Chapter Title : മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3 [Candlelight]
എടുപ്പിച്ച് പോകാറാ പതിവ്. ചിലപ്പോഴൊക്കെ ഇവിടെ തങ്ങാറും ഉണ്ട്.”
“നല്ല സ്ഥലം, എനിക്ക് ഇഷ്ടായി, ചുറ്റും പച്ചപ്പ് മാത്രേ ഉള്ളൂ, കാടിന്‍റെ നടുവില്‍ വീട് വെച്ച ഒരു ഫീൽ “
“എന്നാ വന്ന കാര്യം നോക്കിയാലോ?”
“നോക്കാം”
കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ കൊണ്ടുവന്ന പുല്ലുവെട്ടുന്ന യന്ത്രം വിറകുപുരയോടുചേർന്ന റൂമിൽനിന്നും എടുത്തുകൊണ്ടുവന്നു. കുറേക്കാലം ഉപയോഗിക്കാതെ ഇരുന്നതിനാൽ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും സ്റ്റാർട്ട് ആയി. മുറ്റവും പരിസരവും ഞാന്‍ പുല്ലുവെട്ടി വൃത്തിയാക്കിയപ്പോള്‍ ചിന്നു വീടിന്‍റെ അകം വണ്ണാൻവലയൊക്കെ തട്ടി അടിച്ചുവാരി വൃത്തിയാക്കി.
വീടും ചുറ്റുപാടും വൃത്തിയാക്കിക്കഴിഞ്ഞു ഉച്ചയൂണ് കഴിക്കാനിരൂന്നു. ചമ്മന്തി, മത്തി പൊരിച്ചത്, പയറുതോരൻ എന്നിവ വെച്ച പൊതിച്ചോർ പിന്നെ വേറെ ഒരു പാത്രത്തില്‍ മോരുകറിയും ഉണ്ടായിരുന്നു. ചോറൊക്കെ ഉണ്ടുകഴിഞ്ഞു കുറച്ചു സമയം വിശ്രമിച്ചു.
“പുളി പറിക്കാന്‍ പോകണ്ടെ? നല്ല മഴ വരുന്നുണ്ട് മൊത്തം ഇരുണ്ടു”
തിണ്ണയിൽ തോർത്ത് വിരിച്ച് കിടന്നിരുന്ന എന്‍റെയടുത്ത് വന്നവൾ ചോദിച്ചു.
“വാ പോയേക്കാം, ആദ്യം ഉണ്ടോന്നു നോക്കാം”
നിലത്തു നിന്നു എഴുന്നേൽക്കാൻ തുടങ്ങിയ എന്‍റെ നേരെ ചിന്നു കൈ നീട്ടി. അവളുടെ കൈപിടിച്ചെണീറ്റ് നിലത്തു കിടന്നിരുന്ന തോർത്തെടുത്തുകുടഞ്ഞു തലയില്‍ കെട്ടി മുറ്റത്തേക്കിറങ്ങി, വീടിന്‍റെ പുറകുവശത്തേക്ക് നടന്നു, ഒരു വാക്കത്തിയും സഞ്ചിയുമായി അവളും എന്നെ അനുഗമിച്ചു. വീടിന്‍റെ പുറകുവശത്ത് നിന്നും തോട്ടിയെടുത്ത് മുകളിലേക്കുള്ള നടപ്പുവഴിയിലൂടെ ഞങ്ങള്‍ കയറി. കുറച്ച് നടന്നപ്പോൾ വലതു വശത്തായി ഒരു വലിയ പുളിമരം നിൽപ്പുണ്ടായിരുന്നു.
“നമുക്കുള്ള പുളിയുണ്ടെടി”
മരത്തിലേക്ക് ചൂണ്ടിക്കാണിച്ച് ഞാന്‍ പറഞ്ഞു. ഞങ്ങൾ മരത്തിന്‍റെ ചുവട്ടിലേക്ക് ചെന്നു.
ഞാന്‍ തോട്ടികൊണ്ട് പറിച്ചിടുന്ന പുളി അവൾ വാരി സഞ്ചിയിലാക്കിക്കൊണ്ടിരുന്നപ്പോൾ മഴപെയ്തു, മഴക്കകമ്പടിയായി അതിശക്തമായ
💬 Comments
View all comments