Chapter Title : മഴത്തുള്ളികൾ പറഞ്ഞ പ്രണയം [Candlelight]
മൂടി. ചിന്നുവും അമ്മച്ചിയും കയ്യിൽ ചായയുമായി തിണ്ണയിലേക്ക് വന്നു.
"മുത്ത് എണീറ്റില്ലെടീ മോളെ?"
അനിയത്തിയെ വീട്ടിൽ മുത്ത് എന്നാണ് വിളിക്കാറ്
"ഇപ്പൊ എണീറ്റതെ ഒള്ളു ചാച്ചാ, പല്ലുതേക്കാൻ കേറീട്ടുണ്ട്"
ഒരു കയ്യിലെ ചായ എനിക്ക് തന്നുകൊണ്ട് അവൾ എന്‍റെ അടുത്തുവന്നിരുന്നു പത്രം വായിക്കാൻ കൂടി. രാവിലെ എല്ലാരുംകൂടെ തിണ്ണയിൽ ഇരുന്നു ചായകുടി പതിവുള്ളതാണ്.
"അങ്ങേപ്പറമ്പിൽ വാഴക്ക് കുറച്ച് പണിയുണ്ടാരുന്നു, ആ ദിനേശനെ കണ്ടിട്ട് കുറച്ചുപേരെ കൂട്ടി വരാൻ പറഞ്ഞേരെ "
പത്രം മടക്കിവെച്ച് അമ്മച്ചിയുടെ കയ്യിൽ നിന്നും ചായ വാങ്ങുന്നതിനിടെ ചാച്ചൻ പറഞ്ഞു.
"വൈകീട്ട് അങ്ങാടിയിൽ കാണുവാണേൽ നേരിട്ട് പറയാം"
" ശനിയാഴ്ച തൊട്ട് തുടങ്ങിക്കോട്ടെ, പിന്നെ ആ ചൂട്ടെല്ലാംകൂടെ വാരിക്കൂട്ടി കത്തിച്ചു പറമ്പൊക്കെ ഒന്നു വൃത്തിയാക്കണം, മഴയുടെ തോർച്ചനോക്കി കത്തിച്ചാ മതി പൊകഞ്ഞു കത്തിക്കോളും "
"ഞാൻ പുള്ളിയോട് പറയാം"
"സീതാമ്മേ ..."
നീട്ടിവിളിച്ചുകൊണ്ട് അകത്തുനിന്നും മുത്തിറങ്ങിവന്നു. നേരെ വന്നു ചിന്നുവിന്‍റെ മടിയിലേക്ക് തലവച്ചു തിണ്ണയിൽ കിടന്നു.
"എന്‍റെ ചായ തട്ടിക്കളയും ഈ പെണ്ണ്"
കപട കോപത്തോടെ അവളുടെ കവിളുപിടിച്ചു കുലുക്കിക്കൊണ്ട് ചിന്നു പറഞ്ഞു.
"കെട്ടിക്കാൻ പ്രായമായ കൊച്ചാ, കുഞ്ഞുകളി ഇതുവരെ മാറിയില്ല, അതെങ്ങനാ എല്ലാത്തിനും നീ സപ്പോർട്ട് അല്ലെ?"
"അത് പോട്ടെ അമ്മച്ചി ഇവിടെയല്ലാതെ വേറെ എവിടാ അവൾക്ക് ഇങ്ങനെ ഒക്കെ നടക്കാൻ പറ്റുന്നെ, അല്ലെടി പെണ്ണെ?"
ഞാനും മുത്തും തമ്മിൽ 7 വയസ്സിന്‍റെ വ്യത്യാസം ഉണ്ട്
💬 Comments
View all comments