0%

Chapter Title : മഴത്തുള്ളികൾ പറഞ്ഞ പ്രണയം [Candlelight]

Author : Kambikathakal Read All Parts 220

ചേരുന്ന ഭംഗിയുള്ള നാസിക, ലിപ്സ്ടിക്കിക്കൊന്നും ഇടാതെത്തന്നെ ചുവന്നു തുടുത്ത അധരങ്ങൾ അവളുടെ മുഖത്തിന്‍റെ ഭംഗിയാസ്വദിച്ച് ഞാനങ്ങനെ കിടന്നു. ഒരു 10 മിനിട്ടു കഴിഞ്ഞപ്പോൾ താഴേന്നു ചാച്ചന്‍റെ ഒച്ച കേട്ടു.

"അവൻ ഇതുവരെ എണീറ്റില്ലേടീ?"

"ഇങ്ങോട്ടൊന്നും കണ്ടില്ല, എണീക്കണ്ട സമയം ആയി"

നെഞ്ചോടു പറ്റിച്ചേർന്നുകിടക്കുന്ന ഭാര്യയുടെ നെറുകയിൽ ചുണ്ടുചേർത്തു, പിന്നെ ആ പതുപതുത്ത കവിളിൽ പതുക്കെതട്ടിക്കൊണ്ട് വിളിച്ചു

"ചിന്നൂട്ടീ, എണീക്കടീ ദേ ചാച്ചൻ വിളിക്കുന്നുണ്ട്"

ഞരങ്ങി മൂളി എന്‍റെ മുഖത്തിനു നേരെ നോക്കി അവൾ കണ്ണുതുറന്നു. അവളുടെ ആ നീലക്കണ്ണുകൾ എനിക്കെന്നുമൊരു കൗതുകമായിരുന്നു.

"ഗുഡ് മോർണിംഗ് "

"ഗുഡ് മോർണിംഗ്"

"നീ എണീറ്റെ, ഞാൻ പോയ് പശുവിനെ കറക്കട്ടെ"

"കുറച്ചുനേരംകൂടി ഇങ്ങനെ കിടക്കാം ജോച്ചായാ, നല്ല തണുപ്പല്ലേ?"

എന്‍റെ മുഖത്തേക്ക് നോക്കിയവളത് പറഞ്ഞപ്പോൾ ഞാനൊന്നു മുഖം ചുളിച്ചു

"ഹോ, എന്നാ ഒരു മണവാടീ, എണീറ്റ് പോയി പല്ലുതേക്കടീ പെണ്ണെ"

"പിന്നേ നിങ്ങടെ വായിക്ക് അത്തറിന്‍റെ മണമാണല്ലോ"

എന്നെ ഒന്നൂടെ വലിഞ്ഞുമുറുക്കി കഴുത്തിനടിയിലേക്കു മുഖം പൂഴ്ത്താൻ പോയ അവളെ വലിച്ച് എണീപ്പിച്ച്  ഞാനുമെഴുന്നേറ്റു. കട്ടിലിൽനിന്നിറങ്ങി വാഷ്‌റൂമിലേക്ക് നടന്ന എന്നെ വട്ടംപിടിച്ച് അവളും ഒപ്പംവന്നു.

മുകളിലത്തെ ഞങ്ങളുടെ മുറിയിൽനിന്നിറങ്ങി താഴെ അടുക്കളയിലേക്ക് ചെന്നു. അമ്മച്ചി രാവിലെ അടുപ്പ് കത്തിക്കാനുള്ള പരിപാടിയിലാണ്.

“ഗുഡ് മോർണിംഗ് അന്നക്കുട്ടീ”

നേരെ ചെന്നു കവിളിലൊരുമ്മ കൊടുത്തു.

“കൊഞ്ചാതെ പോയി പശുനെ കറക്കടാ..”

ചിരിയോടെ പാൽപ്പാത്രം എടുത്തു കയ്യിലെക്ക് തന്നു.

അന്നക്കുട്ടി എന്ന് ഞങ്ങൾ വിളിക്കുന്ന ആനി കുര്യൻ തേൻമല സ്കൂളിലെ അധ്യാപികയാണ്. ചാച്ചൻ താഴങ്ങാടി കാനറാ ബാങ്കിന്‍റെ മാനേജർ. ഞങ്ങൾ രണ്ടു മക്കൾ മൂത്തത് ഞാൻ ജോയ്‌സ്

💬 Comments

View all comments