Chapter Title : മഴനീർതുള്ളികൾ 7 [Anamika]
പിന്നെയും ബൈക്കെടുത്തു റോഡിലേക്ക് തന്നെ ഇറങ്ങി ഹരി…..
വെടികൊണ്ട പന്നിയെപോലുള്ള ഈ പോക്ക് എങ്ങോട്ടാണെന്ന് നോക്കി അരുണും അവരെക്കണ്ടു മുറ്റത്തേക്കിറങ്ങിവന്ന ചിന്നുവും നിന്നു…..
അവളെയൊന്ന് കാണണം….കുളിക്കാൻ കുളത്തിലേക്ക് വന്നിരിക്കുവന്നല്ലേ പറഞ്ഞേ….മതില് ചാടിട്ടായാലും വേണ്ടില്ല കണ്ടേ പറ്റൂ…..ഇല്ലേലിങ്ങനെ വെന്തു പുഴുങ്ങി ചാവും തന്റെ ചങ്ക്……
മേലെപ്പാട്ടുകാരുടെ പറമ്പിനതിരിലൂടെ പോകുന്ന ടാറിട്ട റോഡിൽ നിന്നും വഴിപിരിഞ്ഞു പുഴയിലേക്ക് പോകുന്ന മൻറോഡിലേക്ക് ബൈക്ക് തിരിച്ചു ഹരി….
ഒരു വശം ഒന്നരയാൾ പൊക്കത്തിൽ ചെങ്കല്ല്കൊണ്ട്കെട്ടിയ മതിലും മറുവശം തേക്കിൻകാടുമാണ്….
കുറച്ചുമാറി മതിലിന് ഒരു ചെറിയ ഗേറ്റ് ഉണ്ട്….വിശേഷ ദിവസങ്ങളിൽ കാവിൽ വരാൻ ആഗ്രഹിക്കുന്ന പുറമേക്കാർക്ക് വേണ്ടി പിടിപ്പിച്ചത്….
അതാണ് ഹരിയുടെ ലക്ഷ്യം…..
അല്പദൂരം ചെന്നതും ഇടതു വശത്തായി ആ വിടവ് കണ്ടു….കഷ്ടി ഒരാൾക്കു മാത്രം കടക്കാൻ ഇടയുള്ള ഒരു ചെറിയ ഗേറ്റ് ആണത്….ഇരുമ്പഴി കൊണ്ടുള്ളത്….
അവനതിനടുത്തായി
ബൈക്ക് നിർത്തി ഇറങ്ങി…..
അടുത്തെത്തി നോക്കുമ്പോൾ അത് പൂട്ടിയിട്ടിരിക്കുന്നു….
ചുറ്റും പുറവും ഒന്ന് പതിയെ കണ്ണുപായിച്ചിട്ട് ഹരി ആ അഴിക്കുമുകളിൽ പിടിച്ച് കയറി അപ്പുറം ചാടി….
ആരെങ്കിലും കണ്ടോ എന്ന് ഒന്നുകൂടെ പുറത്തേക്ക് തലയിട്ട് നോക്കിയിട്ട് പറമ്പിനുള്ളിലേക്ക് നടന്നു….
സന്ധ്യ മയങ്ങിയതിനാൽ ഇരുട്ട് വീണു തുടങ്ങിയിട്ടുണ്ട്….
കാവിനുള്ളിലേക്ക് കയറിയപ്പോൾ കൂരിരുട്ടായപോലെ…..
സർപ്പകാവല്ല ഭാഗ്യം എന്നുള്ളിൽ ഓർത്തുകൊണ്ട് ഫ്ലാഷടുത്തു തെളിച്ച് കരിയില ആയത്തിൽ ചവിട്ടി ശബ്ദമുണ്ടാക്കി നടന്നു…വല്ല പാമ്പിനും കേറി ഞോണ്ടാൻ തോന്നിയാൽ ഈ പോക്ക് അവസാനത്തെ പോക്ക് ആകും….
കുറച്ച് ദൂരെയായിട്ട് തറവാട് കാണാം….അവിടവിടെയായി തെളിഞ്ഞുകിടക്കുന്ന ആന്റിക് ലാന്റേണിന്റെ മഞ്ഞ വെളിച്ചത്തിൽ അത്ര വ്യക്തമായെങ്കിലും കാണാം….
മാളികപ്പുരയുടെ കുറച്ച് മാറി രണ്ട് അസ്ഥിത്തറയിൽ വിളക്ക് തെളിഞ്ഞു
💬 Comments
View all comments