Chapter Title : മഴനീർതുള്ളികൾ 7 [Anamika]
തലയടക്കം മുക്കിത്താഴ്ത്തി സോപ്പും ഇഞ്ചയും ഒന്നും തേയ്ക്കാൻ മെനക്കെടാതെ എടുത്തു കൊണ്ടോടി….മറപ്പുരയ്ക്കുള്ളിൽ കയറ്റിനിർത്തി….
തോർത്ത് കൊണ്ട് തല പൊതിഞ്ഞിട്ട് ദേഹം തുടയ്ക്കാൻ നിൽക്കാതെ ബാക്കി റൂമിൽ എത്തിയിട്ട് കുളിച്ചോളാൻ പറഞ്ഞവളെ വേഗം എടുത്തു വച്ചിരുന്ന ടീഷർട്ട് എടുത്ത് കഴുത്തിലൂടെ കടത്തിയിട്ടു….അവളത് കൈകടത്തി ഇടുമ്പോളേക്കും പാന്റ് എടുത്തു തിരിഞ്ഞവൻ കണ്ടത് അവന് പുറം തിരിഞ്ഞു നിൽക്കുന്നവളുടെ ആ ഉരുണ്ട മിനുത്തു തിളങ്ങുന്ന പിന്നഴകാണ്……
വെള്ളമിറക്കിക്കൊണ്ടവൻ കൈവീശിയൊന്ന് പൊട്ടിച്ചു…..
അടിയുടെ ആയത്തിൽ പൊള്ളിപിടഞ്ഞ് അമ്മു തിരിഞ്ഞുനോക്കി…..കണ്ണുരുട്ടി ദഹിപ്പിക്കുന്നുണ്ട്…..
“കണ്ടപ്പോൾ ഒരിത്…ഇതൊന്നും ഇങ്ങനെ കാണിച്ച് തിരിഞ്ഞുനിക്കല്ലേ…..” കൈകൂപ്പി പറയുന്നവനെ ഒന്ന് ചുണ്ടുകോട്ടി പുച്ഛിച്ചിട്ട് അവൾ പാന്റെടുത്തിട്ടു….
ഹരി നനഞ്ഞ മുണ്ടിനു മേലെ ഷർട് എടുത്തിട്ട് മുണ്ടൊന്ന് അഴിച്ചു പിഴിഞ്ഞ് അതു തന്നെ ഉടുത്തു….ബോക്സറും എടുത്തിട്ടു….
വേഗം പുറത്തേക്കിറങ്ങി കുളത്തിന്റെ വാതിൽ തുറക്കും മുന്നേ അവളെ വലിച്ചു ചേർത്തുപിടിച്ചു ചുണ്ടിൽ അമർത്തിയൊന്ന് ഉമ്മവെച്ചു നെറുകിലും ചുണ്ടമർത്തി വിട്ടു…..
“സന്തോഷായിട്ട് ഇരിക്കട്ടോ…..ഞാൻ ഇങ്ങനെ ഒളിച്ചും പാത്തും ആണേലും വരാ എന്റെ പൊന്നിനെ കാണാൻ…അതും കൂടെയില്ലാണ്ട് പറ്റില്ലെടി….” എല്ലുനുറുങ്ങുമ്പോലെ ഒന്ന് കെട്ടിപിടിച്ചും കൂടെ വീട്ടിട്ടവൻ അവളെ തള്ളി പുറത്തേക്ക് നിർത്തി…..പിന്നെയിറങ്ങി വാതിൽ ചേർത്തടച്ചു എന്നിട്ടും തട്ടിത്തട്ടി പോകാതെ അവൻ പറഞ്ഞതിന്റെ പൊരുൾ ആലോചിച്ചു നിൽക്കുന്നവളോട് ഓടാൻ പറഞ്ഞു….
കുറച്ച് മാറി അക്കയുടെ ടോർച്ചിന്റെ വെട്ടം കണ്ട അമ്മു അവനെ ഒന്നുകൂടെ നോക്കിയിട്ട് ഓടിയിറങ്ങി…..
ഹരി വേഗം പറമ്പിലേക്കും മാറി….ചുറ്റും പുറവുമെല്ലാം ഒന്ന് നോക്കിയിട്ട് ഷർട്ടിന്റെ പോക്കറ്റിലെ ബൈക്കിന്റെ കീ എടുത്ത് കയ്യിൽ പിടിച്ചിട്ട് കാവ് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു…
മുകൾനിലയിലെ ബാൽക്കണിയിൽ കോൾ ചെയ്തു നിന്ന
💬 Comments
View all comments