0%

Chapter Title : മഴത്തുള്ളികൾ പറഞ്ഞ പ്രണയം [Candlelight]

Author : Kambikathakal Read All Parts 220

കുര്യൻ, വീട്ടിൽ ജോക്കുട്ടൻ എന്ന് വിളിക്കും , ബി ടെക് കഴിഞ്ഞു ചാച്ചന്‍റെ പാത പിൻതുടർന്ന് ഇപ്പോൾ SBI താഴങ്ങാടി ബ്രാഞ്ചിന്‍റെ അസിസ്റ്റന്റ് മാനേജർ ആണ്. പിന്നെയുള്ളത് ഒരു അനിയത്തിക്കുട്ടി ജൂലിയ കുര്യൻ , ഇപ്പോൾ BSC കെമിസ്ട്രി പഠിക്കുന്നു. ഇനി പരിചയപ്പെടുത്താൻ ഉള്ളത് എന്‍റെ നല്ല പാതി ഡോ.സീതാലക്ഷ്മി, ടൗണിലെ ഹോസ്പിറ്റലിൽ എല്ലുരോഗവിദക്തയായി ജോലി ചെയ്യുന്നു.

അമ്മച്ചി തന്ന പാത്രവും എടുത്ത് ആലക്കൂട്ടിലേക്ക് ചെന്നു. ആകെ ഒരു പശുവും കിടാവും മാത്രമേ ഒള്ളു, നമ്മുടെ വീട്ടിലേക്കാവശ്യത്തിനുള്ള പാലും പിന്നെ വളത്തിനുള്ള ചാണകവും കിട്ടും. പശുവിനെയും കിടാവിനെയും മാറ്റിക്കെട്ടി ആല അടിച്ചു കഴുകി, പിന്നെ പശുവിനെ കൊണ്ടുവന്നു കെട്ടി കിടാവിനെ പാല് കുടിക്കാനായി അഴിച്ചുവിട്ടു. കുറച്ചുകഴിഞ്ഞപ്പോൾ ആർത്തിയോടെ അകിട് നുണഞ്ഞിരുന്ന കിടാവിനെ മാറ്റിക്കെട്ടി പശുവിന്‍റെ അകിട് കഴുകി പാൽ കറന്നു. കിടാവിനെ പിന്നെയും അഴിച്ചുവിട്ടു പശുവിനു പുല്ലും കൊടുത്തു കറന്ന പാലുമായി അടുക്കളവശത്തേക്കു ചെന്നു. പതിവുപോലെ ചിന്നു നോക്കിനിൽപ്പുണ്ടായിരുന്നു, പാൽപ്പാത്രം അവളുടെ കയ്യിൽ കൊടുത്തു ഞാൻ മുൻവശത്തേക്കു ചെന്നു.

ചാച്ചൻ രാവിലെ തന്നെ പത്രം വായനയിലാണ്. മഴക്കാലമായതുകൊണ്ട് മാനത്തു കാർമേഘം നിറഞ്ഞതിനാൽ വെളിച്ചം കുറവായി തോന്നി, നിന്നും നിർത്തിയും രാവിലെ തൊട്ടേ ചാറ്റൽമഴ പെയ്യുന്നുണ്ട്, താഴ്വാരത്തുനിന്നും കോട കേറിവരുന്നത് കാണാമായിരുന്നു. കയ്യും കാലും കഴുകി തിണ്ണയിലെ  സ്റ്റെപ്പിൽ ഇരുന്നു ചാച്ചന്‍റെ കയ്യിൽ നിന്നും ഒരു ഷീറ്റ് പേപ്പർ വാങ്ങി ഞാനും വായിച്ചു. കുറച്ചുനേരം കൊണ്ടുതന്നെ കോട കേറി  , നേരത്തെ കാണാമായിരുന്ന മുറ്റത്തെ ഗേറ്റ് പോലും കാണാൻ പറ്റാത്തവിധം 

💬 Comments

View all comments