0%

Chapter Title : മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3 [Candlelight]

Author : Kambikathakal Read All Parts 252
Peace ചിഹ്നം കാണിച്ചും ഒക്കെ പല ഫോട്ടോസ് എടുത്തു. “വണ്ടി തിരിച്ച് ഇടുവാരുന്നേൽ വീടും ബാക്ക്ഗ്രൌണ്ടില് വന്നേനെ” ഫോണിലെ ഫോട്ടോകൾ നോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു. എന്നിട്ട് അവളെ നോക്കി. രണ്ടു കയ്യും എന്‍റെ നേരെ നീട്ടിപ്പിടിച്ച് ഇരിക്കുവാണ് കക്ഷി. “വാ, എന്നെ ഇറക്ക്” “ആ ബംബറില് ചവിട്ടി ഇറങ്ങ് പെണ്ണേ” “എന്നെ ഇവിടെ എടുത്ത് വെക്കാന്‍ ഞാന്‍ പറഞ്ഞോ ഇല്ലല്ലോ?” “എന്നിട്ട് ഫോട്ടോ എടുത്തപ്പോ ഇതൊന്നും കണ്ടില്ലല്ലോ?” വര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ താഴ്ന്ന കൈ വീണ്ടും എന്‍റെ നേരെ നീട്ടി please എന്ന മുഖഭാവത്തിൽ എന്നെ നോക്കി. “നിന്‍റെ ഒരു കാര്യം” ഫോൺ തിണ്ണയുടെ അരഭിത്തിയിൽ വെച്ച് ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു. എന്‍റെ കഴുത്തിലൂടെ കയ്യിട്ട് എന്‍റെ അരക്കു ചുറ്റും കാലുകൊണ്ട് വട്ടം പിടിച്ചു, എന്നിക്കഭിമുഖമായി അവളെന്‍റെ മേത്തേക്ക് കേറി, എന്നിട്ട് അവളുടെ കവിൾ വച്ച് എന്‍റെ കവിള് മുഴുവൻ ആ ചെളി തേച്ച് പിടിപ്പിക്കാന്‍ തുടങ്ങി. “ദേ പെണ്ണേ, കളിക്കല്ലേ” എവിടെ, ആര് കേൾക്കാൻ അവളുടെ കവിളില്‍ ഉണ്ടായിരുന്ന ചെളി എന്‍റെ കവിളിലും പടര്‍ത്തി അവൾ താഴേക്കിറങ്ങി, വിജയി ഭാവത്തില്‍ എന്നെ നോക്കി. “ഇപ്പഴാ നീ എടുത്തിറക്കാൻ വാശി പിടിച്ചത് എന്തിനാന്ന് മനസ്സിലായെ” അത് പറഞ്ഞിട്ട് ഞാനും എന്‍റെ ഒപ്പം അവളും ചിരിച്ചു. പിന്നെ പോയി കുപ്പിയിലെ വെള്ളമെടുത്ത് രണ്ടാളും മുഖം കഴുകി. “ഇങ്ങനെ കുഞ്ഞ് കളിച്ച് നടക്കാനാണോ ഇങ്ങോട്ട് വന്നത്?” “ഇതൊക്കെ അല്ലേടീ ഒരു രസം, സാധാരണ മാസത്തില്‍ രണ്ട് മൂന്നു പ്രാവശ്യം ഇങ്ങോട്ട് വരാറുള്ളതാ, വീട് വൃത്തിയാക്കി പറമ്പിൽ വല്ല പണിയുമുണ്ടേൽ അതും

💬 Comments

View all comments