0%

Chapter Title : മഴത്തുള്ളി 4 [Jaya sree]

Author : Jaya_sree Read All Parts 77.7K

ആണെന്ന് തോന്നുന്നു

അതേ

മഴക്കാലം

4 ദിവസം അടുപ്പിച്ച് നിർത്താതെ മഴ പെയ്തിരുന്നു അന്ന്

മൂന്നാം ദിവസം

സാധാരണയായി വെള്ളം കയറിയാൽ പൊതുവെ എല്ലാവരും അറിയുന്നതാണ്

എന്നാല് അന്ന്

പ്രിയയുടെ ശബ്ദം ഇടറി

ചീരയും മുറിച്ചു കൊണ്ട് ഹാളിൽ ടീ വി കണ്ട് ഇരിക്കുകയായിരുന്നു അമ്മ

എന്തോ സിനിമയോ മറ്റോ.... തനിയാവർത്തനം ആണെന്ന് തോന്നുന്നു

അതിൽ ലയിച്ചു പോയ അമ്മ ചുറ്റും നടക്കുന്നത് ഒന്നും അറിഞ്ഞിരുന്നില്ല

വെള്ളം വീടിൻ്റെ പിന്നാമ്പുറം പടി വരെ എത്തിയിരുന്നു

ഒഴുകി വന്ന ആടിൻ്റെ ശബ്ദം കേട്ടാണ് അമ്മ എഴുന്നേറ്റ് വന്നത്

മലവെള്ളത്തിൽ കുത്തി ഒഴുകുന്ന പുഴ അതിൻ്റെ ഒരു ഭാഗവും കവർന്നെടുത്തു കൊണ്ട് പോയി

നിമിഷങ്ങൾ മാത്രമെ ഓർമയുള്ളൂ

ഞങ്ങളുടെ വീട് അടക്കം...

പ്രിയ ഒന്ന് ഇടറി പിന്നെ വിക്കി

എൻ്റെ അമ്മയേം കൊണ്ട് പോയി മനു...

പ്രിയ വിക്കി വിക്കി എങ്ങലടിച്ചു പൊട്ടി കരയാൻ തുടങ്ങി

നെറ്റിക്ക് കൈ കൊടുത്ത് പിന്നെ രണ്ടു കൈ കൊണ്ടും കണ്ണ് പൊത്തി സ്വയം നിയന്ത്രിക്കാൻ ആവാതെ

" എൻ്റെ അമ്മയെ എന്തിനാ ദൈവെ ഇത്ര നേരത്തെ കൊണ്ട് പോയെ.... ഞാൻ എന്ത് തെറ്റ ചെയ്തെ... "

മനുവിൻ്റെ കണ്ണ് നിറഞ്ഞു എന്ത് പറയണം എന്നറിയാതെ മനു കുഴങ്ങി

അവളുടേ ചുമലിൽ കൈ വച്ച്

മനു : മാമി.... മാമി....

പ്രിയ ചെറു കുട്ടികളെ പോലെ വിക്കി വിക്കി പിന്നെയും പൊട്ടി പൊട്ടി കരയാൻ തുടങ്ങി

മനു : മാമി...

മനു അവളുടെ അടുത്തേക്ക് ചേർന്നിരുന്നു

മനു : മാമി കരയല്ലേ.... അമ്മ ഇവിടെയും

💬 Comments

View all comments