയ മട്ടുണ്ട്…….
കുളി കഴിഞ്ഞ് വന്ന് അമ്മുവിനെ വിളിച്ചുനോക്കി…..
എടുക്കുന്നില്ല…..
ലാസ്റ്റ് അയച്ച മെസ്സേജ് അവൾ കഴിക്കുവാണെന്നും തന്നോട് കഴിക്കണം പിണങ്ങിയിരിക്കല്ല് വേഗം വരാമെന്നും പറഞ്ഞൊക്കെയുള്ളതായിരുന്നു…
രണ്ടുമൂന്നു വട്ടം വിളിച്ചിട്ടും എടുക്കാതെയായപ്പോൾ ഹരി മെസ്സേജ് അയച്ചിട്ടു…..
അന്ന് രാത്രി നാളുകൾക്കു ശേഷം അവന്മാർക്കൊപ്പം പാടത്ത് കൂടി ഹരി…..
എങ്കിലും ഓവറാക്കിയില്ല…..
അല്ലാതെയുറങ്ങാൻ പറ്റുമെന്ന് അവന് ഉറപ്പില്ലായിരുന്നു….
കിടക്കും മുന്നേ ഒന്നുകൂടി വിളിച്ചുനോക്കി…..
എടുക്കുന്നില്ല…..മെസ്സേജ് കണ്ടിട്ടും ഇല്ല…..
ഫോണെറിഞ്ഞുടയ്ക്കാൻ തോന്നി…..
ദേഷ്യമോ….സങ്കടമോ….
പായിൽ എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ സാധിക്കാതെ മുറിതുറന്ന് അകത്തേക്ക് കയറി…..
അവളുപയോഗിക്കുന്ന ലോഷന്റെയും റൂം ഫ്രാഗ്രൻസ്ന്റെയും ഒക്കെക്കൂടെയൊരു മണം….
കട്ടിലിലേക്ക് കമിഴ്ന്നടിച്ചു വീണു…..
അവളുടെ ഗന്ധം….
കണ്ണ് നിറഞ്ഞൊഴുകി…..
“മറന്ന് കളഞ്ഞോടി അവിടെ ചെന്നപ്പോളേക്കും…..”
അവളുടെ തലയിണയും മുറുകെപിടിച്ചവിടെ കിടന്നു…..
വേദന മൗനമായി കണ്ണുകളിലൂടെ പെയ്തു തലയണ കുതിർത്തു…..
ഒന്ന് കാണണം…..കണ്ടേ പറ്റൂ…..
കാണാൻ പാടില്ലെന്നറിയാം….
പക്ഷേ വയ്യാ….അതിന്റെ പേരില് ഇനി എന്ത് വന്നാലും നേരിട്ടോളാം….
ഒരു നോക്ക് കാണണം…മിണ്ടണം..
ലാസ്റ്റ് ബെല്ലും അടിച്ചുനിന്ന കാളിലേക്ക് നോക്കികൊണ്ടവൻ എഴുന്നേറ്റ് ഷർട്ട് മാറി…
ബൈക്കിന്റെ
💬 Comments
View all comments